പത്തനംതിട്ടയില്‍ ബിജെപിയുടെ വിജയം ഉറപ്പ്; വിധി നിര്‍ണ്ണയിച്ചത് വിശ്വാസികള്‍, പിണറായിക്ക് പരാജയ ഭീതി
തിരുവനന്തപുരം: പത്തനംത്തിട്ടിയില്‍ ഇത്തവണ ബിജെപി വിജയിക്കുമെന്ന് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍. വിശ്വാസമാണ് ഇത്തവണ മണ്ഡലത്തിലെ വിധി നിര്‍ണ്ണയിച്ചത്. പരാജയഭീതി പൂണ്ട മുഖ്യമന്ത്രിയുടെ വിറളി പിടിച്ച മുഖമാണ് ഇന്ന് മാധ്യങ്ങള്‍ക്ക് മുന്നില്‍ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ബിജെപിക്ക് കേരളത്തില്‍ സുവര്‍ണ്ണാവസരമാണെന്ന തന്‍റെ പ്രസംഗം ശരിയെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടു. ബിജെപി അജന്‍ഡ നിര്‍ണ്ണയിച്ച തിരഞ്ഞെടുപ്പാണിത്. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ പ്രതികാര ബുദ്ധിയോടെയാണ് പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ താന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് മാപ്പ് പറഞ്ഞിട്ടില്ല. താന്‍ പുറത്തിറങ്ങി വിഡ്ഡിത്തം പറയുകയാണെന്നാണ് ടീക്കാറാം മീണ മാധ്യമങ്ങളോട് പറഞ്ഞത്. അതെന്താണെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറാവണം.

ഒരു പൊതുപ്രവര്‍ത്തകനോടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരത്തില്‍ പെരുമാറാന്‍ പാടില്ല. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും സവില്‍ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.












Click it and Unblock the Notifications