കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിലക്ക് മാറി! പത്തനംതിട്ട പിടിക്കാന്‍ കെ സുരേന്ദ്രന്‍! പ്രതീക്ഷയില്‍ ബിജെപി

  • By
Google Oneindia Malayalam News

പത്തനതിട്ട: തിരുവനന്തപുരം കഴിഞ്ഞാല്‍ ബിജെപി ഏറ്റവും അധികം പ്രതീക്ഷ വെയ്ക്കുന്ന മണ്ഡലമാണ് പത്തനംതിട്ട. ഇത്തവണ ഇവിടെ ഏത് വിദേനയും താമര വിരിയിക്കണമെന്ന പ്രതീക്ഷയിലാണ് ബിജെപി. നേരത്തേ തന്നെ മണ്ഡലത്തില്‍ കെ സുരേന്ദ്രന്‍റെ പേര് ഉയര്‍ന്ന് കേട്ടിരുന്നു. എന്നാല്‍ പത്തനംതിട്ടയില്‍ കെ സുരേന്ദ്രനുള്ള പ്രവേശന വിലക്ക് പ്രചരണത്തിന് തടസമാകുമെന്നതടക്കമായിരുന്നു പാര്‍ട്ടിയുടെ ആശങ്ക.

എന്നാല്‍ പത്തനംതിട്ടയിലുള്ള സുരേന്ദ്രന്‍റെ വിലക്ക് ഇന്ന് അവസാനിച്ചിരിക്കുകയാണ്. ഇതോടെ പത്തനംതിട്ടയില്‍ സുരേന്ദ്രന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് വിവരം. വിശദാംശങ്ങളിലേക്ക്

ആഭ്യന്തര സര്‍വ്വേ

ആഭ്യന്തര സര്‍വ്വേ

ബിജെപി നടത്തിയ ആഭ്യന്തര സര്‍വ്വേയില്‍ തിരുവനന്തപുരം കഴിഞ്ഞാല്‍ പാര്‍ട്ടിക്ക് ഏറ്റവും സാധ്യത കല്‍പ്പിക്കുന്ന മണ്ഡലമാണ് പത്തനംതിട്ട. സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതിനായി അമിത് ഷാ നടത്തിയ ആഭ്യന്തര സര്‍വ്വേയിലടക്കം കെ സുരേന്ദ്രന്‍റെ പേരായിരുന്നു പത്തനംതിട്ടയില്‍ നിന്നും ഉയര്‍ന്ന് കേട്ടത്.

ജനകീയ മുഖം

ജനകീയ മുഖം

ശബരിമല സമരത്തിന്‍റെ മുന്‍ പന്തിയില്‍ നിന്ന് അവസാന നിമിഷം വരെ പൊരുതിയെന്ന വികാരം വിശ്വാസികളില്‍ ഉണ്ടാക്കിയെടുക്കാന്‍ സുരേന്ദ്രന് കഴിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് പത്തനംതിട്ടയില്‍. മണ്ഡലത്തിലെ സിപിഎം വിരുദ്ധ വോട്ടുകളും ജനകീയനായ സുരേന്ദ്രന്‍ മത്സരിച്ചാല്‍ ലഭിക്കുമെന്നും പാര്‍ട്ടി കണക്കാക്കുന്നുണ്ട്.

പ്രവേശന വിലക്ക്

പ്രവേശന വിലക്ക്

എന്നാല്‍ ഇതിനൊക്കെ വിലങ്ങ് തടിയാകുമെന്ന് കരുതിയത് സുരേന്ദ്രന് പത്തനംതിട്ടയില്‍ പ്രവേശിക്കുന്നതിനുണ്ടായ കോടതി വിലക്കായിരുന്നു. ശബരിമല സമരവുമായി ബന്ധപ്പെട്ട കേസിലാണ് പത്തനംതിട്ടയില്‍ വിലക്ക് നല്‍കി സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചത്.

വിലക്ക് മാറി

വിലക്ക് മാറി

ജാമ്യം നിലനില്‍ക്കേ എങ്ങനെ സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ പ്രചരണത്തിനിറങ്ങുമെന്നായിരുന്നു പാര്‍ട്ടിയുടെ ആശങ്ക. എന്നാല്‍ പത്തനംതിട്ടയില്‍ പ്രവേശിക്കാനുള്ള വിലക്ക് ഇപ്പോള്‍ അവസാനിച്ചിരിക്കുകയാണ്.

ഫേസ്ബുക്കിലൂടെ

ഫേസ്ബുക്കിലൂടെ സുരേന്ദ്രന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ പത്തനംതിട്ടയില്‍ സുരേന്ദ്രന്‍റെ സ്ഥാനാര്‍ത്ഥിത്വം ഏറെ കുറെ ഉറപ്പായി. തിരഞ്ഞെടുപ്പിന്‍റെ ഭാഗമായി ബിജെപിയുടെ പരിവര്‍ത്തന്‍ യാത്രയുടെ തെക്കന്‍ മേഖല ജാഥ നാളെ തുടങ്ങാനിരിക്കെയാണ് സുരേന്ദ്രന്‍റെ വിലക്ക് അവസാനിച്ചിരിക്കുന്നത്.

തെക്കന്‍ മേഖല ജാഥ

തെക്കന്‍ മേഖല ജാഥ

പരിവര്‍ത്തന്‍ യാത്ര നാളെ പത്തനംതിട്ടയില്‍ നിന്നാണ് തുടങ്ങുന്നത്. ഇതോടെ പത്തനംതിട്ടയിലെ പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കാന്‍ സുരേന്ദ്രന്‍റെ സാന്നിധ്യം സഹായകമാവുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നുണ്ട്.എന്‍എസ്എസ് ഉള്‍പ്പെടെ പിന്തുണയ്ക്കുമെന്നതിനാല്‍ മണ്ഡലത്തിലെ നായര്‍ വോട്ടുകളും ലഭിക്കുമെന്ന് ബിജെപി കണക്കാക്കുന്നുണ്ട്.

രാഷ്ട്രീയ തന്ത്രം

രാഷ്ട്രീയ തന്ത്രം

മാര്‍ച്ച് അഞ്ചിന് തുടങ്ങുന്ന യാത്ര പത്തനംതിട്ട ലോക്സഭാ മണ്ഡ‍ലത്തിലെ പ്രധാന കേന്ദ്രങ്ങളിലൂടെയാണ് കടന്നുപോവുന്നത്. വ്യക്തമായ രാഷ്ട്രീയ തന്ത്രങ്ങളുടെ ഭാഗമായാണ് മലബാര്‍ മേഖലയില്‍ നിന്നുള്ള കെ സുരേന്ദ്രനെ തെക്കന്‍മേഖല ജാഥ നയിക്കാന്‍ ബിജെപി ചുമതലപ്പെടുത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.

കോണ്‍ഗ്രസ് മണ്ഡലം

കോണ്‍ഗ്രസ് മണ്ഡലം

മന്നം സമാധി ദിനത്തില്‍ പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തെത്തി മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുവാനും കെ സുരേന്ദ്രന്‍ പോയിരുന്നു. കോണ്‍ഗ്രസിന്റെ സുരക്ഷിത മണ്ഡലത്തില്‍ കെ സുരേന്ദ്രനിലൂടെ സ്വന്തമാക്കാമെന്നാണ് ബിജെപിക്കുള്ളത്.

വിശ്വാസികളുടെ വോട്ട്

വിശ്വാസികളുടെ വോട്ട്

പത്തളംകൊട്ടാം പ്രതിനിധി ശശികുമാരവര്‍മ്മയേയും നേരത്തെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നു. ശശികുമാര വര്‍മ്മയെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ വിശ്വാസികളുടെ വോട്ട് പിടിച്ചെടുക്കാമെന്നായിരുന്നു ബിജെപിയുടെ കണക്ക്കൂട്ടല്‍.

മത്സരിച്ചേക്കില്ല

മത്സരിച്ചേക്കില്ല

എന്നാല്‍ ബിജെപി സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരികയാണ് എങ്കില്‍ മാത്രമേ മത്സരിക്കുന്ന കാര്യം പരിഗണിക്കുകയുളളൂ എന്നും ശശികുമാര വര്‍മ്മ പ്രതികരിച്ചു. ഇതോടെ അദ്ദേഹത്തിന്‍റെ കാര്യത്തില്‍ ബിജെപി പിന്നോക്കം പോവുകയായിരുന്നു.

English summary
k surendran may contest from pathanamthitta reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X