Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞങ്ങളുടെ നേതാവാണെന്ന് പറയാന്‍ ലജ്ജയുണ്ട്'; സ്ത്രീപ്രവേശനത്തെ അനുകൂലിച്ച സുരേന്ദ്രന് വീണ്ടും വിമർശനം

Recommended Video

cmsvideo
    സ്ത്രീപ്രവേശനത്തെ അനുകൂലിച്ച സുരേന്ദ്രന് ട്രോൾ | Oneindia Malayalam

    തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള കോടതി വിധിയോട് സമിശ്ര പ്രതികരണമാണ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും നേതാക്കളില്‍ നിന്നും ഉണ്ടായത്. ഇടത് നേതാക്കളും ആര്‍എസ്എസും കോടതി വിധിയെ സ്വാഗതം ചെയ്തപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ രണ്ട് തട്ടിലായാണ് നിലയുറപ്പിച്ചത്.

    ബിജെപിയാകട്ടെ കൃത്യമായ നിലപാട് പറയാതെ വിവാദങ്ങള്‍ക്കാണ് ശ്രമം നടത്തിയത്. എന്നാല്‍ സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചുകൊണ്ടുള്ള കെ സുരേന്ദ്രന്റെ പഴയ പോസ്റ്റ് വീണ്ടും ചര്‍ച്ചയാക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍

    ചരിത്രവിധി

    ചരിത്രവിധി

    ഭക്തിയുടെ പേരില്‍ വിവേചനം പാടില്ലെന്ന് വ്യക്തമാക്കിയാണ് ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള ചരിത്രവിധി സുപ്രീംകോടതി ഇന്നലെ പുറപ്പെടുവിച്ചത്. ആര്‍ത്തവകാലത്ത് സ്ത്രീകളുടെ ക്ഷേത്രപ്രവേശനം വിലക്കുന്നതിന് പിന്‍ബലമേകുന്നു കേരള ഹിന്ദു പൊതു ആരാധനാ പ്രവേശനച്ചട്ടത്തിന്റെ മുന്നാം(ബി) വകുപ്പ് കോടതി റദ്ദാക്കുകയായിരുന്നു.

    ശ്രീധരന്‍ പിള്ള നടത്തിയത്

    ശ്രീധരന്‍ പിള്ള നടത്തിയത്

    കോടതി വിധി സര്‍ക്കാറും ഇടത് നേതാക്കളും സ്വാഗതം ചെയ്തപ്പോല്‍ വിധിയില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള സിപിഎം ശ്രമം അനുവദിക്കില്ല എന്ന പ്രതികരണമായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള നടത്തിയത്. അതേസമയം വിധിയുടെ പശ്ചാത്തലത്തില്‍ കെ സുരേന്ദ്രന്റെ പഴയ പോസ്റ്റ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

    സ്ത്രീപ്രവേശനത്തെ അനുകൂലിച്ച്

    സ്ത്രീപ്രവേശനത്തെ അനുകൂലിച്ച്

    ശബരിമലയില്‍ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് 2016 സെപ്തംബര്‍ 2 ന് കെ സുരേന്ദ്രന്‍ ഫേസ്ബുക്കിലിട്ട കുറിപ്പാണ് ഇപ്പോഴത്തെ ചര്‍ച്ചയത് ആധാരം. ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചുകൊണ്ടുള്ള കുറിപ്പായിരുന്നു അന്ന് അദ്ദേഹം എഴുതിയത്.

    സുരേന്ദ്രനെ ട്രോളുന്നവരും

    സുരേന്ദ്രനെ ട്രോളുന്നവരും

    ഈ കുറിപ്പിന് അന്ന് തന്നെ ധാരാളം വിമര്‍ശകരുണ്ടായിരുന്നു. ഇന്നലെ സുപ്രീംകോടതി വിധിവന്നപ്പോള്‍ വിമര്‍ശനങ്ങളുടെ മൂര്‍ച്ചയും ഏറിയിട്ടുണ്ട്. നിങ്ങള്‍ ഞങ്ങളുടെ നേതാവാണെന്ന് പറയാന്‍ ഞങ്ങള്‍ക്ക് ലജ്ജ തോന്നുന്നുവെന്ന കമന്റുകളാണ് അധികവും. സുരേന്ദ്രനെ ട്രോളുന്നവരും ധാരാളമുണ്ട്..

    പഴയ പോസ്റ്റ്

    പഴയ പോസ്റ്റ്

    സുരേന്ദ്രന്റെ പഴയ പോസ്റ്റ് ഇങ്ങനെ..

    ശബരിമലയിലെ ദൈനംദിന കാര്യങ്ങൾ എങ്ങനെ ആയിരിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം സർക്കാരിനോ ദേവസ്വം ബോർഡിനോ രാഷ്ട്രീയ നേതാക്കൾക്കോ ഇല്ല. അഭിപ്രായം ആർക്കും പറയാം. അവിടെ എല്ലാ പ്രായക്കാരായ സ്ത്രീകൾക്കും പ്രവേശനം വേണമെന്നും വർഷത്തിൽ എല്ലാ ദിവസവും ദർശനസൗകര്യം വേണമെന്നും ചിലർ അഭിപ്രായം പറയുന്നുണ്ട്.

    ഭക്തജനങ്ങൾക്കിടയിൽ

    ഭക്തജനങ്ങൾക്കിടയിൽ

    ഇക്കാര്യത്തിൽ ഭക്തജനങ്ങൾക്കിടയിൽ ഒരു ചർച്ച നടക്കുന്നതിൽ വേവലാതി വേണ്ടെന്നാണ് എനിക്കു തോന്നുന്നത്. പത്തു വയസ്സിനും അൻപതു വയസ്സിനുമിടയിൽ പ്രായമുള്ള സ്ത്രീകൾക്കു മാത്രമാണ് അവിടെ വിലക്കുള്ളത്. മലയാളമാസം ആദ്യത്തെ അഞ്ചു ദിവസം ഇപ്പോൾ ഭക്തർക്കു ദർശനസൗകര്യവുമുണ്ട്.

    എന്തു വ്യത്യാസമാണുള്ളത്?

    എന്തു വ്യത്യാസമാണുള്ളത്?

    അഞ്ചു ദിവസവും മുപ്പതു ദിവസവും തമ്മിൽ എന്തു വ്യത്യാസമാണുള്ളത്? മണ്ഡല മകര വിളക്കു കാലത്തെ തിരക്ക് ഒഴിവാക്കാൻ ഇതു സഹായകരമാവുമെങ്കിൽ ഈ നിർദ്ദേശം പരിഗണിച്ചുകൂടെ? അപകടഭീഷണി ഒഴിവാക്കുകയും ചെയ്യാം.തിരക്കു മുതലെടുത്ത് വലിയ തീവെട്ടിക്കൊള്ളയാണ് ചില ഗൂഡസംഘം അവിടെ നടതത്തുന്നത്. വൻതോതിൽ ചൂഷണം ഭക്തർ നേരിടുന്നുണ്ട്.

    നാൽപത്തി ഒന്നു വ്രതം എടുക്കുന്നുണ്ടോ?

    നാൽപത്തി ഒന്നു വ്രതം എടുക്കുന്നുണ്ടോ?

    പിന്നെ ആർത്തവകാലത്ത് നമ്മുടെ നാട്ടിൽ സ്ത്രീകളാരും ഒരു ക്ഷേത്രത്തിലും പോകാറില്ല. ദർശനസമയത്ത് ദേഹശുദ്ധിയും മനശുദ്ധിയും വേണം. നാൽപത്തി ഒന്നു വ്രതം എടുക്കുന്നതിനിടയിൽ ഒരു ആർത്തവം വരില്ലേ എന്നതാണല്ലോ ചോദ്യം. അതിനു അവിടെ വരുന്ന മഹാഭൂരിപക്ഷം പുരുഷഭക്തന്മാരും നാൽപത്തി ഒന്നു വ്രതം എടുക്കുന്നുണ്ടോ? ഇല്ലെന്നാണ് ഉൽസവാനന്തരം നടത്തുന്ന പ്രശ്നചിന്തയിൽ തന്നെ തെളിയുന്നത്.

    സ്ത്രീ വിരോധിയാണെന്ന് അർത്ഥമില്ല

    സ്ത്രീ വിരോധിയാണെന്ന് അർത്ഥമില്ല

    അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയായതുകൊണ്ട് സ്ത്രീ വിരോധിയാണെന്ന് അർത്ഥമില്ല. യൗവനയുക്തയായ മാളികപ്പുറത്തിനു അയ്യപ്പൻ തൊട്ടടുത്തു തന്നെയാണ് ഇരിപ്പിടം നൽകിയതെന്ന വസ്തുത വിസ്മരിക്കരുത്. പിന്നെ ആർത്തവം ഒരു പ്രകൃതി നിയമമല്ലേ? അതു നടക്കുന്നതു കൊണ്ട് മാത്രമല്ലേ ഈ പ്രകൃതിയിൽ മാനവജാതി നിലനിൽക്കുന്നത്? അതിനെ വിശുദ്ധമായി കാണണമെന്നാണ് എനിക്കു തോന്നുന്നത്.

    കടുംപിടുത്തം അത് ഒരിക്കലും കാണിക്കാറില്ല

    കടുംപിടുത്തം അത് ഒരിക്കലും കാണിക്കാറില്ല

    ഹിന്ദു സമൂഹം യുക്തിസഹമായ എന്തിനേയും കാലാകാലങ്ങളിൽ അംഗീകരിച്ചിട്ടുണ്ട്. സെമിററിക് മതങ്ങളിലേതുപോലുള്ള കടുംപിടുത്തം അത് ഒരിക്കലും കാണിക്കാറില്ല. ഇക്കാര്യങ്ങളെല്ലാം ഹൈന്ദവനേതൃത്വം പരിഗണിച്ചു മാററങ്ങളെ സ്വാഗതം ചെയ്യുമെന്നാണ് എനിക്കുതോന്നുന്നത്. വിശ്വാസികളല്ലാത്ത ചില ഫെമിനിസ്ടുകളും അവരുടെ രാഷ്ട്രീയ യജമാനൻമാരും നടത്തുന്ന പ്രചാരണം ദുഷ്ടലാക്കോടെയാണ്. യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാ. ഇതാണ് ഹിന്ദുവിന്രെ എക്കാലത്തേയും സ്ത്രീകളോടുള്ള കാഴ്ചപ്പാട്.

    ഫെയ്സ്ബുക്ക് പോസ്റ്റ്

    കെ സുരേന്ദ്രന്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+