Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവില്‍ കെ സുരേന്ദ്രന്‍ കോഴിക്കോട് ജയിലില്‍!!! കണ്ണൂരില്‍ എത്തും മുമ്പുള്ള ഇടത്താവളം..

Recommended Video

cmsvideo
    സുരേന്ദ്രൻ ഇന്ന് കണ്ണൂർ കോടതിയിൽ | Oneindia Malayalam

    കോഴിക്കോട്: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായ കെ സുരേന്ദ്രനെ കോഴിക്കോട് സബ് ജയിലില്‍ പ്രവേശിപ്പിച്ചു. കണ്ണൂരിലേക്കുള്ള യാത്രക്കിടെ സമയ പ്രശ്‌നം കൊണ്ടാണ് സുരേന്ദ്രനെ തത്കാലത്തേക്ക് കോഴിക്കോട് സബ് ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

    തിങ്കളാഴ്ച രാവിലെ തന്നെ സുരേന്ദ്രനെ കണ്ണൂരിലേക്ക് കൊണ്ടുപോകും. അവിടെ ഒരു കേസില്‍ സുരേന്ദ്രനെതിരെ വാറണ്ട് ആയ സാഹചര്യത്തില്‍ ആണിത്. സുരേന്ദ്രനെ കോഴിക്കോട് എത്തിച്ചപ്പോള്‍ ജയിലിന് പുറത്ത് ബിജെപി പ്രവര്‍ത്തതര്‍ തടിച്ചുകൂടിയിരുന്നു. ഇവര്‍ നാമജപ പ്രതിഷേധവും നടത്തി. സുരേന്ദ്രനെ കൊണ്ടുപോകും വരെ ജയിലിന് പുറത്ത് പ്രതിഷേധം തുടരും എന്നാണ് ബിജെപി പ്രവര്‍ത്തകര്‍ പറയുന്നത്.

    K Surendran

    കൊട്ടാരക്കര സബ് ജയിലില്‍ നിന്നാണ് സുരേന്ദ്രന കൊണ്ടുവന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആയിരുന്നു എത്തിക്കേണ്ടിയിരുന്നത്. ആ കേസില്‍ ജാമ്യം കിട്ടിയാലും സുരേന്ദ്രന് പുറത്തിറങ്ങാന്‍ ആവില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

    തന്റെ അറസ്റ്റിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള തിരക്കഥയാണെന്നു സുരേന്ദ്രന്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഉപദേശകരില്‍ ഒരാള്‍ ആണ് പോലീസ് സ്‌റ്റേഷനുകളില്‍ വിളിച്ച് തനിക്കെതിരെ കേസ് എടുക്കാന്‍ ആവശ്യപ്പെടുന്നത് എന്നും സുരേന്ദ്രന്‍ ആരോപിച്ചു. തനിക്ക് ജാമ്യം അനുവദിച്ചിട്ടും ഒന്നര ദിവത്തോളം ജയിലില്‍ കിടക്കേണ്ടി വന്നു എന്നും സുരേന്ദ്രന്‍ ആരോപിക്കുന്നനുണ്ട്‌

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+