കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മോദിയെപ്പറ്റി നല്ലതു പറഞ്ഞാൽ പുറത്ത്, അബ്ദുള്ളക്കുട്ടിക്ക് ഇങ്ങോട്ട് വരാം', ക്ഷണിച്ച് സുരേന്ദ്രന്‍

  • By
Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ പിന്നാലെ എപി അബ്ദുള്ളക്കുട്ടിയെ ബിജെപിയിലേക്ക് ക്ഷണിച്ച് കെ സുരേന്ദ്രന്‍.അബ്ദുള്ളക്കുട്ടിക്ക് ഇങ്ങോട്ട് വരാമെന്ന് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ ശക്തമായിരിക്കേയാണ് പുറത്താക്കി മണിക്കൂറുകള്‍ക്കുള്ളില്‍ കെ സുരേന്ദ്രന്‍റെ ക്ഷണം. സുരേന്ദ്രന്‍റെ കുറിപ്പ് ഇങ്ങനെ

<strong>'തീക്കൊള്ളി കൊണ്ട് ചൊറിഞ്ഞാൽപ്പോലും അയാൾക്കൊരു ചുക്കും വരാനില്ല', വിനായകനെ പിന്തുണച്ച് ദീപ നിശാന്ത്</strong>'തീക്കൊള്ളി കൊണ്ട് ചൊറിഞ്ഞാൽപ്പോലും അയാൾക്കൊരു ചുക്കും വരാനില്ല', വിനായകനെ പിന്തുണച്ച് ദീപ നിശാന്ത്

abdullakkuttybjp

'മോദിയെപ്പറ്റി നല്ലതു പറഞ്ഞാൽ പുറത്ത്. ഇമ്രാൻഖാനെ പുകഴ്ത്തിയാൽ അകത്തും. കോൺഗ്രസ്സ് ഇനി നൂറു വർഷം കഴിഞ്ഞാലും തിരിച്ചുവരില്ലെന്ന് ഉറപ്പായി . അബ്ദുള്ളക്കുട്ടിക്ക് ഇങ്ങോട്ടുവരാം. വലിയ വാഗ്ദാനങ്ങളൊന്നും തരാനില്ല. തരാനുള്ളത് മുസ്ളീമായതുകൊണ്ട് ഒരവസരവും നിഷേധിക്കപ്പെടില്ലെന്ന ഉറപ്പു മാത്രം' എന്നായിരുന്നു സുരേന്ദ്രന്‍ കുറിച്ചത്.

<strong>'നല്ല ചെപ്പക്ക് അടി കൊള്ളേണ്ട ഊളത്തരം ആണ്', മീ ടുവില്‍ വിനായകനെതിരെ രോഷം കത്തുന്നു</strong>'നല്ല ചെപ്പക്ക് അടി കൊള്ളേണ്ട ഊളത്തരം ആണ്', മീ ടുവില്‍ വിനായകനെതിരെ രോഷം കത്തുന്നു

മോദി സ്തുതിയുടെ പേരിലാണ് അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കിയത്. ലോക്സഭ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയായിരുന്നു മോദിയെ വിമകസന നായകന്‍ എന്ന് സ്തുതിച്ച് അബ്ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. അബ്ദുള്ളക്കുട്ടിയോട് പാര്‍ട്ടി വിശദീകരണം ചോദിച്ചെങ്കിലും മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പുറത്താക്കുകയായിരുന്നു.

അബ്ദുള്ളക്കുട്ടി ബിജെപിയില്‍ എത്തുമോയെന്നുള്ള ചോദ്യത്തിന് കാത്തിരുന്ന് കാണാം എന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയുടെ പ്രതികരണം. ബിജെപിയിലേക്ക് അബ്ദുള്ളക്കുട്ടിയെ ക്ഷണിച്ചിരുന്നോ എന്ന ചോദ്യത്തിന് അത് പാര്‍ട്ടി തന്ത്രങ്ങളാണെന്നും വെളിപ്പെടുത്താനാകില്ലെന്നുമായിരുന്നു പിള്ളയുടെ പ്രതികരണം.

English summary
k surendran invites ap abdullakkutty to bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X