Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോ ടു യുവര്‍ ക്ലാസസ്; അറസ്റ്റ് ചെയ്തത് മാധ്യമപ്രവര്‍ത്തകരുടെ വേഷമണിഞ്ഞ അക്രമികളെയെന്ന് സുരേന്ദ്രന്‍

തിരുവനന്തപുരം: മംഗളൂരുവില്‍ പോലീസ് കസ്റ്റഡിയിലെടുത്തത് മാധ്യമപ്രവര്‍ത്തകരുടെ വേഷമണിഞ്ഞ അക്രമികളെയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ഒറിജിനല്‍ മാധ്യമപ്രവര്‍ത്തകരുടെ തിരിച്ചറിയില്‍ രേഖകള്‍ പോലീസ് പരിശോധിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു കെ സുരേന്ദ്രന്‍റെ പ്രതികരണം.

'ആയുധങ്ങളുമായി കേരളത്തിൽനിന്നെത്തിയ മാധ്യമപ്രവർത്തകരുടെ വേഷമണിഞ്ഞ അൻപതോളം അക്രമികളെ മംഗളുരു പൊലീസ് അറസ്റ്റു ചെയ്തു. ആയതിനാൽ ഒറിജിനൽ മാധ്യമപ്രവർത്തകരുടെ തിരിച്ചറിയൽ രേഖകൾ പൊലീസ് പരിശോധിച്ചു. മല്ലു ജഡ്ജസ് പ്ളീസ് ഗോ ടു യുവർ ക്ളാസസ്'-കെ സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു..

 ksurendran

Recommended Video

cmsvideo
    K Surendran and Janam TV spreads fake news about Kerala journalists | Oneindia Malayalam

    പോലീസ് കസ്റ്റഡിയില്‍ എടുത്തത് കേരളത്തില്‍ നിന്നുള്ള വ്യാജ മാധ്യപ്രവര്‍ത്തകരെയാണുള്ള കര്‍ണാടകയില്‍ നിന്നുള്ള ഇംഗ്ലീഷ് ചാനലിന്‍റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു കെ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

    കേരളത്തില്‍ നിന്നുള്ള 50 ഓളം മാധ്യമ പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തതായും ഇവർ വ്യാജ മാധ്യമ പ്രവർത്തകരാണെന്നുമാണ് റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നത്. ഇവരിൽ നിന്നും മാരകായുധങ്ങങ്ങള്‍ പിടിച്ചെടുത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+