'ബിജെപിയുമായി മുൻപ് ചർച്ച നടത്തിയവരാണ് ഇപ്പോൾ പദ്മജയെ വിമർശിക്കുന്നത്';ബിന്ദു കൃഷ്ണയ്ക്കെതിരെ സുരേന്ദ്രൻ
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയ്ക്കെതിരെ പരോക്ഷ പരിഹാസവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പദ്മയുടെ ഭർത്താവിനെതിരെ ഇഡി അന്വേഷണം നടക്കുന്നത് ഭയന്നാണ് അവർ ബിജെപിയിലേക്കു പോകുന്നതെന്ന് ബിന്ദു കൃഷ്ണ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ചാണ് വിമർശനം. ഇത്തരത്തിൽ വിമർശനം ഉന്നയിക്കുന്നവർ മുൻപ് പാർട്ടിയുമായി ചർച്ച നടത്തിയിട്ടുണ്ടെന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തോട് കെ സുരേന്ദ്രൻ പ്രതികരിച്ചത്.
'ഇഡിയെ കണ്ട് ഭയന്നിട്ടാണ് പദ്മ ബിജെപിയിലേക്കു പോകുന്നതെന്ന് പറഞ്ഞ ആളുകളൊക്കെ ഇതിനു മുൻപ് ബിജെപിയുമായി ചർച്ച നടത്തിയിട്ടുള്ളവരാണ്. എന്റെ മാന്യതയ്ക്ക് അനുസരിച്ച് ഞാൻ അതേക്കുറിച്ചൊന്നും അധികം പറയുന്നില്ല. ഈ പറയുന്ന ആളുകളൊക്കെയായി പല തരത്തിലുള്ള ചർച്ചകൾ നടന്നിട്ടുള്ളതാണ്. അതുകൊണ്ട് ഇതൊക്കെ വെറുതേ ആളുകളെ കബളിപ്പിക്കാൻ പറയുന്ന പരിപാടിയാണ്.

കോൺഗ്രസിനെ വഞ്ചിച്ച് ബിജെപിയിൽ പോയി എന്നൊക്കെ ചിലർ പറയുന്നതുകേട്ടു. കോൺഗ്രസിനെ വഞ്ചിച്ച് സിപിഎമ്മിന്റെ പാളയത്തിൽ പോയവർക്കൊക്കെ ഇതൊക്കെ പറയാൻ എങ്ങനെയാണ് സാധിക്കുന്നത്? മൂന്നു പാർട്ടികളുടെ പ്രസിഡന്റായിരുന്നൊരാൾ കേരളത്തിൽ വേറെയില്ല. ബിജെപിയിലേക്ക് ആരെങ്കിലും വന്നാൽ അവർക്ക് പ്രശ്നമാണ്. സിപിഎമ്മിലേക്ക് പോയാൽ ഒരു കുഴപ്പമില്ല. ഇതൊക്കെയാണ് കോൺഗ്രസ് നശിക്കാനുള്ള പ്രധാനപ്പെട്ട കാരണം.
വളരെ ശക്തമായിട്ട് ബിജെപിക്ക് അനുകൂലമായൊരു സാഹചര്യം ഒരുങ്ങുന്നുവെന്നാണ് ഈ സംഭവങ്ങളെല്ലാം കാണിക്കുന്നത്. ധാരാളം ആളുകൾ നരേന്ദ്ര മോദിയുടെ വികസന അജൻഡയിൽ ആകൃഷ്ടരായി എല്ലാ സംസ്ഥാനങ്ങളിലും ബിജെപിയിൽ ചേരുകയാണ്. കേരളത്തിലും നിരവധി ആളുകൾ, നേരത്തേ എകെ ആന്റണിയുടെ മകൻ തന്നെ ബിജെപിയിൽ ചേർന്നു. ഇപ്പോൾ കേരളത്തിന്റെ ലീഡർ കെ കരുണാകരന്റെ മകൾ തന്നെ അത്തരത്തിൽ തീരുമാനമെടുക്കുന്നു. ഇതെല്ലാം കാണിക്കുന്നത് കേരളത്തിൽ ബി ജെ പി പ്രസക്തി വർധിച്ചിരിക്കുന്നു, കോൺഗ്രസിന്റെ പതനം ആരംഭിച്ചിരിക്കുവെന്നതാണ്. കോൺഗ്രസ് തകർന്ന് തരിപ്പണമാകും. യഥാർഥത്തിൽ ഇവിടെ സിപിഎമ്മിന്റെ അക്രമത്തെയും മതഭീകരവാദ കൂട്ടുകെട്ടിനെയും അഴിമതിയേയും നേരിടാൻ ഇനി ബിജെപിയും എൻഡിഎയും മാത്രമേ അവശേഷിക്കുള്ളൂ എന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.
രാജ്യമാസകലം അലയടിക്കുന്ന നരേന്ദ്ര മോദി തരംഗം കേരളത്തിലും ശക്തമായി ആഞ്ഞടിക്കുമെന്നതിന്റെ സൂചനയാണ് ഇത്. ഇതു തുടക്കം മാത്രമാണ്. ഇപ്പോൾ വിമർശിക്കുന്ന പലരും നാളെ ബിജെപിയിലേക്കു വരാനുള്ളവരായതു കൊണ്ടാണ് ഞങ്ങൾ കൂടുതൽ കാര്യങ്ങൾ പറയാത്തത്. ഇപ്പോഴത്തെ സംഭവങ്ങളെല്ലാം ബിജെപിക്കും നരേന്ദ്ര മോദിക്കും കേരളത്തിൽ വലിയ തോതിൽ പിന്തുണ വർധിക്കുന്നു എന്നതിന്റെ തെളിവാണ്', സുരേന്ദ്രൻ പറഞ്ഞു.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ'











Click it and Unblock the Notifications