കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിന്റെ 'കുട്ടിച്ചാത്തന്‍ സേവ' ; നിങ്ങള്‍ക്കീ പാര്‍ട്ടിയെപ്പറ്റി ഒരു ചുക്കുമറിയില്ല !

  • By Vishnu
Google Oneindia Malayalam News

കണ്ണൂര്‍: ശ്രീകൃഷ്ണ ജയന്ത്രി ആഘോഷത്തിന് ബദലായി സിപിഎം നടത്തുന്ന മതേതര ഘോഷയാത്രയെ കണക്കിന് പരിഹസിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സുരേന്ദ്രന്റെ വിമര്‍ശനം.

ഗണേശോത്സവം ശ്രീകൃഷ്ണ ജയന്തിയും ആഘോഷിച്ചു, ഇനി അടുത്ത കൊല്ലം സിപിഎം ആഘോഷിക്കാന്‍ പോകുന്നത് കുട്ടിച്ചാത്തന്‍ സേവയായിരിക്കുമെന്നാണ് പരിഹാസം. 2021 ല്‍ സിപിഎം പതിനാറടിയന്തരവും ആഷോഷിക്കുമത്രേ. ഇത് സിപിഎമ്മിന്റെ വൈരുദ്ധ്യാത്മക ഭൗതികവാദമാണെന്നാണ് സുരേന്ദ്രന്‍ പറയുന്നത്.

K Surendran

സിപിഎം ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ഘോഷയാത്രകള്‍ സംഘടിപ്പിക്കുന്നതിനെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും രംഗത്ത് വന്നിരുന്നു. മാര്‍കിസില്‍ നിന്ന് മഹര്‍ഷിയിലേക്കുള്ള പരിവര്‍ത്തനമാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ നടക്കുന്നതെന്നായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.

Read Also: അമ്പലങ്ങളില്‍ മതപഠന കേന്ദ്രം; ബിജെപി ലക്ഷ്യം വയ്ക്കുന്നതെന്ത് ?

ഭാരതീയ സംസ്‌കാരത്തിന്റെ അന്തസത്ത ഉള്‍കൊള്ളാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി തയ്യാറാകുന്നുവെങ്കില്‍ അത് വളരെ സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശ്രീകൃഷ്ണ ജയന്തിയും രാമായണ മാസാചരണവും മുന്‍കൈയ്യെടുത്ത് നടത്തുന്നത് നല്ല കാര്യമാണെന്നും കുമ്മനം പറഞ്ഞു.

വര്‍ഗീയ വിരുദ്ധ നയത്തിന്റെ ഭാഗമായാണ് സിപിഎം 'നമ്മളൊന്ന്' എന്ന പേരില്‍ ഘോഷയാത്രകള്‍ സംഘടിപ്പിക്കുന്നത്. കണ്ണൂരില്‍ മാത്രം മുന്നോറോളം സ്ഥലത്ത് സിപിഎം ഘോഷയാത്രകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സിപിഎമ്മിന്റെ ഈ നപടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. എന്തിന്റെ പേരിലായാലും മതത്തിന്റെ പേരിലുള്ള ആഘോഷങ്ങള്‍ സിപിഎം ഏറ്റെടുക്കരുതെന്നാണ് ഒരു വിഭാഗം പറയുന്നത്.

Read Also: കേരളത്തില്‍ പഠിച്ചിട്ടെന്ത് കാര്യം; എഞ്ചിനിയറിംഗ് സീറ്റ് ഒഴിഞ്ഞ് കിടക്കുന്നതിന് കാരണമറിയാമോ?

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
K Surendran mocks cpm over celebrating sreekrishna jayanthi, face book post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X