Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതാപ് സാംരഗി ശരിക്കും കൊലപാതകിയാണോ?;എവിടുന്നു വന്നു ഈ വാര്‍ത്തകള്‍: കെ സുരേന്ദ്രന്‍ പറയുന്നു

കൊച്ചി: മലയാള മാധ്യമങ്ങള്‍ വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന രീതിക്കെതിരെ വീണ്ടും വിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗിയെകുറിച്ചുള്ള മലയാള മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിങ് ആണ് അദ്ദേഹത്തെ വീണ്ടും പ്രകോപിതനാക്കിയത്. കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗിയെ കുറിച്ച് ഇല്ലാ കഥകള്‍ മെനയുകയാണ് ചാനലുകളുടേയും പത്രങ്ങളുടേയും വെബ് പേജുകളെന്നും അദ്ദേഹം അരോപിക്കുന്നു.

ഗ്രാഹം സ്ടെയിന്‍സിന്‍റേയും കുടുംബത്തിന്‍റെ കൊലപാതകത്തിന് ഇദ്ദേഹത്തിന് എന്തോ പങ്കുണ്ടെന്നു വരിത്തിത്തീര്‍ക്കുന്ന നിലയിലായിരുന്നെ വാര്‍ത്തകളെല്ലാം. കൊല നടക്കുമ്പോള്‍ അദ്ദേഹം വിഎച്ച്പി നേതാവായിരുന്നു ഈ വാര്‍ത്തകള്‍ക്കെല്ലാം ആധാരമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ...

മറുപടി പറയുന്ന പതിവില്ല

മറുപടി പറയുന്ന പതിവില്ല

മാധ്യമങ്ങളുടെ വ്യക്തിപരമായ വിമർശനങ്ങൾക്കും അവരുടെ വെബ് ടീമിന്റെ സൈബർ ആക്രമങ്ങൾക്കും മറുപടി പറയുന്ന പതിവില്ല. ആക്രമണവും പ്രത്യാക്രമണവും ആശയതലത്തിൽ മാത്രമേ ആകാവൂ എന്ന് നിർബന്ധവുമുണ്ട്. ഇവിടെ കൊടുത്തിരിക്കുന്ന സത്യവാങ്‌മൂലത്തിന്റെ പകർപ്പ് പ്രതാപ് ചന്ദ്ര സാരംഗി എന്ന മനുഷ്യൻ തെരഞ്ഞെടുപ്പു കമ്മീഷനു മുന്നിൽ സമർപ്പിച്ച ക്രിമിനൽ കേസ്സുകളുടെ വിവരങ്ങളാണ്.

വലിയ മാധ്യമശ്രദ്ധ

വലിയ മാധ്യമശ്രദ്ധ

അങ്ങേയറ്റം ദരിദ്രനും ലക്ഷക്കണക്കിന് ആദിവാസികളടക്കമുള്ള പച്ചമനുഷ്യരുടെ ദുരിതനിവാരണത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ഈ മനുഷ്യൻ ഒറീസ്സയിലെ ഏറ്റവും സമ്പന്നനായ ബി. ജെ. ഡി നേതാവിനെ പരാജയപ്പെടുത്തി ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ എംപിയാവുകയും ഇപ്പോൾ മന്ത്രിയാവുകയും ചെയ്തതോടെ വലിയ മാധ്യമശ്രദ്ധ നേടുകയുണ്ടായി.

കൊലപാതകത്തിൽ

കൊലപാതകത്തിൽ

ഏഷ്യാനെറ്റ് ന്യൂസിന്റെ വെബ് പേജിൽ അദ്ദേഹത്തിന്റെ ഭൂതകാലം അത്ര നല്ലതല്ലെന്ന ദുസ്സൂചന നൽകുന്ന തരത്തിൽ ഒരു വാർത്ത ഇടയ്ക്കു കാണുകയുണ്ടായി. ദി വയറും ചില ഇടതു ജിഹാദി ഓൺലൈൻ മാധ്യമങ്ങളും സമാനമായ വാർത്ത നൽകിയതു കണ്ടു. ഗ്രഹാം സ്ടെയിൻസിന്റേയും കുടുംബത്തിന്റെ കൊലപാതകത്തിൽ ഇദ്ദേഹത്തിന് എന്തോ പങ്കുണ്ടെന്നു വരുത്തിത്തീർക്കുന്ന നിലയിലായിരുന്നു വാർത്തകളെല്ലാം.

വിഎച്ച്പി നേതാവായിരുന്നു

വിഎച്ച്പി നേതാവായിരുന്നു

കൊല നടക്കുമ്പോൾ അദ്ദേഹം വിഎച്ച്പി നേതാവായിരുന്നു എന്നതാണ് വാർത്തയ്ക്കാധാരം. കൊലക്കേസ്സ് അന്വേഷിച്ചത് ബി. ജെ. പി സർക്കാരല്ല. കൊലപാതകം നടത്തിയ ധാരാസിംഗ് ബജ്റംഗദളിന്റെ ഒരു നേതാവുമല്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞതുമാണ്. വാധ്വാ കമ്മീഷന്‍ ഈ കേസ്സിൽ ഉന്നതനായ ഒരു വിഎച്ച് പി നേതാവിനെക്കുറിച്ചും റിപ്പോർട്ടിലെവിടെയും പരാമർശിക്കുന്നുമില്ല.

ഉത്തരം ലളിതം

ഉത്തരം ലളിതം

പിന്നെ എങ്ങനെ ഇപ്പോൾ ഇരുപതു വർഷത്തിനു ശേഷം പൊടുന്നനെ സാരംഗിയെക്കുറിച്ച് ഈ വ്യാജ വാർത്ത വരുന്നു? ഉത്തരം ലളിതം. ഒരു ടീം കൃത്യമായി കള്ളക്കഥകൾ മെനയുന്നു. അത് ആദ്യം ചാനലുകളുടേയും പത്രങ്ങളുടേയും വെബ് പേജിൽ കൊടുക്കുന്നു.

അതേറ്റുപിടിക്കുന്നു

അതേറ്റുപിടിക്കുന്നു

യുവ സിപിഎം നേതാക്കളും സുഡാപ്പി മാവോവാദി സംഘങ്ങളും അതേറ്റുപിടിക്കുന്നു. പിന്നെ അത് സൈബർ ലോകം കയ്യടക്കുന്നു. ഒടുവിൽ ആർക്കും മാച്ചുകളയാനാവാത്ത വസ്തുതകളായി അത് പരിണമിക്കുന്നു. പറയുന്നത് അവാസ്തവമോ അതിശയോക്തിയോ അല്ല

ഫേസ്ബുക്ക് അക്കൗണ്ടുകളും പൊളിറ്റിക്കൽ ബാക്ക് ഗ്രൗണ്ടും

ഫേസ്ബുക്ക് അക്കൗണ്ടുകളും പൊളിറ്റിക്കൽ ബാക്ക് ഗ്രൗണ്ടും

ഈയടുത്ത കാലത്ത് മലയാള മാധ്യമങ്ങളുടെ വെബ് ലോകം കൈകാര്യം ചെയ്യുന്നവരുടെ ഫേസ്ബുക്ക് അക്കൗണ്ടുകളും പൊളിറ്റിക്കൽ ബാക്ക് ഗ്രൗണ്ടും വെറുതെ ഒന്നു പരിശോധിക്കുകയുണ്ടായി. ഒരു പ്രമുഖ ചാനലിന്റെ വെബ് പേജ് കൈകാര്യം ചെയ്യുന്നവരെക്കുറിച്ചറിഞ്ഞപ്പോൾ ഞെട്ടിത്തരിച്ചു പോയി. എല്ലാം ഒരേ നിറമുള്ളവർ.

എസ്‌എഫ്ഐ ബാക്ക് ഗ്രൗണ്ട്

എസ്‌എഫ്ഐ ബാക്ക് ഗ്രൗണ്ട്

ഒന്നാന്തരം പരിശീലനം കിട്ടിയവർ. അന്വേഷിച്ചപ്പോൾ മനസ്സിലായി ഇതൊന്നും അത്ര വലിയ കാര്യമല്ല കഴിഞ്ഞ രണ്ടു വർഷത്തെ ചാനൽ റിപ്പോർട്ടേഴ്സിന്റെ നിയമനത്തിൽ രണ്ടു മാനദണ്ഡങ്ങളേ ഉണ്ടായിരുന്നുള്ളൂ. എസ്‌എഫ്ഐ ബാക്ക് ഗ്രൗണ്ട് നിർബന്ധം. വിദൂര ബന്ധത്തിൽപ്പോലും ഒരു സംഘിയാവരുത്.

ഫേസ്ബുക്ക് പോസ്റ്റ്

കെ സുരേന്ദ്രന്‍

പുതിയ പരിപാടി

മാധ്യമവിമര്‍ശനത്തിനായി കെ സുരേന്ദ്രന്‍ പുതിയ പരിപാടി തുടങ്ങുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+