കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല: നിയമനിർമ്മാണം അജണ്ടയിലേ ഇല്ലെന്ന് വ്യാഖ്യാനിക്കുന്നത് സദുദ്ദേശപരമല്ലെന്ന് സുരേന്ദ്രന്‍

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമലയില്‍ നിയമനിർമ്മണം അജണ്ടയിലേ ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞെന്ന് വ്യാഖ്യാനിക്കുന്നത് സദുദ്ദേശപരമല്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ശബരിമലയിൽ സർക്കാർ പുനപ്പരിശോധനാ വിധി കാത്തിരിക്കുന്നു എന്നാണ് നിയമമന്ത്രി പറഞ്ഞതിന്റെ പച്ചമലയാളം. അതിനർത്ഥം നിയമനിർമ്മണം അജണ്ടയിലേ ഇല്ലെന്ന് വ്യാഖ്യാനിക്കുന്നത് ഏതായാലും സദുദ്ദേശപരമല്ലെന്നും കെ സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

<strong>പ്രതിസന്ധിയുടെ നടുക്കടലില്‍ കോണ്‍ഗ്രസിനെ തനിച്ചാക്കി രാഹുല്‍ ഗാന്ധി വീണ്ടും വിദേശത്തേക്ക്</strong>പ്രതിസന്ധിയുടെ നടുക്കടലില്‍ കോണ്‍ഗ്രസിനെ തനിച്ചാക്കി രാഹുല്‍ ഗാന്ധി വീണ്ടും വിദേശത്തേക്ക്

പുനപ്പരിശോധനാ വിധി വരുന്നതുവരെ കാത്തിരിക്കുക എന്നത് സർക്കാരിനെ സംബന്ധിച്ച് തികച്ചും സ്വാഭാവികമായ കാര്യം. അതിന് മുമ്പ് തരൂർ ശശിയും ആന്റോ ആന്റണിയും ബെന്നി ബഹനാനും ഹൈബി ഈഡനും ഡീൻ കുര്യാക്കോസുമൊക്കെ ചേർന്ന് ശബരിമലയെ സംരക്ഷിച്ചുകളയുമെങ്കിൽ നല്ല കാര്യം. കണക്കിന് അവരാണല്ലോ യഥാർത്ഥ ആചാരസംരക്ഷകർ എന്നും കെ സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.

 ksurendran-

ശബരിമലയിലെ ആചര സംരക്ഷണത്തിന് സുപ്രീംകോടതി വിധി മറികടന്നുകൊണ്ടുള്ള നിയമനിര്‍മാണത്തിന് ഉടന്‍ നീക്കം നടത്തില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് അറിയിച്ചിരുന്നു. ലോക്സഭയില്‍ തിരുവനന്തപുരം എംപി ശശി തരൂരിന്‍റെ ചോദ്യത്തിന് മറപിട നല്‍കവെ കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദായിരുന്നു സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

<strong> ധോണിയെയും മോദിയെയും വിമര്‍ശിക്കുന്നത് നിര്‍ത്തണമെന്ന് പ്രിയദര്‍ശന്‍; മറുപടിയായി കിടിലന്‍ കമന്‍റുകള്‍</strong> ധോണിയെയും മോദിയെയും വിമര്‍ശിക്കുന്നത് നിര്‍ത്തണമെന്ന് പ്രിയദര്‍ശന്‍; മറുപടിയായി കിടിലന്‍ കമന്‍റുകള്‍

ശബരിമലയില്‍ എല്ലാപ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി മറികടക്കാന്‍ ഏതെങ്കിലും തരത്തിലുള്ള നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് വിഷയിത്തില്‍ ഉടന്‍ നിയമനിര്‍മ്മാണത്തിന് ഇല്ലെന്ന് രവിശങ്കര്‍ പ്രസാദ് രേഖാമൂലം അറിയിക്കുകയായിരുന്നു.

English summary
k surendran on sabarimala women entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X