കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ സുരേന്ദ്രനും കമ്യൂണിസ്റ്റ് ആയോ! ശബരിമലയിൽ സ്ത്രീകൾ കയറട്ടെ.. ആർത്തവം വിശുദ്ധം!

Google Oneindia Malayalam News

ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് ചൂടുപിടിച്ച ചർച്ചകൾ നടക്കുകയാണ്. ഒരു വിഭാഗം ഹിന്ദു സംഘടനകൾ 30ാം തിയ്യതി ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ ഹർത്താലും പ്രഖ്യാപിച്ചു കഴിഞ്ഞു. ശബരിമലയിൽ സ്ത്രീകൾ കയറിയാൽ എന്ത് വില കൊടുത്തും തടുക്കുമെന്നാണ് രാഹുൽ ഈശ്വറിനെ പോലുള്ളവരുടെ ഭീഷണി.

ശബരിമലയിൽ എല്ലാ പ്രായത്തിലുള്ള സ്ത്രീകളും കയറുന്നതിനെ അനുകൂലിക്കുന്നവരെ സംഘികൾ സോഷ്യൽ മീഡിയയിൽ പൂരത്തെറി വിളിക്കുന്നുണ്ട്. അതിനിടെയാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്റെ പഴയൊരു ഫേസ്ബുക്ക് പോസ്റ്റ് ചില വിരുതന്മാർ കുത്തിപ്പൊക്കിയിരിക്കുന്നത്. ഇതോടെ സംഘികൾ കയ്ച്ചിട്ട് ഇറക്കാനോ മധുരിച്ചിട്ട് തുപ്പാനോ വയ്യാത്ത അവസ്ഥയായിരിക്കുകയാണ്.

കുത്തിപ്പൊക്കൽ പണി

കുത്തിപ്പൊക്കൽ പണി

ആർത്തവം അശുദ്ധി അല്ലെന്നും ശബരിമലയിലെ സ്ത്രീ വിലക്ക് പച്ചയായ ലിംഗ വിവേചനമാണെന്നുമാണ് പുരോഗമനപരമായി ചിന്തിക്കുന്നവരെല്ലാം വാദിക്കുന്നത്. സർക്കാർ നിലപാടും അത് തന്നെയാണ്. സുപ്രീം കോടതിയും സമാനമായ നിരീക്ഷണങ്ങളാണ് ഇതുവരെ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ആചാര ലംഘനം എന്ന പേരിലാണ് സ്ത്രീ പ്രവേശനത്തെ ഒരു കൂട്ടർ എതിർക്കുന്നത്. കെ സുരേന്ദ്രന്റെ രണ്ട് വർഷം മുൻപത്തെ ഈ പോസ്റ്റ് സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നതാണ്:

ചർച്ചയിൽ വേവലാതി വേണ്ട

ചർച്ചയിൽ വേവലാതി വേണ്ട

ശബരിമലയിലെ ദൈനംദിന കാര്യങ്ങൾ എങ്ങനെ ആയിരിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം സർക്കാരിനോ ദേവസ്വം ബോർഡിനോ രാഷ്ട്രീയ നേതാക്കൾക്കോ ഇല്ല. അഭിപ്രായം ആർക്കും പറയാം. അവിടെ എല്ലാ പ്രായക്കാരായ സ്ത്രീകൾക്കും പ്രവേശനം വേണമെന്നും വർഷത്തിൽ എല്ലാ ദിവസവും ദർശനസൗകര്യം വേണമെന്നും ചിലർ അഭിപ്രായം പറയുന്നുണ്ട്. ഇക്കാര്യത്തിൽ ഭക്തജനങ്ങൾക്കിടയിൽ ഒരു ചർച്ച നടക്കുന്നതിൽ വേവലാതി വേണ്ടെന്നാണ് എനിക്കു തോന്നുന്നത്.

എല്ലാ ദിവസവും ദർശനം

എല്ലാ ദിവസവും ദർശനം

പത്തു വയസ്സിനും അൻപതു വയസ്സിനുമിടയിൽ പ്രായമുള്ള സ്ത്രീകൾക്കു മാത്രമാണ് അവിടെ വിലക്കുള്ളത്. മലയാളമാസം ആദ്യത്തെ അഞ്ചു ദിവസം ഇപ്പോൾ ഭക്തർക്കു ദർശനസൗകര്യവുമുണ്ട്. അഞ്ചു ദിവസവും മുപ്പതു ദിവസവും തമ്മിൽ എന്തു വ്യത്യാസമാണുള്ളത്? മണ്ഡല മകര വിളക്കു കാലത്തെ തിരക്ക് ഒഴിവാക്കാൻ ഇതു സഹായകരമാവുമെങ്കിൽ ഈ നിർദ്ദേശം പരിഗണിച്ചുകൂടെ?

വൻതോതിൽ ചൂഷണം

വൻതോതിൽ ചൂഷണം

അപകട ഭീഷണി ഒഴിവാക്കുകയും ചെയ്യാം. തിരക്കു മുതലെടുത്ത് വലിയ തീവെട്ടിക്കൊള്ളയാണ് ചില ഗൂഡസംഘം അവിടെ നടതത്തുന്നത്. വൻതോതിൽ ചൂഷണം ഭക്തർ നേരിടുന്നുണ്ട്. പിന്നെ ആർത്തവകാലത്ത് നമ്മുടെ നാട്ടിൽ സ്ത്രീകളാരും ഒരു ക്ഷേത്രത്തിലും പോകാറില്ല. ദർശനസമയത്ത് ദേഹശുദ്ധിയും മനശുദ്ധിയും വേണം. നാൽപത്തി ഒന്നു വ്രതം എടുക്കുന്നതിനിടയിൽ ഒരു ആർത്തവം വരില്ലേ എന്നതാണല്ലോ ചോദ്യം.

ആർത്തവം പ്രകൃതി നിയമം

ആർത്തവം പ്രകൃതി നിയമം

അതിനു അവിടെ വരുന്ന മഹാഭൂരിപക്ഷം പുരുഷഭക്തന്മാരും നാൽപത്തി ഒന്നു വ്രതം എടുക്കുന്നുണ്ടോ? ഇല്ലെന്നാണ് ഉൽസവാനന്തരം നടത്തുന്ന പ്രശ്നചിന്തയിൽ തന്നെ തെളിയുന്നത്. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയായതുകൊണ്ട് സ്ത്രീ വിരോധിയാണെന്ന് അർത്ഥമില്ല. യൗവനയുക്തയായ മാളികപ്പുറത്തിനു അയ്യപ്പൻ തൊട്ടടുത്തു തന്നെയാണ് ഇരിപ്പിടം നൽകിയതെന്ന വസ്തുത വിസ്മരിക്കരുത്. പിന്നെ ആർത്തവം ഒരു പ്രകൃതി നിയമമല്ലേ?

ഹിന്ദുമതത്തിന് കടുംപിടുത്തമില്ല

ഹിന്ദുമതത്തിന് കടുംപിടുത്തമില്ല

അതു നടക്കുന്നതു കൊണ്ട് മാത്രമല്ലേ ഈ പ്രകൃതിയിൽ മാനവജാതി നിലനിൽക്കുന്നത്? അതിനെ വിശുദ്ധമായി കാണണമെന്നാണ് എനിക്കു തോന്നുന്നത്. ഹിന്ദു സമൂഹം യുക്തിസഹമായ എന്തിനേയും കാലാകാലങ്ങളിൽ അംഗീകരിച്ചിട്ടുണ്ട്. സെമിററിക് മതങ്ങളിലേതുപോലുള്ള കടുംപിടുത്തം അത് ഒരിക്കലും കാണിക്കാറില്ല.

ദുഷ്ടലാക്കോടെ പ്രചാരണം

ദുഷ്ടലാക്കോടെ പ്രചാരണം

ഇക്കാര്യങ്ങളെല്ലാം ഹൈന്ദവനേതൃത്വം പരിഗണിച്ചു മാററങ്ങളെ സ്വാഗതം ചെയ്യുമെന്നാണ് എനിക്കുതോന്നുന്നത്. വിശ്വാസികളല്ലാത്ത ചില ഫെമിനിസ്ടുകളും അവരുടെ രാഷ്ട്രീയ യജമാനൻമാരും നടത്തുന്ന പ്രചാരണം ദുഷ്ടലാക്കോടെയാണ്. യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാ. ഇതാണ് ഹിന്ദുവിന്രെ എക്കാലത്തേയും സ്ത്രീകളോടുള്ള കാഴ്ചപ്പാട് എന്നാണ് 2016 സെപ്ററംബറിൽ കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സുരേന്ദ്രനും കമ്മ്യൂണിസ്റ്റായോ

സുരേന്ദ്രനും കമ്മ്യൂണിസ്റ്റായോ

രസകരമായ കമന്റുകളാണ് കെ സുരേന്ദ്രന്റെ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നത്. സുരേന്ദ്രനും ഒടുക്കം കമ്മ്യൂണിസ്റ്റായോ എന്നാണ് ചിലരുടെ അത്ഭുതം. സുരു അണ്ണൻ ആദ്യമായി ഒരു നല്ലകാര്യം പറഞ്ഞു...സുരു അണ്ണൻ ഇഷ്ടം എന്ന് മറ്റൊരു കമന്റ്. സംഘികളിലും കാര്യവിവരമുള്ള മനുഷ്യന്മാരുണ്ടെന്ന് (ഇക്കാര്യത്തിൽ )മനസ്സിലായി. നിങ്ങളെപ്പോലെയുള്ളവർ ശാഖയിൽ പോയി ബാക്കി ബോധവും പൊക്കണവുമില്ലാതെ തവളചാട്ടം ചാടി നടക്കുന്നവന്മാരെ ഇതൊക്കെ പറഞ്ഞു മനസ്സിലാക്കിക്കുക എന്നും പ്രതികരണമുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ്

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
K Surendran's old facebook post about Sabarimala women entry issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X