കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാപ്പിള ലഹളയെ അനുസ്മരിപ്പിക്കുന്ന പ്രകടനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് കെ സുരേന്ദ്രന്‍

Google Oneindia Malayalam News

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരായി കേരളത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ഭരണ-പ്രതിപക്ഷ നേതാക്കളുടെ സമരം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ജനങ്ങളോട് കലാപത്തിന് ആഹ്വാനം ചെയ്യുന്ന സമരമാണ് ഇരുമുന്നണികളും സംസ്ഥാനത്ത് നടത്തുന്നത്. മാപ്പിള ലഹളയെ അനുസ്മരിപ്പിക്കുന്ന പ്രകടനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും കെ സുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു.

വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മാര്‍ക്കണ്ഡേയ കട്ജു ഉള്‍പ്പടേയുള്ള പ്രമുഖര്‍ രംഗത്ത്വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മാര്‍ക്കണ്ഡേയ കട്ജു ഉള്‍പ്പടേയുള്ള പ്രമുഖര്‍ രംഗത്ത്

കേന്ദ്ര സര്‍ക്കാറിനെതിരെ സമരം ചെയ്യണമെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിട്ട് വേണം പിണറായി വിജയന്‍ സമരം ചെയ്യാന്‍. വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പിണറായി വിജയന്‍ പ്രചരിപ്പിക്കുന്നത്. ജനങ്ങളില്‍ ഭയാശങ്കയുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ശ്രമമാണ് പിണറായി വിജയനും രമേശ് ചെന്നിത്തലയും നടത്തുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

 ksurendran

പൗരത്വ ഭേദഗതി കേരളം അംഗീകരിക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് ജനാധിപത്യ വിരുദ്ധവും സത്യപ്രതിജ്ഞാ ലംഘനവുമാണ്. കേന്ദ്ര നിയമം നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാറിന് കഴിയില്ല. ഭരണവും സമരവും ഒരുമിച്ച് കൊണ്ടുപോവാന‍് സാധ്യമല്ല. കേന്ദ്രത്തിനെതിരായി സമരം നടത്താനുള്ള ധാര്‍മ്മികത പിണറായിക്ക് ലഭിക്കണമെങ്കില്‍ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം. അധികാരത്തിലിരുന്നുകൊണ്ട് കേന്ദ്രത്തിനെതിരെ സമരം നടത്തുന്നത് ജനാധിപത്യ വിരുദ്ധമാണ്.

'ഇത് ഭീകരത': ജാമിയ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി നടി പാര്‍വ്വതി'ഇത് ഭീകരത': ജാമിയ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി നടി പാര്‍വ്വതി

കാലപകാരികളെ സഹായിക്കുന്ന പ്രചാരമാണ് ഭരണപക്ഷവും പ്രതിക്ഷവും സംസ്ഥാനത്ത് നടത്തുന്നത്. മുസ്ലിം വോട്ടിനായുള്ള മത്സരമാണ് സിപിഎമ്മിന്‍റേതും കോണ്‍ഗ്രസിന്‍റേതും. പിണറായി വിജയന്‍റെ നേതൃത്വം അംഗീകരിച്ചതോടെ കേരളത്തില്‍ കോണ്‍ഗ്രസിന്‍റെ പ്രസക്തി നഷ്ടമായി. വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുള്ള നാളത്തെ ഹര്‍ത്താലിന്‍റെ മറവില്‍ ആക്രമങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

English summary
k surendran on anti citizenship amendment act protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X