Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേന്ദ്രന്‍ പറഞ്ഞത് പച്ചക്കള്ളങ്ങള്‍... ഓരോന്നായി പൊളിയുന്നു; ഇരുമുടിക്കെട്ടില്‍ വീഡിയോ തെളിവ്

Recommended Video

cmsvideo
    സുരേന്ദ്രൻ പറഞ്ഞതെല്ലാം പച്ച കള്ളം | Oneindia Malayalam

    സന്നിധാനം: പോലീസ് അറസ്റ്റ് ചെയ്ത ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രൻ ഗുരുതര ആരോപണങ്ങള്‍ ആയിരുന്നു ഉന്നയിച്ചത്. പോലീസ് കസ്റ്റഡിയില്‍ തന്നെ നിലത്തിട്ട് മര്‍ദ്ദിച്ചു എന്നും വലിച്ചിഴച്ചെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

    മാത്രമല്ല, സുരേന്ദ്രന്റെ ഇരുമുടിക്കെട്ട് നിലത്തിട്ട് ചവിട്ടിയെന്ന ഗുരുതര ആരോപണവും സുരേന്ദ്രന്‍ ഉന്നയിച്ചിരുന്നു. തനിക്ക് കുടിക്കാന്‍ വെള്ളം തന്നില്ലെന്നും മരുന്ന് കഴിക്കാന്‍ അനുവദിച്ചില്ലെന്നും വരെ സുരേന്ദ്രന്‍ പറഞ്ഞു.

    എന്നാല്‍ സുരേന്ദ്രന്റെ ആരോപണങ്ങള്‍ എല്ലാം പച്ചക്കള്ളം ആണെന്ന് തെളിയുകയാണ് ഇപ്പോള്‍. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്നെ ഇത് തെളിയിക്കുന്ന വീഡിയോ പുറത്ത് വിട്ടു. മറ്റ് ചില വീഡിയോകളും പുറത്ത് വന്നിട്ടുണ്ട്. സുരേന്ദ്രന്റെ ഷര്‍ട്ട് എങ്ങനെ കീറി എന്നത് സംബന്ധിച്ചും ചില വിവരങ്ങള്‍ പുറത്ത് വരുന്നുണ്ട്.

    ഗുരുതര ആരോപണം

    ഗുരുതര ആരോപണം

    പോലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് സുരേന്ദ്രന്‍ ഉന്നയിച്ചിട്ടുള്ളത്. ആ ആരോപണങ്ങള്‍ ശരിയെങ്കില്‍, ശരിക്കും പോലീസ് ഭീകരത തന്നെ ആണ് നടന്നിട്ടുള്ളത്. എന്ന് പറയാം. എന്നാല്‍ ആ ആരോപണങ്ങള്‍ എല്ലാം പച്ചക്കള്ളം ആണെങ്കിലോ?

    നുണയുടെ ഘോഷയാത്ര

    നുണയുടെ ഘോഷയാത്ര

    സത്യത്തില്‍ സുരേന്ദ്രന്‍ പുറത്ത് പറഞ്ഞത് മുഴുവന്‍ നുണകള്‍ ആണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍. തന്നെ മര്‍ദ്ദിച്ചു എന്നും വലിച്ചിഴച്ചു എന്നും ഒക്കെ ആയിരുന്നു സുരേന്ദ്രന്‍ പറഞ്ഞിരുന്നത്. ഇരുമുടിക്കെട്ട് നിലത്തിട്ട് ചവിട്ടിയെന്നും പറഞ്ഞു.

    ചെയ്തത് സുരേന്ദ്രന്‍ തന്നെ

    ചെയ്തത് സുരേന്ദ്രന്‍ തന്നെ

    എന്നാല്‍ ഇരുമുടിക്കെട്ട് നിലത്തിട്ടത് സുരേന്ദ്രന്‍ തന്നെ ആയിരുന്നു എന്ന വിവരം ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്. രണ്ട് തവണ ഇങ്ങനെ ചെയ്തു. അപ്പോള്‍ പോലീസുകാര്‍ ആണ് അത് സുരേന്ദ്രന് വീണ്ടും എടുത്ത് നല്‍കിയത്.

    വീഡിയോ തെളിവ്

    വീഡിയോ തെളിവ്

    ഇതിന്റെ വീഡിയോകളും പുറത്ത് വന്നിട്ടുണ്ട്. രണ്ട് വീഡിയോകള്‍ ആണ് പുറത്ത് വന്നിട്ടുള്ളത്. ഒന്ന് പോലീസ് സ്‌റ്റേഷനിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞത്, മറ്റൊന്ന് വേറെ ഒരാള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയതും.

    ദേവസ്വം മന്ത്രിയുടെ വെളിപ്പെടുത്തല്‍

    ദേവസ്വം മന്ത്രിയുടെ വെളിപ്പെടുത്തല്‍

    സുരേന്ദ്രന്റെ ആരോപണങ്ങള്‍ സംബന്ധിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഇത് സംബന്ധിച്ച ഒരു സിസിടിവി വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. കമന്റില്‍ മറ്റൊരു വീഡിയോ കൂടി പോസ്റ്റ് ചെയ്തിട്ടുണ്ട്.

    എല്ലാം കൊടുത്തു

    എല്ലാം കൊടുത്തു

    സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ മുറിയില്‍ ആയിരുന്നു സുരേന്ദ്രനെ ഇരുത്തിയിരുന്നത്. കിടക്കണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ അവിടെ ഉണ്ടായിരുന്ന ബഞ്ചില്‍ അതിനുള്ള സൗകര്യം ഒരുക്കി നല്‍കി.

    കുപ്പിവെള്ളം കുടിക്കാത്ത സുരേന്ദ്രന്‍

    കുപ്പിവെള്ളം കുടിക്കാത്ത സുരേന്ദ്രന്‍

    പോലീസ് സ്‌റ്റേഷനില്‍ വച്ച് കെ സുരേന്ദ്രന്‍ കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. കുപ്പിവെള്ളം ആയിരുന്നു ആദ്യം നല്‍കിയത്. താന്‍ കുപ്പി വെള്ളം കുടിക്കാറില്ലെന്നും ചൂടുവെള്ളം വേണം എന്നും ആയി ആവശ്യം. അങ്ങനെ പോലീസുകാര്‍ ചൂടുവെള്ളവും കെ സുരേന്ദ്രന് കുടിക്കാനായി നല്‍കി.

    മരുന്നിന്റെ കാര്യവും

    മരുന്നിന്റെ കാര്യവും

    മരുന്ന് കഴിക്കാന്‍ അനുവദിച്ചില്ല എന്നതായിരുന്നു മറ്റൊരു ആരോപണം. എന്നാല്‍ സുരേന്ദ്രന് ഭക്ഷണവും മരുന്ന് കഴിക്കണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ യഥാസമയം മരുന്നും കൊടുത്തു എന്നാണ് കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയത്.

    സിസിടിവി തെളിവ്

    സിസിടിവി തെളിവ്

    സുരേന്ദ്രന്റെ ആരോപണം ശ്രദ്ധയില്‍ പെട്ടപ്പോള്‍ താന്‍ ചിറ്റാര്‍ പോലീസ് സ്‌റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ നേരിട്ട് വിളിച്ചു എന്നാണ് കടകംപള്ളി പറയുന്നത്. സ്റ്റേഷനിലെ സിസിടിവി ക്യാമറ പ്രവര്‍ത്തന ക്ഷമം ആണെന്നും അതില്‍ എല്ലാ ദൃശ്യങ്ങളും ഉണ്ട് എന്നും സിഐ പറഞ്ഞുവത്രെ. സുരേന്ദ്രന്റെ ആരോപണങ്ങള്‍ എല്ലാം തെറ്റാണെന്ന് ഈ സിസിടിവി ദൃശ്യങ്ങള്‍ തെളിയിക്കും എന്നാണ് മന്ത്രി പറയുന്നത്.

     വസ്ത്രം കീറിയത് എങ്ങനെ?

    വസ്ത്രം കീറിയത് എങ്ങനെ?

    കീറിയ ഷര്‍ട്ട് ധരിച്ച സുരേന്ദ്രന്‌റെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. എന്നാല്‍ പോലീസ് സ്‌റ്റേഷനില്‍ നിന്ന് മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുപോകുമ്പോള്‍ സുരേന്ദ്രന്റെ ഷര്‍ട്ടിന് ഒരു കുഴപ്പവും ഇല്ല. മെഡിക്കല്‍ പരിശോധന കഴിഞ്ഞിറങ്ങുമ്പോള്‍ കാണുന്നത് കീറിയ ഷര്‍ട്ടും. അപ്പോള്‍ ആരാണ് ഈ ഷര്‍ട്ട് കീറിയത് എന്നാണ് ചിലര്‍ ചോദിക്കുന്നത്.

     ആചാര ലംഘനത്തിലും

    ആചാര ലംഘനത്തിലും

    ശബരിമല വിവാദത്തില്‍ സുരേന്ദ്രന്‍ ആകെ പ്രതിരോധത്തില്‍ ആയിരിക്കുകയാണ്. അമ്മയുടെ മരണം കഴിഞ്ഞ് അഞ്ച് മാസത്തിനുള്ളില്‍ ആണ് സുരേന്ദ്രന്‍ ശബരിമലയില്‍ എത്തുന്നത്. ഇത് ആചാരലംഘനം ആണെന്നാണ് ആരോപണം.

    ഇരുമുടിക്കെട്ടില്‍ വലിയ ആചാര ലംഘനം

    ഇരുമുടിക്കെട്ടില്‍ വലിയ ആചാര ലംഘനം

    തന്റെ നെഞ്ചത്തേക്ക് വെടിവച്ചോളൂ, ഇരുമുടിക്കെട്ടില്‍ തൊടരുത് എന്നായിരുന്നു അറസ്റ്റ് ചെയ്യുന്ന വേളയില്‍ സുരേന്ദ്രന്‍ പറഞ്ഞത്. എന്നാല്‍ ഇതേ സുരേന്ദ്രന്‍ തന്നെ ഇരുമുടിക്കെട്ട് രണ്ട് തവണ താഴേക്കിടുന്നതിന്റെ വീഡിയോ ആണ് പുറത്ത് വന്നിട്ടുള്ളത്. ഇത് വലിയ ആചാര ലംഘനം ആണെന്നും ആരോപണം ഉണ്ട്.

    കടകംപള്ളിയുടെ പോസ്റ്റ്

    ഇതാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതില്‍ വീഡിയോയും ഉണ്ട്.

    വ്യക്തമായ വീഡിയോ

    സുരേന്ദ്രന്‍ ഇരുമുടിക്കെട്ട് താഴെയിടുന്നത് കൂടുതല്‍ വ്യക്തതയോടെ പതിഞ്ഞ വീഡിയോ കാണാം...

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+