• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കാത്തു സൂക്ഷിച്ച 'പത്തനംതിട്ട' പിള്ള കൊണ്ടുപോയി? കെ സുരേന്ദ്രന് സീറ്റ് ഇല്ല! വാളെടുത്ത് അണികള്‍

  • By Aami Madhu

ശബരിമല വിഷയത്തിന്‍റെ പശ്ചാത്തലത്തില്‍ ഇത്തവണ കേരളത്തില്‍ അക്കൗണ്ട് തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. എല്‍ഡിഎഫും യുഡിഎഫും കരുത്തരെ തന്നെയാണ് ഗോദയിലേക്ക് ഇറക്കുന്നത്. അതുകൊണ്ട് തന്നെ വിജയ സാധ്യത ഉള്ള ശക്തരായ സ്ഥാനാര്‍ത്ഥികളെയാണ് ബിജെപിയും തിരയുന്നത്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ തന്നെയാകും മത്സരിക്കുകയെന്നത് ഏറെ കുറേ ഉറപ്പായിട്ടുണ്ട്.

സിപിഎം ഹിന്ദുക്കെളെ ദ്രോഹിച്ചെന്ന് ബിജെപി പ്രവര്‍ത്തകര്‍! കണ്ടം വഴി ഓടിച്ച് വോട്ടര്‍! വീഡിയോ

അതേസമയം ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ടയില്‍ ആരെന്ന കാര്യത്തില്‍ തിരുമാനമായിട്ടില്ല. കെ സുരേന്ദ്രന്‍റെ പേര് ഉയര്‍ന്നു കേട്ടിരുന്നെങ്കിലും സുരേന്ദ്രനെ മത്സരിപ്പിക്കാതിരിക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ തുടങ്ങിയെന്നാണ് വിവരം. ഇതിനെതിരെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

 അങ്കം മുറുക്കി എല്‍ഡിഎഫം യുഡിഎഫും

അങ്കം മുറുക്കി എല്‍ഡിഎഫം യുഡിഎഫും

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്ന് കഴിഞ്ഞു. സിറ്റിങ്ങ് എംഎല്‍എയും എംപിമാരേയും രംഗത്തിറക്കി എല്‍ഡിഎഫ് തങ്ങളുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി. യുഡിഎഫും സമാന രീതിയിലുളള നീക്കങ്ങളാണ് അണിയറയില്‍ നടത്തുന്നത്. ബിജെപിയെ സംബന്ധിച്ചെടുത്തോളം 3 മൂന്ന് മണ്ഡങ്ങളിലാണ് പ്രതീക്ഷ.

 പോരാടാനുറച്ച് ബിജെപി

പോരാടാനുറച്ച് ബിജെപി

കേരളത്തില്‍ ബിജെപിക്ക് ആദ്യ എംഎല്‍എയെ ലഭിച്ച തിരുവനന്തപുരം, ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന പത്തനംതിട്ട, തൃശ്ശൂര്‍ എന്നിവയാണ് മൂന്ന് മണ്ഡലങ്ങള്‍. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ തന്നെയാകും മത്സരിക്കുകയെന്ന് ഏറെ കുറേ ഉറപ്പായി.

 കുമ്മനം രക്ഷകനോ

കുമ്മനം രക്ഷകനോ

മിസോറാം ഗവര്‍ണര്‍ സ്ഥാനം അദ്ദേഹം രാജിവെച്ചു. സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയ്ക്ക് കണ്ണുള്ള മണ്ഡലമായിരുന്നു തിരുവനന്തപുരം.നേരത്തേ മണ്ഡലത്തില്‍ കുമ്മനം മത്സരിക്കണമെന്ന് അനുകൂല പ്രസ്താവന നടത്തിയ ബിജെപി വക്താവ് എംഎസ് കുമാറിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ സംഭവമടക്കം പാര്‍ട്ടിയില്‍ ഉണ്ടായിട്ടുണ്ട്.

 അമ്പരന്ന് ദേശീയ നേതൃത്വം

അമ്പരന്ന് ദേശീയ നേതൃത്വം

എന്നാല്‍ ആര്‍എസ്എസ് കുമ്മനത്തിന്‍റെ വരവിന് ശക്തമായ സമ്മര്‍ദ്ദം ചെലുത്തി. അതേസമയം സംസ്ഥാന നേതൃത്വത്തില്‍ ആരും തന്നെ കുമ്മനത്തെ പിന്തുണച്ചിരുന്നില്ല. കുമ്മനത്തിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിനെ ദേശീയ നേതൃത്വം ആദ്യം എതിര്‍ത്തതും ഇതുകൊണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

 ചരടുവലിച്ച് പിള്ള

ചരടുവലിച്ച് പിള്ള

കുമ്മനത്തിന്‍റെ വരവോടെ അങ്ങനെ തിരുവനന്തപുരം എന്ന പ്രതീക്ഷ കൈവിട്ടു.ബിജെപിക്ക് പ്രതീക്ഷയുള്ള രണ്ടാമത്തെ മണ്ഡലമാണ് ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട. ഇവിടെ കെ സുരേന്ദ്രനെ മത്സരിപ്പിക്കുമെന്നായിരുന്നു പ്രവര്‍ത്തകരുടെ വിശ്വാസം. എന്നാല്‍ തിരുവനന്തപുരം കൈവിട്ട ശ്രീധരന്‍ പിള്ള പത്തനംതിട്ടയ്ക്കായി കടുംപിടിത്തം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

 ആദ്യം സ്റ്റാര്‍.. പിന്നെ?

ആദ്യം സ്റ്റാര്‍.. പിന്നെ?

ശബമരിമല സംഭവം ചര്‍ച്ചയായതോടെയാണ് സുരേന്ദ്രന്‍റെ പേരും മണ്ഡലത്തില്‍ ഉയര്‍ന്ന് കേട്ടത്. ശബരിമല സമരത്തിന്‍റെ മുന്‍ പന്തിയില്‍ നിന്ന് അവസാന നിമിഷം വരെ പൊരുതിയെന്ന വികാരം വിശ്വാസികളില്‍ ഉണ്ടാക്കിയെടുക്കാന്‍ സുരേന്ദ്രന് കഴിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

 വന്‍ ഡിമാന്‍റ്

വന്‍ ഡിമാന്‍റ്

പാര്‍ട്ടി നടത്തിയ ആഭ്യന്തര സര്‍വ്വേയിലും സുരേന്ദ്രന് വന്‍ ഡിമാന്‍റായിരുന്നു. ഏത് മണ്ഡലത്തിലും മത്സരിപ്പിക്കാന്‍ യോഗ്യനായി പ്രവര്‍ത്തകര്‍ തിരഞ്ഞെടുത്ത പേര് സുരേന്ദ്രന്‍റേതായിരുന്നു.

 തൃശ്ശൂരില്‍ നോക്കേണ്ട

തൃശ്ശൂരില്‍ നോക്കേണ്ട

ശബരിമല വിഷയത്തിന് മുന്‍പേ തന്നെ തൃശ്ശൂരില്‍ കെ സുരേന്ദ്രന്‍ ശ്രദ്ധ കേന്ദ്രീകരിച്ച് തുടങ്ങിയിരുന്നു. എന്നാല്‍ പത്തനംതിട്ടയില്‍ സുരേന്ദ്രന്‍ മത്സരിച്ച് സഖ്യകക്ഷിയായ ബിഡിജെഎസിന് മണ്ഡലം വിട്ട് നല്‍കാനായിരുന്നു ദേശീയ നേതൃത്വം ആവശ്യപ്പെട്ടത്.

 അവതാളത്തില്‍

അവതാളത്തില്‍

ഇവിടെ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്ന് അമിത് ഷാ തന്നെ നേരിട്ട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തൃശ്ശൂരും സുരേന്ദ്രന് ലഭിച്ചേക്കില്ല. പത്തനംതിട്ട തന്നെ മത്സരിക്കണമെന്ന് പിള്ള വാശി പിടിച്ചാല്‍ കാര്യങ്ങള്‍ അവതാളത്തിലാവും.

 ഭീഷണി മുഴക്കി പ്രവര്‍ത്തകര്‍

ഭീഷണി മുഴക്കി പ്രവര്‍ത്തകര്‍

സുരേന്ദ്രനെ മത്സരിപ്പിക്കാതെ പിള്ളയെ മത്സരിപ്പിക്കാനാണ് തിരുമാനമെങ്കില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറി നില്‍ക്കുമെന്നാണ് പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. അതേസമയം പിള്ള വഴയങ്ങിയില്ലേങ്കില്‍ വിഷയത്തില്‍ ആര്‍എസ്എസ് ഇടപെട്ടേക്കുമെന്നാണ് വിവരം.

 പാരയാകും

പാരയാകും

അതിനിടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ശബരിമല വിഷയം ഉപയോഗിക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയിട്ടുണ്ട്. ലംഘിച്ചാല്‍ ചട്ടലംഘനമാകുമെന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.

ഒറ്റയടിക്ക് 10 ബിഎസ്പി നേതാക്കള്‍ കോണ്‍ഗ്രസില്‍! മുന്‍ എംപിയും സംസ്ഥാന അധ്യക്ഷനും!

English summary
k surendran may not get seats says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more