കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീധരന്‍ പിള്ള തെറിക്കും? മുരളീധരന്‍റെ മന്ത്രി പദത്തില്‍ സംസ്ഥാന നേതൃത്വത്തിന് നെഞ്ചിടിപ്പ്

  • By
Google Oneindia Malayalam News

തിരുവനന്തപുരം: കുമ്മനം രാജശേഖരന്‍ കേന്ദ്ര മന്ത്രിയാകും എന്ന തരത്തില്‍ അവസാന നിമിഷം ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും വന്‍ ട്വിസ്റ്റ് സമ്മാനിച്ചാണ് വി മുരളീധരന് കേന്ദ്ര മന്ത്രി സ്ഥാനം ലഭിക്കുന്നത്. മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെപ്പിച്ച് തിരുവനന്തപുരത്ത് കുമ്മനത്തെ ആര്‍എസ്എസ് താത്പര്യ പ്രകാരം സ്ഥാനാര്‍ത്ഥിയാക്കിയിരുന്നെങ്കിലും പരാജയമായിരുന്നു ഫലം. ഇതോടെ കുമ്മനത്തെ മന്ത്രിസഭയില്‍ തിരികി കയറ്റാന്‍ ആര്‍എസ്എസ് ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

<strong>കേരളത്തില്‍ സിപിഎമ്മിനെ വീഴ്ത്തിയത് 'വന്‍ സംഘ് പ്ലാന്‍'!! 14 ഇടത്ത് യുഡിഎഫിന് വോട്ട് മറിച്ചു</strong>കേരളത്തില്‍ സിപിഎമ്മിനെ വീഴ്ത്തിയത് 'വന്‍ സംഘ് പ്ലാന്‍'!! 14 ഇടത്ത് യുഡിഎഫിന് വോട്ട് മറിച്ചു

എന്നാല്‍ സംസ്ഥാന ആര്‍എസ്എസ് നേതൃത്വവുമായി അത്ര അടുപ്പത്തില്‍ അല്ലാത്ത മുരളീധരനെയാണ് അമിത് ഷാ മന്ത്രിയാക്കിയത്. ഇതോടെ സംസ്ഥാന ബിജെപിയില്‍ അടിമുടി മാറ്റങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ നേതാക്കള്‍ തള്ളി കളയുന്നില്ല. കെ സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് എത്തിച്ച് മുരളീധര പക്ഷം പാര്‍ട്ടിയില്‍ കരുത്താര്‍ജ്ജിക്കും എന്ന സൂചനകളാണ് പുറത്തുവരുന്നത്. വിശദാംശങ്ങളിലേക്ക്

 പൊളിച്ചെഴുത്ത്

പൊളിച്ചെഴുത്ത്

അപ്രതീക്ഷിതമായിരുന്നു വി മുരളീധരന്‍റെ മന്ത്രിപദം. കുമ്മനം രാജശേഖരന്‍ മന്ത്രിയായേക്കുമെന്നായിരുന്നു അവസാന നിമിഷം വരെ കണക്കാക്കപ്പെട്ടിരുന്നത്. സത്യപ്രതിജ്ഞയ്ക്ക് തൊട്ട് മുന്‍പ് കുമ്മനം ദില്ലിയിലേക്ക് പുറത്തപ്പെട്ടതോടെ അഭ്യൂഹങ്ങള്‍ ശക്തമാവുകയും ചെയ്തിരുന്നു.

 ദയനീയ പ്രകടനം

ദയനീയ പ്രകടനം

തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ സംസ്ഥാന നേതൃത്വവുമായി അടുപ്പത്തില്‍ അല്ലാത്ത മുരളീധരനെ മന്ത്രിയാക്കിയതോടെ വ്യക്തമായ സന്ദേശമാണ് അമിത് ഷാ നേതൃത്വത്തിന് നല്‍കുന്നത്. ഇനി വി മുരളീധരപക്ഷം സംസ്ഥാനത്ത് പിടിമുറുക്കുമെന്നും കെ സുരേന്ദ്രന്‍ അധ്യക്ഷനാകുമെന്നും ഒരു വിഭാഗം നേതാക്കള്‍ കണക്ക് കൂട്ടുന്നുണ്ട്.

 രണ്ട് തവണ

രണ്ട് തവണ

കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി പോയപ്പോള്‍ മുരളീധര പക്ഷക്കാരാനായ കെ സുരേന്ദ്രന്‍റെ പേരായിരുന്നു അന്ന് ഉയര്‍ന്ന് കേട്ടത്. എന്നാല്‍ ആര്‍എസ്എസ് കടുത്ത അതൃപ്തി അറിയിച്ചു. ഇതോടെ ശ്രീധരന്‍ പിള്ളയ്ക്ക് നറുക്ക് വീഴുകയായിരുന്നു.

 ചേര്‍ച്ചയില്‍ അല്ല

ചേര്‍ച്ചയില്‍ അല്ല

എന്നാല്‍ ഇത്തവണ കരുത്താര്‍ജ്ജിച്ചിരിക്കുകയാണ് മുരളീധര പക്ഷം. കേരളത്തില്‍ പ്രചരണ രംഗത്ത് പോലും ഇല്ലാതിരുന്ന മുരളീധരന്‍ മന്ത്രിയായതിലൂടെ ഇക്കാര്യം വ്യക്തമാണ്.ശബരിമല സമരത്തിന്‍റെ സമയത്തും സംസ്ഥാന നേതൃത്വവുമായി മുരളീധരന്‍ ചേര്‍ച്ചയില്‍ ആയിരുന്നില്ല. ശ്രീധരന്‍ പിള്ളയുടെ നിലപാടുകള്‍ക്കെതിരെ മുരളീധരന്‍ രംഗത്തെത്തിയിരുന്നു.

 അധികാര സമവാക്യങ്ങള്‍

അധികാര സമവാക്യങ്ങള്‍

കേരളത്തില്‍ താമര വിരിയിക്കാന്‍ പോലും കഴിയാതിരുന്ന സാഹചര്യത്തില്‍ അധ്യക്ഷന ഉടന്‍ മാറ്റിയേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. അങ്ങനെയെങ്കില്‍ കെ സുരേന്ദ്രന്‍ തന്നെയാകും അധ്യക്ഷനാകുക. ശബരിമല വിഷയത്തോടെ കെ സുരേന്ദ്രന് ആര്‍എസ്എസ് പിന്തുണ ലഭിച്ചിരുന്നെങ്കിലും ഗ്രൂപ്പ് തര്‍ക്കം പുതിയ അധികാര സമവാക്യങ്ങള്‍ക്ക് വഴി തുറന്നേക്കും.

 പരാതിയുമായി നേതാക്കള്‍

പരാതിയുമായി നേതാക്കള്‍

തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ വിജയിക്കുകയും തൃശൂരും പത്തനംതിട്ടയും ഉൾപ്പെടെ മറ്റിടങ്ങളിൽ വോട്ട് വിഹിതം കൂട്ടുകയും ചെയ്തിരുന്നെങ്കിൽ ശ്രീധരൻ പിള്ളയുടെ നേതൃത്വത്തിനെതിരെ ഉയർന്ന് വന്നിരുന്ന എതിർസ്വരങ്ങൾ നിഷ്പ്രഭമായേനെ.

 വിജയിച്ചില്ല

വിജയിച്ചില്ല

എന്നാൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് പ്രവചിച്ചിരുന്ന തിരുവനന്തപുരത്ത് കുമ്മനം ഒരു ലക്ഷത്തിൽ പരം വോട്ടുകൾക്ക് പരാജയപ്പെടുകയും പത്തനംതിട്ടയിലും തൃശൂരിലും ബിജെപി സ്ഥാനാർത്ഥികൾ മൂന്നാം സ്ഥാനത്തേയ്ക്ക് പോവുകയും ചെയ്തതതോടെ ശ്രീധരന്‍ പിള്ളയ്ക്ക് നേരെയുള്ള എതിർസ്വരങ്ങൾ കൂടുതൽ ശക്തമായിരിക്കുകയാണ്.

 ഇനി?

ഇനി?

മുരളീധരന് കേന്ദ്രത്തില്‍ മികച്ച പരിഗണന ലഭിച്ച സാഹചര്യത്തില്‍ ഇനി ശ്രീധരന്‍ പിള്ളയുടെ അധ്യക്ഷ സ്ഥാനം തെറിക്കുമെന്ന് ഏറെ കുറേ ഉറപ്പായിട്ടുണ്ട്. ഉടന്‍ തന്നെ സംഘടനാ തലത്തില്‍ ഒരു അഴിച്ചു പണി നടക്കും. ആരൊക്കെ തെറിക്കുമെന്ന് ഇനി കാത്തിരുന്ന് കാണാം.

<strong>കര്‍ണാടകത്തില്‍ ട്വിസ്റ്റ്! ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാരെ കാണാനില്ല! നിയമസഭാകക്ഷി യോഗത്തിന് എത്തിയില്ല</strong>കര്‍ണാടകത്തില്‍ ട്വിസ്റ്റ്! ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാരെ കാണാനില്ല! നിയമസഭാകക്ഷി യോഗത്തിന് എത്തിയില്ല

English summary
k surendran may be appointed as bjp state president says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X