Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേന്ദ്രന്‍റെ 'ഉദ്ദേശം' നടന്നില്ല! മകരവിളക്കിന് പോകാന്‍ അനുവദിക്കണമെന്ന ഹരജി പരിഗണിക്കാതെ കോടതി

മകരവിളക്കിന് ശബരിമലയില്‍ എത്താനുള്ള ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍റെ നീക്കത്തിന് തിരിച്ചടി. ദര്‍ശനം നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുരേന്ദ്രന്‍ നല്‍കിയ ഹരജി കോടതി പരിഗണിച്ചില്ല.മകര വിളക്കിന് ശബരിമലയിൽ പോകുവാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുരേന്ദ്രന്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കുവാൻ പാടില്ലെന്ന ജാമ്യവ്യവസ്ഥ ഇളവ് ചെയ്യണമെന്നായിരുന്നു ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇന്ന് പരിഗണിക്കേണ്ട ഹർജികളുടെ ലിസ്റ്റിൽ പോലും സുരേന്ദ്രന്റെ ഹർജി ഉൾപ്പെടുത്തിയില്ല.

suru-1547469536.jpg

കഴിഞ്ഞ ദിവസം ഹര്‍ജിയില്‍ സുരേന്ദ്രനെ കോടതി ചോദ്യം ചെയ്തിരുന്നു. ശബരിമലയിലെ സമാധാനം തകർക്കുവാനാണോ ശ്രമമെന്നായിരുന്നു കോടതി ചോദിച്ചത്. ഇതിന് പിന്നാലെ കേസിൽ സർക്കാരിറെ നിലപാട് അറിയിക്കുവാൻ കോടതി ഉത്തരവിട്ടിരുന്നു .

ജാമ്യ വ്യവസ്ഥയിൽ ഇളവ് നല്കരുതെന്നും പമ്പയിലും സന്നിധാനത്തും സുരേന്ദ്രനെ പ്രവേശിപ്പിക്കുവാൻ അനുവദിക്കരുതെന്നുമായിരുന്നു സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ശബരിമല സന്നിധാനത്ത് പേരക്കുട്ടിയുടെ ചോറൂണിനായി എത്തിയ തൃശൂർ സ്വദേളിനിയായ ലളിതയെ വധിക്കുവാൻ ഗൂഡാലോചന നടത്തിയ കേസിലായിരുന്നു സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+