കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാർട്ടി കോടതിയല്ല സ്ത്രീപീഡനകേസിൽ തീർപ്പുകൽപിക്കേണ്ടത്: കടുത്ത വിമർശനവുമായി സുരേന്ദ്രൻ

  • By Ajmal
Google Oneindia Malayalam News

Recommended Video

cmsvideo
കടുത്ത വിമര്‍ശനവുമായി കെ സുരേന്ദ്രൻ | Oneindia Malayalam

സിപിഎം ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരെ ഡിവൈഎഫ്‌ഐ നേതാവ് ലൈംഗികപീഡനപരാതി നല്‍കിയ വാര്‍ത്ത പുറത്ത് വന്നത് ഇന്നലെ രാത്രിയോടെയാണ്. രണ്ടാഴ്ച്ച മുമ്പ് പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം ബൃദ്ധകാരാട്ടിനാണ് ഡിവൈഎഫ്ഐ വനിതാ നേതാവ് പരാതി നല്‍കിയത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയൊന്നും ഉണ്ടാവാത്തതിനാല്‍ പിന്നീട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സിതാറാം യച്ചൂരിക്ക് നേരിട്ട് പരാതി നല്‍കുകയായിരുന്നു.

പിന്നീട് അവൈലബിള്‍ പോളിറ്റ് ബ്യൂറോ ചേര്‍ന്ന് പാരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ സിപിഎം തീരുമാനിക്കുകയായിരുന്നു. ഈ സംഭവത്തില്‍ സിപിഎമ്മിനെതിരെ ശക്തമായ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് കെ സുരേന്ദ്രന്‍.. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്.. കെ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ...

അക്ഷന്തവ്യമായ അപരാധം

അക്ഷന്തവ്യമായ അപരാധം

കാരണം പാർട്ടിയോടല്ല കാണിക്കേണ്ടത്. ബൃന്ദാ കാരാട്ട് ഈ കേസ്സ് പൊലീസിനായിരുന്നു കൈമാറേണ്ടിയിരുന്നത്. സി. പി. എം പൊളിറ്റ് ബ്യൂറോ അംഗമെന്ന നിലയിലും രാജ്യത്തെ പ്രമുഖ വനിതാ നേതാവെന്ന നിലയിലും നാട്ടിലെ നിയമവ്യവസ്ഥയെക്കുറിച്ച് ശരിയായ ധാരണയുള്ള ബൃന്ദാ കാരാട്ട് അക്ഷന്തവ്യമായ അപരാധമാണ് ചെയ്തിരിക്കുന്നത്.

ആരോപണവിധേയൻ ഒരു എം എൽ എ

ആഗസ്‌ത്‌14 ന് ഇതുസംബന്ധിച്ച പരാതി തനിക്ക് ലഭിച്ചിട്ടും ബൃന്ദാ കാരാട്ട് അനങ്ങിയില്ല. പാർട്ടി കോടതിയല്ല സ്ത്രീപീഡനകേസ്സിൽ തീർപ്പുകൽപ്പിക്കേണ്ടത്. ആരോപണവിധേയൻ ഒരു എം. എൽ. എയാണ്.

നിങ്ങളുടെ ആഭ്യന്തരകാര്യം

നിങ്ങളുടെ ആഭ്യന്തരകാര്യം

പരാതിക്കാരി ഒരു വനിതാ നേതാവും. ഇത്തരം നേതാക്കളാണോ രാജ്യത്തെ സ്ത്രീകളെ ഉദ്ധരിക്കാൻ നടക്കുന്നത്? പാർട്ടി നടപടി നിങ്ങളുടെ ആഭ്യന്തരകാര്യം. അത് നിങ്ങൾ എടുക്കുകയോ എടുക്കാതിരിക്കുകയോ ചെയ്യ്

ബൃന്ദാ കാരാട്ടും കേന്ദ്രനേതൃത്വവും വ്യക്തമാക്കണം

ബൃന്ദാ കാരാട്ടും കേന്ദ്രനേതൃത്വവും വ്യക്തമാക്കണം

തനിക്ക് പരാതി കിട്ടിയിട്ടും എന്തുകൊണ്ട് ആ പരാതി പൊലീസിന് കൈമാറിയില്ലെന്ന് ബൃന്ദാ കാരാട്ടും കേന്ദ്രനേതൃത്വവും വ്യക്തമാക്കണം. എന്ന് വ്യക്തമാക്കിക്കൊണ്ടാണ് അദ്ദേഹം തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്

അതീവ ഗൗരവമായിട്ട്

അതീവ ഗൗരവമായിട്ട്

ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതി അതീവ ഗൗരവമായിട്ട് എടുത്ത ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അവൈലിബിള്‍ പിബി ചേര്‍ന്ന് പരാതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയായിരുന്നു. പരാതിയില്‍ കഴമ്പുണ്ടെന്ന് മനസ്സിലാക്കിയ പിബി ഉടന്‍ തന്നെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.

പ്രത്യേക സമിതി

പ്രത്യേക സമിതി

പ്രത്യേക സമിതിയെ രൂപീകരിച്ചാണ് കേന്ദ്രനേതൃത്വം അന്വേഷണത്തിന് ഉത്തരിവിട്ടിരിക്കുന്നത്. രണ്ട് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ അടങ്ങുന്നതാണ് പ്രത്യേക സമിതി. മൂന്ന് അംഗങ്ങള്‍ അടങ്ങുന്ന സമിതിയില്‍ ഒരു വനിതാ നേതാവും ഉള്‍പ്പെടുന്നു.

കാരണം കാണിക്കല്‍ നോട്ടീസ്

കാരണം കാണിക്കല്‍ നോട്ടീസ്

പരാതിയുടെ അടിസ്ഥാനത്തില്‍ പികെ ശശിക്ക് സിപിഎം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓഗസ്റ്റ് പതിനാലിനാണ് പികെ ശശിക്കെതിരെ യുവതി പിബി അംഗത്തിനും സംസ്ഥാന സെക്രട്ടറിക്കും സെക്രട്ടറിയേറ്റിലെ ചില പ്രമുഖ നേതാക്കള്‍ക്കുമെതിരെ പരാതി നല്‍കിയത്.

മൂന്നാമത്തെ എംഎല്‍എ

മൂന്നാമത്തെ എംഎല്‍എ

ആദ്യ പരാതിയില്‍ നടപടി എടുക്കാത്തതിനെ തുടര്‍ന്നാണ് യുവതി സീതാറാം സെക്രട്ടറിക്ക് ഈമെയിലായി അയച്ചത്. ഈ നിയമസഭാ കാലഘട്ടത്തില്‍ ലൈംഗിക പീഡന ആരോപണം നേരിടുന്ന മൂന്നാമത്തെ എംഎല്‍എയാണ് പികെ ശശി.

ഫെയ്സ്ബുക്ക് പോസ്റ്റ്

കെ സുരേന്ദ്രന്‍

English summary
k surendran on pk sasi mla case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X