കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ ശോഭയെ സുഖിപ്പിച്ച് സുരേന്ദ്രൻ; മുതിർന്ന് നേതാവ്, എങ്ങോട്ടും പോവില്ല, മുന്നിൽനിന്ന് നയിക്കും

Google Oneindia Malayalam News

തിരുവനന്തപുരം: കേരള ബിജെപിയിലെ വിഭാഗീയ പ്രശ്‌നങ്ങള്‍ അതീവ രൂക്ഷമായി തുടരുമ്പോള്‍ മുറിവുണക്കല്‍ നീക്കവുമായി ഒടുവില്‍ കെ സുരേന്ദ്രനും രംഗത്തെത്തി. കേന്ദ്ര ഇടപെടലിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസും വി മുരളീധരനും ചില നീക്കങ്ങള്‍ നടത്തിയിരുന്നു.

സുരേന്ദ്രന് വേണ്ടി കളത്തിലിറങ്ങി വി മുരളീധരന്‍; പക്ഷേ, പണി പാളി... കൂടുതല്‍ രൂക്ഷംസുരേന്ദ്രന് വേണ്ടി കളത്തിലിറങ്ങി വി മുരളീധരന്‍; പക്ഷേ, പണി പാളി... കൂടുതല്‍ രൂക്ഷം

അമിത് ഷാ ഇറങ്ങുന്നു; സുരന്ദ്രേന് മുന്നറിയിപ്പ്... ലക്ഷ്യം ബംഗാള്‍ മോഡല്‍, വിഭാഗീയതയ പരിഹരിച്ചേ പറ്റൂഅമിത് ഷാ ഇറങ്ങുന്നു; സുരന്ദ്രേന് മുന്നറിയിപ്പ്... ലക്ഷ്യം ബംഗാള്‍ മോഡല്‍, വിഭാഗീയതയ പരിഹരിച്ചേ പറ്റൂ

ശോഭ സുരേന്ദ്രന്‍ വിഷയത്തില്‍ അനുകൂല പ്രതികരണങ്ങള്‍ ഒന്നും നടത്താതിരുന്ന കെ സുരേന്ദ്രന്‍ ഇപ്പോള്‍ ശോഭ സുരേന്ദ്രനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് എന്നതാണ് വിചിത്രമായ സംഭവം. ശോഭ സുരേന്ദ്രന്‍ പരസ്യ പ്രതികരണം നടത്തിയപ്പോള്‍ പോലും ഒന്നും പറയാനില്ലെന്ന് പറഞ്ഞ കെ സുരേന്ദ്രന്‍ ഇപ്പോള്‍ പറയുന്നത് കൂടി കേള്‍ക്കാം. സുരേന്ദ്രന്റെ പരാമർശങ്ങളെ കുറിച്ച് ആരാഞ്ഞപ്പോൾ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നാണ് ശോഭ സുരേന്ദ്രൻ വൺഇന്ത്യയോട് പറഞ്ഞത്.

ഏറ്റവും കരുത്തയായ വനിത നേതാവ്

ഏറ്റവും കരുത്തയായ വനിത നേതാവ്

ശോഭ സുരേന്ദ്രനെ ബിജെപിയിലെ ഏറ്റവും കരുത്തയായ വനിത നേതാവ് എന്നാണ് കെ സുരേന്ദ്രന്‍ ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്. മീഡിയ വൺ ചാനലിനോട് ആയിരുന്നു സുരേന്ദ്രന്റെ പ്രതികരണം. ശോഭ സുരേന്ദ്രന്റെ അസാന്നിധ്യം പാര്‍ട്ടിയെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നായിരുന്നു വി മുരളീധരന്‍ പക്ഷം നേരത്തേ കേന്ദ്ര നേതൃത്വത്തെ ബോധിപ്പിച്ചിരുന്നത്.

ശോഭ എങ്ങോട്ടും പോകുന്നില്ല

ശോഭ എങ്ങോട്ടും പോകുന്നില്ല

ശോഭ സുരേന്ദ്രന്‍ അങ്ങോട്ട് പോകുന്നു, ഇങ്ങോട്ട് പോകുന്നു എന്നൊക്കെയാണ് പ്രചാരണം. ശോഭ സുരേന്ദ്രന്‍ എങ്ങോട്ടും പോകുന്നില്ലെന്നാണ് സുരേന്ദ്രന്‍ ഇപ്പോള്‍ പറയുന്നത്. തദ്ദേശ തിരഞ്ഞെ
ടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും ശോഭ സുരേന്ദ്രന്‍ ബിജെപിയെ മുന്നില്‍ നിന്ന് നയിക്കുമെന്നാണ് തന്റെ ഉറച്ച വിശ്വാസം എന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഞങ്ങള്‍ ഒരു കുടുംബം

ഞങ്ങള്‍ ഒരു കുടുംബം

ഒരു കുടുംബമാണ് തങ്ങള്‍. ആ കുടുംബത്തില്‍ ആളുകള്‍ക്ക് ചോദ്യങ്ങളും ഉത്തരങ്ങളും ഉണ്ടാകും. എന്നാല്‍ മാധ്യമങ്ങള്‍ പറയുന്നത് പോലെ പാര്‍ട്ടിയ്ക്കുള്ളില്‍ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള കലമൊന്നും ഇല്ലെന്നാണ് സുരേന്ദ്രന്റെ വിശദീകരണം.

മാധ്യമങ്ങള്‍ നിരാശരാകും

മാധ്യമങ്ങള്‍ നിരാശരാകും

ബിജെപിയിലെ വിഭാഗീയത മാധ്യമ സൃഷ്ടിയാണെന്നാണ് സുരേന്ദ്രന്റെ ആരോപണം. ശോഭ സുരേന്ദ്രന്‍ തലമുതിര്‍ന്ന വനിത നേതാവാണ്. അവര്‍ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയെ നയിക്കും. ഇതില്‍ നിരാശരാവുക മാധ്യമങ്ങളും എതിരാളികളും മാത്രമാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പ്രതികരിക്കാതെ ശോഭ

പ്രതികരിക്കാതെ ശോഭ

കെ സുരേന്ദ്രന്‍ പറഞ്ഞതിനോട് പ്രതികരിക്കാന്‍ ശോഭ സുരേന്ദ്രന്‍ തയ്യാറായില്ല. സമയമാകുമ്പോള്‍ എല്ലാവരേയും അങ്ങോട്ട് വിളിച്ച് കാര്യങ്ങള്‍ അറിയിക്കുമെന്ന് അവര്‍ വണ്‍ ഇന്ത്യയോട് പറഞ്ഞു. കഴിഞ്ഞ ദിവസം കോഴിക്കോട് വച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനും സമാനമായ മറുപടിയായിരുന്നു ശോഭ സുരേന്ദ്രന്‍ നല്‍കിയത്.

ഇത് പ്രതിരോധത്തിലായതിന്റെ തെളിവ്

ഇത് പ്രതിരോധത്തിലായതിന്റെ തെളിവ്

വി മുരളീധരന്റേയും കെ സുരേന്ദ്രന്റേയും നീക്കങ്ങള്‍ അവര്‍ പ്രതിരോധത്തിലായതിന്റെ തെളിവാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസം വി മുരളീധരന്‍ പിഎം വേലായുധനമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ആ കൂടിക്കാഴ്ച പരാജയമായിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

വടിയെടുത്ത് കേന്ദ്രം

വടിയെടുത്ത് കേന്ദ്രം

കേരളത്തിലെ വിഭാഗീയ പ്രശ്‌നങ്ങള്‍ ഇനി വിട്ടുകളയാന്‍ ആവില്ലെന്ന നിലപാടാണ് കേന്ദ്ര നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. കെ സുരേന്ദ്രനെ വിളിച്ചുവരുത്തി ദേശീയ അധ്യക്ഷന്‍ നല്‍കിയ മുന്നറിയിപ്പുകളെ ഇനി അവഗണിക്കാന്‍ മുരളീധര പക്ഷത്തിന് കഴിയില്ല. ആര്‍എസ്എസ് നേതൃത്വും നിലപാട് കടുപ്പിച്ചുകഴിഞ്ഞു.

അമിത് ഷാ ഇടപെട്ടാല്‍

അമിത് ഷാ ഇടപെട്ടാല്‍

കേരളത്തിലെ പ്രശ്‌നങ്ങളില്‍ അമിത് ഷാ ഇടപെട്ടേക്കും എന്ന സൂചനയും ദേശീയ അധ്യക്ഷന്‍ നല്‍കിക്കഴിഞ്ഞു. ബംഗാള്‍ മോഡലില്‍ കേരളത്തില്‍ അമിത് ഷാ പുന:സംഘടനയ്ക്കിറങ്ങിയാല്‍ പല തലകളും ഉരുളുമെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെയാണ് വി മുരളീധരനും കൂട്ടരും മുറിവുണക്കല്‍ നീക്കവുമായി ഇറങ്ങിയിരിക്കുന്നത്.

Recommended Video

cmsvideo
BJP Will Come To Power In Kerala: K Surendran
നിര്‍ണായക പക്ഷം

നിര്‍ണായക പക്ഷം

ശോഭ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള വിഭാഗം മാത്രമല്ല, പികെ കൃഷ്ണദാസ് നയിക്കുന്ന മറ്റൊരു പ്രബല വിഭാഗവും കേരള ബിജെപിയ്ക്കുള്ളില്‍ ഉണ്ട്. അവഗണനയില്‍ കടുത്ത അമര്‍ഷമുണ്ടെങ്കിലും ശോഭ സൃഷ്ടിച്ച വിവാദത്തില്‍ അവര്‍ നിശബ്ദത പാലിച്ച് മാറി നില്‍ക്കുകയായിരുന്നു. ഇവർ എന്ത് നിലപാടെടുക്കും എന്നതും ഏറെ നിർണായകമാണ്.

English summary
K Surendran praises Sobha Surendran, says she will lead party in election; but Sobha was not ready respond
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X