കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊലക്കേസ് പ്രതികള്‍ പോകുന്നുണ്ടെങ്കില്‍ പൊയിക്കോട്ടെ, സുരേന്ദ്രന്‍ ശബരിമലയില്‍ പോകേണ്ടെന്ന് കോടതി

  • By Rajendran
Google Oneindia Malayalam News

എറണാകുളം: ശബരിമലയിലെ സ്ത്രീപ്രവേശന വിധിയെ തുടര്‍ന്നുണ്ടായ സമരങ്ങള്‍ അതി ശക്തമായി നിലനില്‍ക്കുന്ന സമയത്തായിരുന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ കെ സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് വിലക്ക് ലംഘിച്ച് സന്നിധാനത്തേക്ക് പോവാന്‍ ശ്രമിച്ച സുരേന്ദ്രനെ നിലയ്ക്കലില്‍ വെച്ച് കസ്റ്റഡിയില്‍ എടുത്ത സുരേന്ദ്രനെ പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി ജയിലില്‍ അടയ്ക്കുകയായിരുന്നു.

അറസ്റ്റിലായ സുരേന്ദ്രനെതിരെ സംസ്ഥാനത്തുടനീളമുള്ള കേസുകള്‍ പോലീസ് പൊടിതട്ടിയെടുത്ത് നടപടികള്‍ ആരംഭിച്ചു. ഇതോടെ സുരേന്ദ്രന്റെ ജയില്‍ വാസവും നീണ്ടു. ഒടുവില്‍ ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ടയില്‍ പ്രവേശിക്കരുത് എന്നതുള്‍ള്‍പ്പടേയുള്ള കര്‍ശന ഉപാധിയോടെയായിരുന്നു സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഈ ഉപാധിയില്‍ ഇളവ് തേടി കോടതിയെ സമീപിച്ചെങ്കിലും വ്യവസ്ഥയില്‍ ഇളവ് നല്‍കിയില്ലെന്ന് മാത്രമല്ല കോടതിയില്‍ നിന്ന് സുരേന്ദ്രന് എതിരായ പരാമര്‍ശങ്ങളുമാണ് ഉണ്ടായിരിക്കുന്നത്.

മണ്ഡല-മകര വിളക്ക് സീസണ്‍

മണ്ഡല-മകര വിളക്ക് സീസണ്‍

മണ്ഡല-മകര വിളക്ക് സീസണ്‍ അവസാനിക്കുന്നതിന് മുമ്പ് ശബരിമലയില്‍ പോകാന്‍ ജാമ്യ വ്യവ്‌സഥയില്‍ ഇളവ് വേണം എന്നാവശ്യപ്പെട്ടായിരുന്നു കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിത്. എന്നാല്‍ ഹര്‍ജി കോടതി തള്ളിയതോടെ ഈ സീസണില്‍ സുരേന്ദ്രന് ശബരിമലയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞേക്കില്ല.

യാതൊരു ഇളവും നല്‍കില്ല

യാതൊരു ഇളവും നല്‍കില്ല

ശബരിമലയില്‍ സ്ത്രീകള്‍ ഉള്‍പ്പടേയുള്ളവരെ മര്‍ദ്ദിച്ച കേസിലെ പ്രതിക്ക് യാതൊരു ഇളവും നല്‍കാന്‍ സാധിക്കില്ല എന്ന് വ്യക്തമാക്കിയാണ് സുരേന്ദ്രന്റെ ഹര്‍ജി കോടതി തള്ളിയത്. മകര വിളക്കിന് സന്നിധാനത്ത് എത്താന്‍ കോടതി ഇളവ് നല്‍കണമെന്നായിരുന്നു നേരത്തെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടത്.

മകര വിളക്കിന് മുമ്പ്

മകര വിളക്കിന് മുമ്പ്

ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജയില്‍ മകര വിളക്കിന് മുമ്പ് തീരുമാനം ആവാത്തതിനെ തുടര്‍ന്നായിരുന്നു സുരേന്ദ്രന്റെ ആഗ്രഹം നടക്കാതെ പോയത്. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ തിങ്കളാഴ്ച്ച പരിഗണിക്കാന്‍ മാറ്റിയെങ്കിലും അന്ന് പരിഗണിച്ച കേസുകളുടെ പട്ടികയില്‍ സുരേന്ദ്രന്റെ ഹര്‍ജി ഹൈക്കോടതി ഉള്‍പ്പെടുത്തിയിരുന്നില്ല

അവസരം നഷ്ടമായി

അവസരം നഷ്ടമായി

ഇതോടെയായിരുന്നു സുരേന്ദ്രന് മകരവിളക്ക് ദര്‍ശനത്തിനുള്ള അവസരം നഷ്ടമായത്. പിന്നീട് ചൊവ്വാഴ്ച്ച കേസ് പരിഗണിച്ചപ്പോള്‍ സുരേന്ദ്രന്റെ ഹര്‍ജി കോടതി തള്ളുകയായിരുന്നു. എന്തിനാണ് സുരേന്ദ്രന്‍ ശബരിമലയിലേക്ക് പോകുന്നതെന്ന് കോടതി ചോദിച്ചു.

സുരേന്ദ്രന്‍ പോകണ്ട

സുരേന്ദ്രന്‍ പോകണ്ട

കോടതിയുടെ ഈ ചോദ്യത്തിന് കൊലക്കേസ് പ്രതികള്‍ വരെ ശബരിമലയില്‍ പോകുന്നില്ലെ എന്നായിരുന്നു സുരേന്ദ്രന്റെ അഭിഭാഷകന്റെ മറുപടി. എന്നാല്‍ അവര്‍ പൊക്കോട്ടെ സുരേന്ദ്രന്‍ പോകണ്ട എന്നും കോടതി വ്യക്തമാക്കുകയായിരുന്നു.

പ്രോസിക്യൂഷന്‍

പ്രോസിക്യൂഷന്‍

അതേസമയം സുരേന്ദ്രന് വേണമെങ്കില്‍ ഇളവുതേടി പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.ഈ സീസണില്‍ സുരേന്ദ്രനെ ശബരിമലയില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.

സ്ഥിതിഗതികള്‍ ശാന്തമാണ്

സ്ഥിതിഗതികള്‍ ശാന്തമാണ്

ഇപ്പോള്‍ ശബരിമലയില്‍ സ്ഥിതിഗതികള്‍ ശാന്തമാണ് അത് നശിപ്പിക്കാനാണോ അങ്ങോട്ട് പോകുന്നത് എന്നായിരുന്നു കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചവേളയില്‍ കോടതി സുരേന്ദ്രനോട് ചോദിച്ചത്.

ബോധപൂര്‍വ്വമായ ശ്രമം

ബോധപൂര്‍വ്വമായ ശ്രമം

ശബരിമലയിലെ സമാധാന അന്തരീക്ഷം നശിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമാണ് പ്രതി നടത്തുന്നതെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ സീനിയര്‍ ഗവ. പ്ലീഡര്‍ സുമന്‍ ചക്രവര്‍ത്തി കോടതിയെ അറിയിച്ചിരുന്നു. ഈ സീസണില്‍ സുരേന്ദ്രനെ അകറ്റിനിര്‍ത്തേണ്ടതുണ്ട് എന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു

വധശ്രമം

വധശ്രമം

ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നട തുറന്നപ്പോള്‍ ദര്‍ശനത്തിന് എത്തിയ തൃശൂര്‍ സ്വദേശി ലളിതാ ദേവിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും വധശ്രമം നടത്തിയെന്നുമാണ് സുരേന്ദ്രനും മറ്റ് പ്രതികള്‍ക്കും എതിരായ കേസ്.

ആചാരലംഘനം

ആചാരലംഘനം

അന്‍പത്തിരണ്ട് വയസുകാരിയായ ലളിതാദേവിയെ ആചാരലംഘനം ആരോപിച്ച് പ്രതിഷേധക്കാര്‍ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ലളിതാ ദേവിക്കും കുടുംബത്തിനും പരിക്കേറ്റിരുന്നു.

English summary
k surendran petition to visit sabarimala rejected
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X