കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു, രാജി വെക്കാൻ സന്നദ്ധനായി കെ സുരേന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ വന്‍ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വെക്കാന്‍ സന്നദ്ധനായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പാര്‍ട്ടി ദേശീയ നേതൃത്വത്തെ സുരേന്ദ്രന്‍ നിലപാട് അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം സുരേന്ദ്രന്റെ രാജിക്കാര്യത്തില്‍ കേന്ദ്ര നേതൃത്വം പ്രതികരിച്ചിട്ടില്ല. തോല്‍വി സംബന്ധിച്ച് വിശദമായി പരിശോധിക്കാം എന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വം മറുപടി നല്‍കി എന്നാണ് റിപ്പോര്‍ട്ടുകള്‍.

ksu

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് നേമത്തിലൂടെ കേരളത്തില്‍ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നത്. ഇത്തവണ നേമം നിലനിര്‍ത്താന്‍ ബിജെപിക്ക് സാധിച്ചില്ല. പ്രതീക്ഷ പുലര്‍ത്തിയിരുന്ന ഒരു സീറ്റിലും വിജയിക്കാന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് സാധിച്ചില്ല. ഇതോടെയാണ് 5 വര്‍ഷത്തിന് ശേഷം ബിജെപി വീണ്ടും നിയമസഭയില്‍ പൂജ്യമായത്. മാത്രമല്ല ബിജെപിയുടെ വോട്ട് ശതമാനവും ഇടിഞ്ഞു.

മണിക്കുട്ടൻ ഒരുപരിധിവരെയേ രഹസ്യം സൂക്ഷിക്കൂത്രെ.. എല്ലാം തുറന്നുപറയും ത്രെ! ഭാർഗവീനിലയം- ഹോറർ ടാസ്ക് ! റിവ്യൂമണിക്കുട്ടൻ ഒരുപരിധിവരെയേ രഹസ്യം സൂക്ഷിക്കൂത്രെ.. എല്ലാം തുറന്നുപറയും ത്രെ! ഭാർഗവീനിലയം- ഹോറർ ടാസ്ക് ! റിവ്യൂ

ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു, ചിത്രങ്ങൾ കാണാം

കെ സുരേന്ദ്രന്‍ കോന്നിയിലും മഞ്ചേശ്വരത്തും മത്സരിക്കുകയും രണ്ടിടത്തും തോല്‍ക്കുകയും ചെയ്തു. താന്‍ രണ്ടിടത്ത് മത്സരിക്കാന്‍ വ്യക്തിപരമായി ആഗ്രഹിച്ചിരുന്നില്ല എന്നാണ് കെ സുരേന്ദ്രന്‍ പറയുന്നത്. പാര്‍ട്ടിയുടെ തീരുമാനം അനുസരിക്കുക മാത്രമായിരുന്നു. താന്‍ രണ്ടിടത്ത് മത്സരിക്കാതെ ഇരുന്നിരുന്നുവെങ്കില്‍ മഞ്ചേശ്വരത്ത് ജയിക്കുമായിരുന്നു എന്ന് കരുതുന്നവരുമുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നതായും കെ സുരേന്ദ്രന്‍ പ്രതികരിച്ചു.

മനോഹരം രമ്യ പാണ്ഡ്യന്‍; നടിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

Recommended Video

cmsvideo
Sandheepanandha giri praises pinarayi vijayan

English summary
K Surendran ready to resign BJP state chief post over BJPs defeat in assembly polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X