കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേന്ദ്രൻ പിന്നേം തേഞ്ഞു...ഇത്തവണ പണി വന്നത് മദനി വക...സുരു പൊങ്കാലക്കലം തന്നെ...!!

  • By Anamika
Google Oneindia Malayalam News

കോഴിക്കോട്: ബിജെപി നേതാവ് കെ സുരേന്ദ്രന്‍ സോഷ്യല്‍ മീഡിയിലെ ഒരു പൊങ്കാലക്കലമാണ് എന്ന് വിശേഷിപ്പിച്ചാല്‍ തെറ്റ് ഉണ്ടെന്ന് തോന്നുന്നില്ല. ബീഫ് കഴിക്കുന്ന ഫോട്ടോ ഉള്ളിക്കറിയുടേതാണ് എന്ന് പറഞ്ഞത് മുതല്‍ സുരേന്ദ്രന്‍ ട്രോളന്മാരുടെ ഇഷ്ട ഇരയാണ്. ഫേസ്ബുക്കില്‍ ഏത് പോസ്റ്റിട്ടാലും സുരേന്ദ്രന് മിക്കപ്പോഴും എന്തെങ്കിലും അബദ്ധം പറ്റുകയും അത് സോഷ്യല്‍ മീഡിയ ആഘോഷമാക്കുകയും ചെയ്യാറുണ്ട്. ഇത്തവണയും പതിവ് തെറ്റിയില്ല. മദനിയാണ് ഇത്തവണ സുരേന്ദ്രന് പണി കൊടുത്തിരിക്കുന്നത്.

ദിലീപിന് ജയിലിൽ നേരിടേണ്ടി വരുന്നത്...!! കടുത്ത മനുഷ്യാവകാശ ലംഘനം...!! പോലീസ് ലക്ഷ്യം..??ദിലീപിന് ജയിലിൽ നേരിടേണ്ടി വരുന്നത്...!! കടുത്ത മനുഷ്യാവകാശ ലംഘനം...!! പോലീസ് ലക്ഷ്യം..??

ദിലീപിന് വേണ്ടി രക്ഷകനെത്തും...? എന്ത് വില കൊടുത്തും പുറത്തിറക്കും ?? അണിയറയിലെ കരുനീക്കങ്ങളിങ്ങനെ..ദിലീപിന് വേണ്ടി രക്ഷകനെത്തും...? എന്ത് വില കൊടുത്തും പുറത്തിറക്കും ?? അണിയറയിലെ കരുനീക്കങ്ങളിങ്ങനെ..

മദനിക്ക് വിമർശനം

മദനിക്ക് വിമർശനം

മകന്റെ വിവാഹത്തിനായി കേരളത്തിലെത്തിയ മദനി പത്രസമ്മേളനം നടത്തിയതിനെ വിമര്‍ശിച്ചാണ് കഴിഞ്ഞ ദിവസം കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. പരോളില്‍ ഇറങ്ങിയ മദനി എന്നായിരുന്നു സുരേന്ദ്രന്റെ ആദ്യ പോസ്റ്റ്.

പരോളും ജാമ്യവും

പരോളും ജാമ്യവും

യഥാര്‍ത്ഥത്തില്‍ മദനി ജാമ്യം നേടിയാണ് കേരളത്തിലെത്തിയത്. പോസ്റ്റിലെ അബദ്ധം കണ്ടെത്തിയതോടെ പൊങ്കാലയും തുടങ്ങി. പരോളും ജാമ്യവും തമ്മിലുള്ള വ്യത്യാസം അറിയില്ലേ എന്ന ചോദ്യവുമായി ഒരോരുത്തരായി വന്നുതുടങ്ങി.

പോസ്റ്റ് എഡിറ്റി സുര

പോസ്റ്റ് എഡിറ്റി സുര

ഇതോടെ സുരേന്ദ്രന് പോസ്റ്റ് എഡിറ്റ് ചെയ്ത് മണ്ടത്തരം മാറ്റുകയെന്നത് മാത്രമേ വഴിയുണ്ടായിരുന്നുള്ളൂ. അത് താല്‍ക്കാലിക രക്ഷ മാത്രമായിരുന്നു. എഡിറ്റ് ചെയ്തതിനും കണക്കിന് കിട്ടിയിട്ടുണ്ട്.

പോലീസിന് എതിരെയും

പോലീസിന് എതിരെയും

മദനിക്ക് വാര്‍ത്താ സമ്മേളനം നടത്താന്‍ സൗകര്യം ചെയ്ത് കൊടുത്ത കേരളാ പോലീസിനെ വിമര്‍ശിക്കുന്നതായിരുന്നു പോസ്‌ററ്. മകന്റെ വിവാഹത്തിനായികേരളത്തിലെത്തിയ തീവ്രവാദക്കേസ്സിലെ പ്രതി അബ്ദുൾ നാസർ മദനിക്ക് തലശ്ശേരിയിൽ വാർത്താസമ്മേളനം നടത്താൻ സൗകര്യമൊരുക്കിയ സംസ്ഥാന പോലീസിൻറെ നടപടി നിയമവിരുദ്ധമാണ് എന്നതാണ് പോസ്റ്റ്.

സർക്കാരിൻറെ ഒത്താശ

സർക്കാരിൻറെ ഒത്താശ

ഗുരുതരമായ ഈ കുററം ഇടതുസർക്കാരിൻറെ ഒത്താശയോടുകൂടിയാണ് നടന്നത്. തലശ്ശേരി പാരീസ് പ്രസിഡൻസി ഹാളിൽ നൂറുകണക്കിന് പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് വാർത്താസമ്മേളനം. ഉന്നതപോലീസ് ഉദ്യോഗസ്ഥർ ഇതിന് ഒത്താശ ചെയ്യുന്നത് കാണാമായിരുന്നു എന്നും പോസ്റ്റിൽ കെ സുരേന്ദ്രൻ വിമർശിക്കുന്നു.

കർശന നടപടി സ്വീകരിക്കണം

കർശന നടപടി സ്വീകരിക്കണം

കുററക്കാരായ പോലീസുദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണം എന്നും പോസ്റ്റിൽ കെ സുരേന്ദ്രൻ ആവശ്യപ്പെടുന്നു. ഇടതു സർക്കാരിൻറെ ദേശവിരുദ്ധ നിലപാടിൻറെ ഒടുവിലത്തെ ഉദാഹരണമാണിത് എന്നും സുരേന്ദ്രൻ വിമർശിക്കുന്നു. പോസ്റ്റിന് പിന്തുണയേക്കാൾ കുടുതൽ വിമർശനമാണ് ലഭിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
BJP leader K Surendran gets trolled in facebook for his post against Madani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X