കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മയും മകനും അഴിമതിക്കേസ്സിൽ ജാമ്യമെടുത്തിട്ടാണ് വീരവാദം മുഴക്കുന്നത്; എല്ലാം പുറത്തുവരുമെന്ന്

Google Oneindia Malayalam News

തിരുവനന്തപുരം: നിങ്ങളെന്താ അഴിമതിക്കാരെ പിടിക്കാത്തതെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷവും മാധ്യമങ്ങളും കേന്ദ്രസര്‍ക്കാര്‍ അഴിമതിക്കാരെ പിടിക്കാൻ തുടങ്ങിയപ്പോൾ രാഷ്ട്രീയവൈരാഗ്യം എന്നു പറഞ്ഞ് അതിനും കുറ്റം കാണുകയാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഉപ്പുതിന്നവർ വെള്ളം കുടിക്കും. മടിയിൽ കനമില്ലാത്തതുകൊണ്ട് അമിത് ഷാക്കും മോദിക്കും പേടിക്കാനൊന്നുമില്ലെന്നും കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മതില്‍ ചാടിക്കടന്ന് കസ്റ്റഡിയിലെടുത്തു; ഒരു രാത്രി മുഴുവന്‍ ചിദംബരത്തെ ലോക്കപ്പിലിട്ട് സിബിഐമതില്‍ ചാടിക്കടന്ന് കസ്റ്റഡിയിലെടുത്തു; ഒരു രാത്രി മുഴുവന്‍ ചിദംബരത്തെ ലോക്കപ്പിലിട്ട് സിബിഐ

കെ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

നിങ്ങളെന്താ അഴിമതിക്കാരെ പിടിക്കാത്തതെന്നായിരുന്നു പ്രതിപക്ഷവും മാധ്യമങ്ങളും കഴിഞ്ഞ അഞ്ചുകൊല്ലം ചോദിച്ചുകൊണ്ടിരുന്നത്. പിടിക്കാൻ തുടങ്ങിയപ്പോൾ രാഷ്ട്രീയവൈരാഗ്യം എന്നു പറഞ്ഞ് അതിനും കുറ്റം. ചെട്ട്യാർ ഹരിശ്ചന്ദ്രനായതുകൊണ്ടൊന്നുമല്ല ഇവർ ബഹളം വെക്കുന്നത്. അടുത്തതാരാണെന്നറിയാനുള്ള വേവലാതിയാണ് നേതാക്കൾക്കെല്ലാം.

k surendran

അമ്മയും മകനും അഴിമതിക്കേസ്സിൽ ജാമ്യമെടുത്തിട്ടാണ് വീരവാദം മുഴക്കുന്നത്. അളിയൻ ഏതാണ്ട് ആജീവനാന്തം അകത്താകുമെന്നുറപ്പാണ്. ലക്ഷക്കണക്കിന് കോടിയാണ് യു. പി. എ. ഭരണകാലത്ത് കോൺഗ്രസ്സ് നേതാക്കൾ കൊള്ളയടിച്ചത്. നിയമം നിയമത്തിന്റെ വഴിക്കുപോകും.

ചിദംബരം അറസ്റ്റില്‍; പ്രാഥമിക ചോദ്യം ചെയ്യല്‍ ഉടന്‍ തുടങ്ങും; കോടതിയില്‍ ഹാജരാക്കുക വൈകീട്ടോടെചിദംബരം അറസ്റ്റില്‍; പ്രാഥമിക ചോദ്യം ചെയ്യല്‍ ഉടന്‍ തുടങ്ങും; കോടതിയില്‍ ഹാജരാക്കുക വൈകീട്ടോടെ

എല്ലാം പുറത്തുവരും. ഉപ്പുതിന്നവർ വെള്ളം കുടിക്കും. മടിയിൽ കനമില്ലാത്തതുകൊണ്ട് അമിത് ഷാക്കും മോദിക്കും പേടിക്കാനില്ല. കള്ളനു കഞ്ഞിവെക്കാത്ത സർക്കാരാണ് ഇന്ദ്രപ്രസ്ഥത്തിലുള്ളതെന്ന് ഇന്ത്യ തിരിച്ചറിയാൻ പോകുന്നതേയുള്ളൂ.....

English summary
k surendran on Chidambaram arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X