• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കവടി നിരത്തിയാണോ കണ്ടു പിടിക്കേണ്ടത്? ഉറവിടമറിയാത്ത മുപ്പത് കേസ്സുകൾ, പിണറായിക്കെതിരെ സുരേന്ദ്രൻ!

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 708 പേര്‍ ചികിത്സയില്‍ കഴിയുന്നു. അക്കൂട്ടത്തില്‍ ഉറവിടം അറിയാത്ത കേസുകള്‍ ഉണ്ടെന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്.

കേരളത്തില്‍ മുപ്പതോളം കേസുകളാണ് ഉറവിടം അറിയാത്തതായിട്ടുളളത്. എന്നാലിത് സമൂഹ വ്യാപനം അല്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ഇതിനെ ചോദ്യം ചെയ്ത് രംഗത്ത് എത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

കേസ്സുകൾ മുപ്പത് കഴിഞ്ഞു

കേസ്സുകൾ മുപ്പത് കഴിഞ്ഞു

മുഖ്യമന്ത്രി പിണറായി വിജയന്റെ വാദത്തെ ചോദ്യം ചെയ്യുന്ന കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' ഉറവിടമറിയാത്ത മുപ്പത് കേസ്സുകൾ സാമൂഹ്യവ്യാപനത്തിന്റെ ലക്ഷണം പോലുമല്ലെന്ന് എങ്ങനെയാണ് സാർ അങ്ങേക്ക് പറയാൻ കഴിയുന്നത്? അത്തരം കേസ്സുകൾ ഒന്നോ രണ്ടോ ഒക്കെ ആണെങ്കിൽ താങ്കൾ പറയുന്നത് സമ്മതിക്കാം. ഇതിപ്പോൾ ഇത്തരത്തിലുള്ള കേസ്സുകൾ മുപ്പത് കഴിഞ്ഞു.

കവടി നിരത്തിയാണോ കണ്ടു പിടിക്കേണ്ടത്?

കവടി നിരത്തിയാണോ കണ്ടു പിടിക്കേണ്ടത്?

ഇനി അറിയാതെയും കാണാതേയും രോഗവാഹകരായി എത്ര പേരുണ്ടാവുമെന്ന് കവടി നിരത്തിയാണോ കണ്ടു പിടിക്കേണ്ടത്? സാമൂഹ്യവ്യാപന സാധ്യത കണ്ടെത്താൻ കൂടുതൽ ടെസ്റ്റുകൾ വേണം. കേരളത്തിൽ നടക്കുന്ന ടെസ്റ്റുകൾ ദേശീയ ശരാശരിയേക്കാൾ കുറവാണെന്ന വസ്തുതാപരമായ കണക്കുകൾ പുറത്തുവന്നിട്ടും താങ്കൾ വൈകുന്നേരങ്ങളിൽ അരിയെത്ര എന്നു ചോദിച്ചാൽ പയറഞ്ഞാഴി എന്നാണ് മറുപടി പറയുന്നത്.

 എത്ര കോവിഡ് പരിശോധന നടത്തി

എത്ര കോവിഡ് പരിശോധന നടത്തി

ഈ കഴിഞ്ഞ അൻപതിലധികം സായാഹ്ന വാർത്താസമ്മേളനങ്ങളിൽ ഒരു ദിവസമെങ്കിലും താങ്കൾ കേരളത്തിൽ എത്ര വ്യക്തികൾക്ക് കോവിഡ് പരിശോധന നടത്തിയെന്ന് പറഞ്ഞിട്ടുണ്ടോ? എന്നും സാംപിളുകളുടെ കണക്കാണ് താങ്കൾ പറയുന്നത്. ഒരാൾക്ക് രണ്ടും മൂന്നും ടെസ്റ്റുകൾ, രോഗം സ്ഥിരീകരിച്ച് ചികിത്സ തേടുന്നവർക്ക് അതിലധികവും സാംപിളുകൾ ടെസ്റ്റ്‌ ചെയ്യുന്നില്ലേ?

അരിയാഹാരം കഴിക്കുന്നവർക്കെല്ലാം മനസ്സിലാവും

അരിയാഹാരം കഴിക്കുന്നവർക്കെല്ലാം മനസ്സിലാവും

എന്നുപറഞ്ഞാൽ ഈ പറയുന്ന 68979 സാംപിളുകളിൽ എങ്ങനെ പോയാലും ഇരുപതിനായിരത്തിൽ താഴെയാണ് ആകെ പരിശോധിച്ച വ്യക്തികളുടെ എണ്ണം. ടെസ്റ്റുകൾ കൂട്ടാതെ എങ്ങനെയാണ് രോഗവ്യാപന സാധ്യത കണ്ടെത്താനാവുന്നത്? ടെസ്റ്റുകൾ നടത്താൻ എന്താണ് കേരളത്തിൽ തടസ്സം? ഇങ്ങനെ ടെസ്റ്റുകൾ പരിമിതപ്പെടുത്തുന്നതിന്റെ ഉദ്ദേശം അരിയാഹാരം കഴിക്കുന്നവർക്കെല്ലാം മനസ്സിലാവും ശ്രീ. പിണറായി വിജയൻ''.

സമൂഹവ്യാപനത്തിലേക്ക് പോയിട്ടില്ല

സമൂഹവ്യാപനത്തിലേക്ക് പോയിട്ടില്ല

ഉറവിടം ഏതെന്ന് കണ്ടെത്താന്‍ സാധിക്കാത്ത മുപ്പതോളം കേസുകളിലും അവര്‍ കഴിഞ്ഞ 14 ദിവസമായി ബന്ധപ്പെട്ടവരില്‍ രോഗിയോ രോഗിയുടെ പ്രൈമറി കോണ്‍ടാക്ടില്‍ ഉളളവരെ ഉണ്ടെന്ന് അറിയാത്തതിനാല്‍ അവര്‍ സെക്കന്‍ഡറി കോണ്‍ടാക്ടായി മാറുകയാണെന്നാണ് മുഖ്യമന്ത്രി വിശദമാക്കിയത്. അവര്‍ സമൂഹവ്യാപനത്തിലേക്ക് പോയിട്ടില്ല. ഇത് കൊവിഡിന്റെ പ്രത്യേകത ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അമേഠിയിൽ പുതിയ യുദ്ധം, സ്മൃതി ഇറാനിക്ക് മുട്ടൻ പണി കൊടുത്ത് കോൺഗ്രസ്, 'സ്മൃതിയെ കാണാനില്ല'!

പണി വരുന്നുണ്ടവറാച്ചാ... 'ബ്ലൂ ടീച്ചർ ആർമി', കേട്ടാൽ അറയ്ക്കുന്ന അശ്ലീലം! തൊലിയുരിഞ്ഞ് കേരളം, നടപടി!

ഉത്ര കൊലക്കേസില്‍ സൂരജിന്റെ അച്ഛന്‍ അറസ്റ്റില്‍! അപ്രതീക്ഷിത ട്വിസ്റ്റ്! വീട്ടുവളപ്പിൽ കുഴിച്ചിട്ടത്

div data-album-id="58304" data-host="www.oneindia.com" class="embed_photos_container">

English summary
K Surendran questions Pinarayi Vijayan on community spread
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more