Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗകര്യമില്ലെന്ന് ഉച്ചത്തില്‍ പറയണമായിരുന്നു..അതും പ്രശ്നമാണെന്ന് കെ സുരേന്ദ്രന്‍ !

സര്‍വ്വകക്ഷി യോഗത്തിലേക്ക് മാധ്യമങ്ങളെ ക്ഷണിച്ചിരുന്നില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.

തിരുവനന്തപുരം : സിപിഎം ബിജെപി സംഘര്‍ഷാവസ്ഥ തുടരുന്നതിനിടയില്‍ ഗവര്‍ണറുടെ നിര്‍ദേശ പ്രകാരം മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വ്വകക്ഷി യോഗം വിളിച്ചിരുന്നു. എന്നാല്‍ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരോട് മുഖ്യമന്ത്രി പുറത്തേക്ക് പോവാന്‍ നിര്‍ദേശിച്ചിരുന്നു. കടക്കൂ പുറത്ത് എന്ന് മുഖ്യമന്ത്രി ആക്രോശിച്ചപ്പോള്‍ സൗകര്യമില്ലെന്ന് ഒരാള്‍ പോലും ഉറക്കെ പറയാതിരുന്നതും പ്രശ്‌നമാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചിട്ടുള്ളത്.

മുഖ്യമന്ത്രിയുടെ സമീപനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ വിഷയം വളരെ പെട്ടെന്നാണ് വൈറലായത്. എന്നാല്‍ സര്‍വ്വകക്ഷി യോഗത്തിലേക്ക് മാധ്യമങ്ങളെ ക്ഷണിച്ചിരുന്നില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയാല്‍ ശരിയാവില്ലെന്ന വാദമാണ് നിരത്തിയത്.

K Surendran

പുറത്തേക്ക് പോവാന്‍ പറഞ്ഞപ്പോള്‍ സൗകര്യമില്ലെന്ന് ഉറക്കെ പറയാതെ പലരും പുറത്തിറങ്ങി അടക്കം പറയുന്നത് കാണായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാഗാന്ധി കുനിയാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴഞ്ഞവരാണ് തൊണ്ണൂറ്റി ഒന്‍പത് ശതമാനം മാധ്യമപ്രവര്‍ത്തകരുമെന്നും സുരേന്ദ്രന്‍ കുറിച്ചിട്ടുണ്ട്.കെ സുരേന്ദ്രന്റെ ഫേസ്ബുക്കിന്റെ പൂര്‍ണ്ണരൂപം താഴെ നല്‍കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+