കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേന്ദ്രന്‍ രാജഗോപാലിന്റെ സീറ്റില്‍ മത്സരിച്ചേക്കും, ഇല്ലെങ്കില്‍ ഈ ഓപ്ഷന്‍, ബിജെപി പ്ലാന്‍ ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ശക്തമായ മുന്നൊരുക്കങ്ങളുമായി ബിജെപി. അടിത്തട്ട് മുതല്‍ എല്ലാവര്‍ക്കും പരിശീലനങ്ങള്‍ ആരംഭിച്ചതിന് പുറമേ എ പ്ലസ് മണ്ഡലങ്ങളില്‍ സംസ്ഥാന സമിതിയിലെ ഏറ്റവും കരുത്തര്‍ തന്നെ മത്സരിക്കും. കെ സുരേന്ദ്രന്റെ കേരള യാത്ര ഇതിന്റെ തുടക്കമാണ്. സുരേന്ദ്രനും സംസ്ഥാന നേതാക്കളും മാത്രമല്ല ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും പങ്കെടുക്കുന്നുണ്ട്. എന്തൊക്കെയാണ് പ്രചാരണായുധമാക്കേണ്ടതെന്നും തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ അഞ്ചില്‍ കുറയാതെ സീറ്റുകളാണ് ബിജെപി ലക്ഷ്യമിടുന്നത്.

യാത്ര ഫെബ്രുവരിയില്‍

യാത്ര ഫെബ്രുവരിയില്‍

സുരേന്ദ്രന്റെ കേരള യാത്ര ഫെബ്രുവരിയില്‍ ആരംഭിക്കും. അതിന് മുമ്പ് ജില്ലാ തലത്തില്‍ അടക്കം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയവര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയാക്കും. ദേശീയ തലത്തില്‍ ബിജെപി അധികാരം നേടാന്‍ ഉപയോഗിച്ച രീതി കേരളത്തിലെ നേതാക്കള്‍ക്കും പരിചിതമാക്കുകയാണ് ദേശീയ സമിതി ലക്ഷ്യമിടുന്നുണ്ട്. കൃത്യമായ പ്രവര്‍ത്തനം അതോടൊപ്പം ബിജെപിയുടെ ആശയങ്ങളില്‍ ഊന്നിയുള്ള പ്രചാരണവും ചേര്‍ത്താണ് കേരളത്തില്‍ പ്രാവര്‍ത്തിക്കമാക്കുക.

പ്രചാരണ വിഷയം

പ്രചാരണ വിഷയം

പിണറായി സര്‍ക്കാരിന്റെ അഴിമതിയും സ്വര്‍ണക്കടത്തും അടക്കമുള്ള വിഷയങ്ങള്‍ സുരേന്ദ്രന്റെ യാത്രയില്‍ ഉയര്‍ത്തും. പിണറായി വിജയന്‍ സംസ്ഥാന പര്യടനം നേരത്തെ ആരംഭിച്ചിരുന്നു. യുഡിഎഫും ഇത്തരത്തിലൊന്ന് ആലോചിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സുരേന്ദ്രനും നേരത്തെ തന്നെ പര്യടനം നടത്തുന്നത്. സമുദായ നേതാക്കളെയും മറ്റ് പ്രമുഖരെയും യാത്രയ്ക്കിടെ സുരേന്ദ്രന്‍ കാണും. ക്രിസ്ത്യന്‍ സമുദായത്തെ ഒപ്പം നിര്‍ത്താനുള്ള സമീപനം ബിജെപി തുടങ്ങിയിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ച കേരള യാത്രയിലുണ്ടാവും.

സുരേന്ദ്രന്‍ മത്സരിക്കും

സുരേന്ദ്രന്‍ മത്സരിക്കും

സുരേന്ദ്രന്‍ ഇത്തവണ എന്തായാലും മത്സരിക്കും. പാര്‍ട്ടിയുടെ മുഖമായ സുരേന്ദ്രനെ തിരുവനന്തപുരത്ത് തന്നെ മത്സരിപ്പിക്കാന്‍ ബിജെപിക്കുള്ളില്‍ ശ്രമം നടക്കുന്നുണ്ട്. സുരേന്ദ്രന്‍ മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം കേന്ദ്രമാണ് എടുക്കുക. ഒ രാജഗോപാലിനെ ഇത്തവണ മത്സരിപ്പിക്കില്ല. രാജഗോപാലിന്റെ നേമത്ത് സുരേന്ദ്രനെ മത്സരിപ്പിക്കാനാണ് നീക്കം. സിറ്റിംഗ് എംഎല്‍എയുള്ള സീറ്റില്‍ ഏറ്റവും ശക്തനായ നേതാവിനെ തന്നെ മത്സരിപ്പിക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം. നിലവില്‍ അത് സുരേന്ദ്രന്‍ തന്നെയാണ്.

ഓപ്ഷന്‍ ഇങ്ങനെ

ഓപ്ഷന്‍ ഇങ്ങനെ

സുരേന്ദ്രന്‍ സേഫ് സീറ്റാണെങ്കില്‍ മാത്രമേ നേമത്ത് മത്സരിക്കൂ. സുരേന്ദ്രന്‍ മത്സരിച്ചിട്ടില്ലെങ്കില്‍ കുമ്മനം രാജശേഖരനെ മത്സരിപ്പിക്കും. രാജഗോപാലിന് മത്സരിക്കാനുള്ള പ്രായം പിന്നിട്ടത് വലിയ തിരിച്ചടിയാണ്. അതിലുപരി ബിജെപി സംസ്ഥാന-കേന്ദ്ര നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്ന നടപടികളാണ് രാജഗോപാല്‍ നിയമസഭയില്‍ സ്വീകരിച്ചത്. അടുത്തിടെ കാര്‍ഷിക നിയമത്തെ നിയമസഭ എതിര്‍ത്തപ്പോള്‍ അതിനെ അനുകൂലിക്കുകയാണ് രാജഗോപാല്‍ ചെയ്തത്. ഇതില്‍ കേന്ദ്രം അതൃപ്തി അറിയിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ സീറ്റ് ഇത്തവണ നല്‍കാനിടയില്ല.

2016ലെ നേട്ടം

2016ലെ നേട്ടം

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒ രാജഗോപാല്‍ നേമത്ത് ആദ്യമായി വിജയിച്ചിരുന്നു. ഇതിനൊപ്പം തിരുവനന്തപുരത്തെ കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, പാലക്കാട്, മലമ്പുഴ, ചാത്തന്നൂര്‍, കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ ബിജെപി രണ്ടാം സ്ഥാനത്തുമെത്തിയിരുന്നു. മഞ്ചേശ്വരത്ത് മൂക്കിന്‍ തുമ്പത്താണ് സുരേന്ദ്രന് വിജയം നഷ്ടമായത്. ഇവിടെ വോട്ടിനാണ് തോറ്റത്. മഞ്ചേശ്വരത്തും കാസര്‍കോടും പാലക്കാടും വട്ടിയൂര്‍ക്കാവിലും സിപിഎം മൂന്നാം സ്ഥാനത്തേക്ക് വീണിരുന്നു.

ലക്ഷ്യം ഇക്കാര്യത്തില്‍

ലക്ഷ്യം ഇക്കാര്യത്തില്‍

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത സ്ഥലങ്ങളിലാണ് ദേശീയ നേതൃത്വം ശ്രദ്ധിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വോട്ടുവിഹിതം വര്‍ധിച്ച ഇടത്തും പ്രത്യേക ഫോക്കസുണ്ടാവും. സംസ്ഥാന നേതാക്കള്‍ക്ക് ഇനി വിശ്രമമുണ്ടാവില്ല. ഇവരോട് മണ്ഡലങ്ങളില്‍ തങ്ങി പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കാനാണ് നിര്‍ദേശം. ഏറ്റവും പ്രധാനപ്പെട്ടതായി പുതിയ ഘടകക്ഷികള്‍ വരുന്നതായിട്ടാണ് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പിന് മുമ്പ് പുതിയ കക്ഷികള്‍ എത്തുമെന്നാണ് സൂചന. കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച നേട്ടം ഇത്തവണ വേണമെന്ന് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

തുഷാറിന്റെ അനിഷ്ടം

തുഷാറിന്റെ അനിഷ്ടം

എന്‍ഡിഎയിലെ ഐക്യമില്ലായ്മയാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ വീഴ്ച്ചയ്ക്ക് കാരണമെന്നാണഅ തുഷാര്‍ വെള്ളാപ്പള്ളി കുറ്റപ്പെടുത്തിയിരിക്കുന്നത്. ശക്തി കേന്ദ്രങ്ങളില്‍ രണ്ടാം സ്ഥാനത്ത് വരാന്‍ സാധിച്ചെങ്കിലും, മികച്ച പ്രകടനം നടത്താനായില്ല. ബിഡിജെഎസ് 39 സീറ്റില്‍ മത്സരിക്കാനാണ് തയ്യാറെടുക്കുന്നതെന്നും തുഷാര്‍ പറഞ്ഞു. 37 സീറ്റില്‍ കഴിഞ്ഞ തവണ ബിഡിജെഎസ് മത്സരിച്ചിരുന്നു. എന്നാല്‍ സീറ്റൊന്നും കിട്ടിയില്ല. ഇത്തവണയും മികച്ച നേട്ടമില്ല. അതേസമയം കേരളത്തിലെ പ്രശ്‌നം പരിഹരിക്കാന്‍ സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് ഈ മാസം 15ന് സംസ്ഥാനത്തെത്തും.

Recommended Video

cmsvideo
BJP MLA O Rajagopal makes a U-turn, says he 'strongly opposed' assembly resolution on farm laws

English summary
k surendran or kummanam rajasekharan may contest from rajagopal's seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X