കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഹെലികോപ്റ്ററിൽ ഓടിനടന്ന് പണം ചെലവഴിച്ചു';അടി കൊഴുക്കുന്നു.. സുരേന്ദ്രനെതിരെ ബിജെപിയിൽ കൂട്ടപൊരിച്ചിൽ

Google Oneindia Malayalam News

തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കടുത്ത പ്രതിസന്ധിയാണ് സംസ്ഥാന ബിജെപിയിൽ ഉടലെടുത്തിരിക്കുന്നത്. ഇത്തവണ കേരളത്തിൽ സീറ്റുയർത്താനാകുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ നേതൃത്വത്തിന് ആകെ ഉണ്ടായിരുന്ന ഒരു സീറ്റ് പോലും നഷ്ടപ്പെട്ടു.

ആവശ്യത്തിന് ഫണ്ട് അനുവദിച്ചിട്ട് കൂടി സംസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നാണ് പാർട്ടിയിൽ ഉയരുന്ന വിമർശനം. അതിനിടെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരായ വിമർശനങ്ങൾ പാർട്ടിയിൽ കടുത്തിരിക്കുകയാണ്.

10 മണ്ഡലങ്ങൾ

10 മണ്ഡലങ്ങൾ

നേമം ഉൾപ്പെടെ പത്ത് എ പ്ലസ് മണ്ഡലങ്ങൾ.10 ലും വിജയം, ഒപ്പം 30 മണ്ഡലങ്ങളിൽ മികച്ച മത്സരം കാഴ്ച വെച്ച് രണ്ടാം സ്ഥാനം, ഇതായിരുന്നു തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് വരെ ബിജെപി നേതൃത്വത്തിന്റെ അവകാശവാദം.എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴോ സിറ്റിംഗ് സീറ്റായ നേമം പോലും നേതൃത്വത്തിന് നഷ്ടമായി.

10 മണ്ഡലങ്ങൾ

10 മണ്ഡലങ്ങൾ

നേമം ഉൾപ്പെടെ പത്ത് എ പ്ലസ് മണ്ഡലങ്ങൾ.10 ലും വിജയം, ഒപ്പം 30 മണ്ഡലങ്ങളിൽ മികച്ച മത്സരം കാഴ്ച വെച്ച് രണ്ടാം സ്ഥാനം, ഇതായിരുന്നു തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് വരെ ബിജെപി നേതൃത്വത്തിന്റെ അവകാശവാദം.എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴോ സിറ്റിംഗ് സീറ്റായ നേമം പോലും നേതൃത്വത്തിന് നഷ്ടമായി.

വെറും ഒരിടത്ത് മാത്രം

വെറും ഒരിടത്ത് മാത്രം

2016 നെ അപേക്ഷിച്ച് അധികമായി വെറും ഒരു സീറ്റിൽ മാത്രമാണ് രണ്ടാം സ്ഥാനം നേടാൻ സാധിച്ചത്. മഞ്ചേശ്വരം, കാസർഗോഡ്, പാലക്കാട്, മഞ്ചേശ്വരം, ചാത്തന്നൂർ, കഴക്കൂട്ടം, വട്ടിയൂർക്കാവ് എന്നീ മണ്ഡലങ്ങളിലായിരുന്നു ബിജെപി രണ്ടാം സ്ഥാനം നേടിയത്. ആറ്റിങ്ങൽ ആണ് ഇക്കുറി അധികമായി മുന്നേറ്റം അവകാശപ്പെടാൻ ഉണ്ടായിരുന്ന സീറ്റ്.

അഞ്ച് മണ്ഡലങ്ങളിൽ

അഞ്ച് മണ്ഡലങ്ങളിൽ

അതേസമയം അഞ്ച് മണ്ഡലങ്ങളിൽ മാത്രമാണ് 50,000 ത്തിന് മുകളിൽ വോട്ട് നേടി ബിജെപിക്ക് സാധിച്ചത്. നേമം, പാലക്കാട്, മലമ്പുഴ, മഞ്ചേശ്വരം, കാസർഗോഡ് എന്നിവയാണ് ഈ മണ്ഡലങ്ങൾ. 2016 ൽ ഇത് മൂന്ന് മണ്ഡലങ്ങളായിരുന്നു. അതായത് 5 വർഷങ്ങൾക്കിപ്പുറം വെറും രണ്ട് മണ്ഡലങ്ങൾ മാത്രം അധികം. പാർട്ടിക്ക് ഏറ്റ കനത്ത തിരിച്ചടിക്ക് ഉത്തരാവദി ഒരു ഗ്രൂപ്പിന്റെ മാത്രം ഭാഗമായി പ്രവർത്തിക്കുന്ന പാർട്ടി അധ്യക്ഷൻ കെ സുരേന്ദ്രനാണെന്നാണ് വിമതപക്ഷം ആരോപിക്കുന്നത്.

ജയസാധ്യത സീറ്റുകളും

ജയസാധ്യത സീറ്റുകളും

ഇഷ്ടക്കാർക്ക് വേണ്ടുവോളം ജയസാധ്യത ഉള്ള സീറ്റുകളും ഫണ്ടുകളും നൽകിയെന്നും മറ്റ് മണ്ഡലങ്ങൾ പ്രചരണത്തിനായി ഫണ്ട് അനുവദിച്ചില്ലെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. എന്തിന് സിറ്റിംഗ് സീറ്റായ നേമത്തെ പരാജയം പോലും നേതൃത്വ ചോദിച്ച് വാങ്ങിയ തോൽവിയാണെന്ന വിമർശനമാണ് നേതാക്കൾ ഉയർത്തുന്നത്.

ശ്രദ്ധ നൽകിയില്ല

ശ്രദ്ധ നൽകിയില്ല

തിരുവനന്തപുരത്ത് ജയ സാധ്യതയുള്ള മണ്ഡലങ്ങൾ ഉണ്ടായിരുന്നിരിക്കെ ഒരിടത്ത് പോലും വേണ്ടത്ര ശ്രദ്ധ നൽകിയില്ല. വീടുകളിൽ ചെന്ന് വോട്ട് അഭ്യർത്ഥിച്ചില്ല. പാർട്ടി അണികളെ കണ്ട് അവരുടെ വോട്ട് ഉറപ്പാക്കാനുള്ള യാതൊരു നടപടികളും സ്വീകരിച്ചില്ല. അഭ്യർത്ഥ പോസ്റ്ററുകൾ പോലും പല വീടുകളിലും എത്തിച്ചില്ലെന്ന വിമർശനവും നേതാക്കൾ ഉയർത്തുന്നു.

ശോഭയുടെ പോസ്റ്ററുകൾ

ശോഭയുടെ പോസ്റ്ററുകൾ

കഴക്കൂട്ടത്ത് മികച്ച മത്സരം കാഴ്ചവെച്ച ശോഭാ സുരേന്ദ്രന്റെ വോട്ടഭ്യർത്ഥന പോസ്റ്റർ കെട്ട് പോലും അഴിക്കാതെ കണ്ടെത്തിയത് പാർട്ടിയിൽ വലിയ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്. കേന്ദ്ര സഹമന്ത്രി വി മുരളീധരനുമായി അടുത്ത ബന്ധമുള്ള നേതാവിന്റെ വീട്ട് പരിസരത്ത് വെച്ചാണ് ഇവ കണ്ടെടുത്തതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഒ രാജഗോപാലിനെതിരെ

ഒ രാജഗോപാലിനെതിരെ

ഒ രാജഗോപാലിനെതിരേയും പാർട്ടിയിൽ രൂക്ഷവിമർശനമാണ് ഉയരുന്നത്. തിരഞ്ഞെടുപ്പിന് മുൻപ് അദ്ദേഹം നടത്തിയ ചില പ്രതികരണങ്ങൾ വലിയ രീതിയിൽ തിരിച്ചടിയായെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. പാർട്ടി വിരുദ്ധ പ്രസ്താവനയ്ക്ക് തടയിടാനോ നിയന്ത്രിക്കാനോ നേതൃത്വത്തിന് സാധിച്ചില്ലെന്നതാണ് വിമർശനം.

കേന്ദ്രഫണ്ട്

കേന്ദ്രഫണ്ട്

ജയസാധ്യതയുള്ള മണ്ഡലങ്ങൾ കൂടുതലുണ്ടെന്ന് കാണിച്ച് കേന്ദ്രത്തിൽ നിന്ന് കൂടുതൽ ഫണ്ട് തട്ടിയെടുത്തു. അത് വേണ്ട രീതിയിൽ ഉപയോഗിച്ചില്ല. പല മണ്ഡലങ്ങളിലും ഫണ്ട് തിരിമറി നടന്നു. കുഴൽപണവിവാദവും പാർട്ടിയിൽ ചൂട് പിടിച്ചിട്ടുണ്ട്. പ്രചരണ ചെലവിന് വേണ്ട പണം രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ച് ഹെലികോപ്റ്ററിൽ പറന്ന് നടന്ന് സുരേന്ദ്രൻ ചെവഴിച്ചുവെന്നാണ് മറ്റൊരു വിമർശനം.

അഴിച്ചുപണി വേണമെന്ന്

അഴിച്ചുപണി വേണമെന്ന്

ബിജെപിയിൽ അഴിച്ചുപണികൾ നടത്തിയില്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളാകുമെന്ന മുന്നറിയിപ്പും നേതാക്കൾ നൽകുന്നു. അതേസമയം പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെയ്ക്കാമെന്നാണ് കെ സുരേന്ദ്രൻ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും കൂടുതൽ പൊട്ടലും ചീറ്റലും പാർട്ടിയിൽ ഉണ്ടാകുമെന്ന കാര്യത്തിൽ തർക്കമില്ല.

'അത് ഇല്ലാതാകുമോ എന്നു അയാള്‍ ഭയന്നതില്‍ എന്താണ് തെറ്റ്?'; എന്തുകൊണ്ട് മണിക്കുട്ടൻ..ആരാധകന്റെ വൈറൽ കുറിപ്പ്'അത് ഇല്ലാതാകുമോ എന്നു അയാള്‍ ഭയന്നതില്‍ എന്താണ് തെറ്റ്?'; എന്തുകൊണ്ട് മണിക്കുട്ടൻ..ആരാധകന്റെ വൈറൽ കുറിപ്പ്

Recommended Video

cmsvideo
Actress Lakshmi Priya replied to criticized comments | Oneindia Malayalam

English summary
K surendran is responsible for the bad perfomance of bjp in election; says leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X