അമ്മയും മകനും അഴിമതിക്കേസ്സിൽ ജാമ്യമെടുത്തിട്ടാണ് വീരവാദം മുഴക്കുന്നത്; എല്ലാം പുറത്തുവരുമെന്ന്
തിരുവനന്തപുരം: നിങ്ങളെന്താ അഴിമതിക്കാരെ പിടിക്കാത്തതെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷവും മാധ്യമങ്ങളും കേന്ദ്രസര്‍ക്കാര്‍ അഴിമതിക്കാരെ പിടിക്കാൻ തുടങ്ങിയപ്പോൾ രാഷ്ട്രീയവൈരാഗ്യം എന്നു പറഞ്ഞ് അതിനും കുറ്റം കാണുകയാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്. ഉപ്പുതിന്നവർ വെള്ളം കുടിക്കും. മടിയിൽ കനമില്ലാത്തതുകൊണ്ട് അമിത് ഷാക്കും മോദിക്കും പേടിക്കാനൊന്നുമില്ലെന്നും കെ സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു.
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ..
നിങ്ങളെന്താ അഴിമതിക്കാരെ പിടിക്കാത്തതെന്നായിരുന്നു പ്രതിപക്ഷവും മാധ്യമങ്ങളും കഴിഞ്ഞ അഞ്ചുകൊല്ലം ചോദിച്ചുകൊണ്ടിരുന്നത്. പിടിക്കാൻ തുടങ്ങിയപ്പോൾ രാഷ്ട്രീയവൈരാഗ്യം എന്നു പറഞ്ഞ് അതിനും കുറ്റം. ചെട്ട്യാർ ഹരിശ്ചന്ദ്രനായതുകൊണ്ടൊന്നുമല്ല ഇവർ ബഹളം വെക്കുന്നത്. അടുത്തതാരാണെന്നറിയാനുള്ള വേവലാതിയാണ് നേതാക്കൾക്കെല്ലാം.

അമ്മയും മകനും അഴിമതിക്കേസ്സിൽ ജാമ്യമെടുത്തിട്ടാണ് വീരവാദം മുഴക്കുന്നത്. അളിയൻ ഏതാണ്ട് ആജീവനാന്തം അകത്താകുമെന്നുറപ്പാണ്. ലക്ഷക്കണക്കിന് കോടിയാണ് യു. പി. എ. ഭരണകാലത്ത് കോൺഗ്രസ്സ് നേതാക്കൾ കൊള്ളയടിച്ചത്. നിയമം നിയമത്തിന്റെ വഴിക്കുപോകും.
എല്ലാം പുറത്തുവരും. ഉപ്പുതിന്നവർ വെള്ളം കുടിക്കും. മടിയിൽ കനമില്ലാത്തതുകൊണ്ട് അമിത് ഷാക്കും മോദിക്കും പേടിക്കാനില്ല. കള്ളനു കഞ്ഞിവെക്കാത്ത സർക്കാരാണ് ഇന്ദ്രപ്രസ്ഥത്തിലുള്ളതെന്ന് ഇന്ത്യ തിരിച്ചറിയാൻ പോകുന്നതേയുള്ളൂ.....
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications