ശ്രീധരന് പിള്ളയെ അഭിനന്ദിച്ച കെ സുരേന്ദ്രനെ പഞ്ഞിക്കിട്ട് സോഷ്യല്‍ മീഡിയ..
തര്‍ക്കങ്ങള്‍ക്കും വിഭാഗീയതകള്‍ക്കും വിരാമമിട്ട് കഴിഞ്ഞ ദിവസമാണ് കേന്ദ്രനേതൃതം സംസ്ഥാന ബിജെപി അധ്യക്ഷനായി പിഎസ് ശ്രീധരന് പിള്ളയെ തെരഞ്ഞെടുത്ത്. സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനെ മിസോറാം ഗവര്ണാക്കി കേന്ദ്രസര്‍ക്കാര്‍ നിയമിച്ച പിന്നാലെയാണ് അധ്യക്ഷപദവിയില്‍ ഒഴിവുവന്നത്.
കുമ്മനത്തെ മാറ്റി സംസ്ഥാന നേതൃത്വത്തില്‍ അഴിച്ചുപണി നടത്താമെന്ന കേന്ദ്ര നേതൃത്വത്തിന്റെ നീക്കത്തിന് പക്ഷേ സംസ്ഥാന ഘടകത്തിലെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ വിലങ്ങുതടിയായി. അധ്യക്ഷ പദവിയിലേക്ക് ആദ്യമേ ഉയര്‍ന്നു കേട്ട പേര് കെ സുരേന്ദ്രന്റേതായിരുന്നു. എന്നാല്‍ നാടകാന്ത്യം പൊതുസമ്മതനായ ശ്രീധരന് പിള്ളയ്ക്ക് നറുക്ക് വീണു. പിന്നാലെ ശ്രീധരന് പിള്ളയെ അഭിനന്ദിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട കെ സുരേന്ദ്രനെ പഞ്ഞിക്കിടുകയാണ് ട്രോളന്മാര്.

അധ്യക്ഷന്‍
അധ്യക്ഷനായി കെ സുരേന്ദ്രനെ കേന്ദ്രനേതൃത്വം പരിഗണിക്കുന്നുണ്ടെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ സംസ്ഥാന ആര്‍എസ്എസ് നേതൃത്വവും കൃഷ്ണദാസ് വിഭാഗവും ഇതിനെതിരെ ശക്തമായി രംഗത്തു വന്നു. കെ സുരേന്ദ്രനെ നിയമിച്ചാല്‍ പിന്നീട് ഉണ്ടായേക്കാവുന്ന ഗ്രൂപ്പ് തര്‍ക്കങ്ങളെ കുറിച്ച് സംസ്ഥാന ആര്‍എസ്എസ് മുന്നറിയിപ്പ് നല്‍കിയതോടെ കേന്ദ്ര നേതൃത്വത്വം ആ നീക്കം ഉപേക്ഷിച്ചു.

അവസാനം വരെ
എന്നാല്‍ അവസാനം വരെ കെ സുരേന്ദ്രന് അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്ന പ്രതീതി ഉണ്ടായിരുന്നു. എന്നാല്‍ ആര്‍എസ്എസ് നേതൃത്വം ശക്തമായി ഇടപെട്ടതോടെ കെ സുരേന്ദ്രന്റെ സാധ്യത ഇല്ലാതാവുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

വിമര്‍ശനം
ശ്രീധരന് പിള്ള അധ്യക്ഷയാനയതിന് പിന്നാലെ വിഭാഗീയതകള്‍ എല്ലാം മറന്നു അദ്ദേഹത്തിന് ആശംസ അറിയിച്ച് കെ സുരേന്ദ്രന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതാണ് ഇപ്പോള്‍ പൊല്ലാപ്പായിരിക്കുന്നത്. 'ബിജെപി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട പിഎസ് ശ്രീധരന് പിള്ളയ്ക്ക് അഭിനന്ദനങ്ങള്‍ എന്നാണ് സുരേന്ദ്രന് കുറിച്ചത്. എന്നാല്‍ പോസ്റ്റിന് പിന്നാലെ വന്‍ പരിഹാസവും തെറിയഭിഷേകവുമാണ് സുരേന്ദ്രന്റെ വാളില്‍ നിറയുന്നത്.

കമന്റുകള്‍ ഇങ്ങനെ
ഒന്ന് പൊട്ടി കരയാമായിരുന്നില്ലേ സുരേന്ദ്രൻ ജീ.. നല്ല ദുഃഖമുണ്ടല്ലേ...???
സാരമില്ല ബ്രൊ വിട്ട് കള.. തളരരുത് അണ്ണാ തളരരുത്! അനക്കൊന്ന് പൊട്ടി കരഞ്ഞൂടേടൊ എന്റെ സുരോ.. എന്നൊക്കെയാണ് ചിലര്‍ കുറിച്ചത്.

ഗവര്‍ണര്‍ റെഡി
കുമ്മനത്തിനെ പോലെ താങ്കള്‍ക്കും ഗവര്‍ണര്‍ സ്ഥാനം നേതൃത്വം തരാതിരിക്കില്ലെന്ന് ചിലര്‍ പരിഹിക്കുന്നു. 'അടുത്ത ഗവര്‍ണറും റെഡി.. നാഗാലാന്റ് ആയിരിക്കും പോസ്റ്റിങ്ങ് എന്നാണ് ഒരാളുടെ പരിഹാസം. ഒന്ന് ഉറക്കെ കരയുക എങ്കിലും ചെയ്യൂ സുരേന്ദ്ര. പിള്ളയും നായരും ഒക്കെ ബിജെപി യിൽ വാഴൂ. #എസ്കേപ്പ് എന്നാണ് മറ്റൊരാള്‍ കുറിച്ചത്.

തോറ്റിട്ട് വന്നിട്ടതാ
ഉള്ളി സുരയുടെ തകർന്നടിഞ്ഞ കിനാക്കൾ.. തമ്മിലടിച്ചു തുലച്ചു കളഞ്ഞല്ലയോ സുരു സാരമില്ല പാർലിമെന്റ് എലെക്ഷൻ കഴിഞ്ഞു തോൽവി ഏറ്റു വാങ്ങും അപ്പോഴും ഉണ്ടല്ലോ അവസരം. ഈഅവസരത്തിൽചോദിക്കാൻ പറ്റുമൊഎന്നറിയില്ല എന്നാലുംചോദിക്കാ സുരേട്ടന് നല്ലവിശമമുണ്ടല്ലെ എന്ന് ഒരാള്‍ കുറിച്ചു.

ട്രോളന്മാര്
കെ സുരേന്ദ്രനെ തിരഞ്ഞെടുക്കാത്തതില്‍ സങ്കടമുണ്ടെന്നായിരുന്നു ഒരാളുടെ കമന്റ്. ഒന്നും കൊണ്ടല്ല ട്രോളന്മാര്ക്ക് ചാകരയാകേണ്ടിയിരുന്ന ഒരു കാലം അല്ലേ ഇല്ലാതായതെന്നും ചിലര്‍ വിഷമിക്കുന്നു. 'മണ്ടത്തരം വിളമ്പാത്ത ഒരാളെ തെരെഞ്ഞെടുത്തല്ലോ അഭിനന്ദനം...
സുരേന്ദ്രൻ എല്ലാം ആണെങ്കിൽ ട്രോളന്മാർ പണിയെടുത് നടുവൊടിഞ്ഞേനെ' എന്നായിരുന്നു ഇതിനുള്ള പരിഹാസം.
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications