കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"മോദിയെ കൊട്ടാം... മോദിയുടെ തന്തയ്ക്ക് വിളിക്കാം", സിനിമ പ്രവർത്തകർക്കെതിരെ കെ സുരേന്ദ്രന്റെ വിമർശനം

Google Oneindia Malayalam News

തിരുവനന്തപുരം: എൻഡിഎ സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ വൻ പ്രതിഷേധമാണ് രാജ്യത്ത് അങ്ങോളമിങ്ങോളം നടക്കുന്നത്. പ്രതിഷേധക്കുന്നവരെയും പ്രതിഷേധത്തെയും എതിർക്കാർ ബിജെപിയും ബിജെപി സർക്കാരും മുന്നിൽ തന്നെയുണ്ട്. ഇതിനിടയിലാണ് കൊച്ചിയിൽ സിനിമ പ്രവർത്തകരും സാംസ്കാരിക പ്രവർത്തകരും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി ലോങ് മാർച്ച് നടത്തിയത്.

പ്രതിഷേധത്തിൽ ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനമാണ് ചലച്ചിത്ര പ്രവർത്തകർ നടത്തിയിരുന്നത്. ഇതോടെ കേരളത്തിലെ ബിജെപി പ്രവർത്തകർ സിനിമ പ്രവർത്തകർക്ക് നേരെ തിരിഞ്ഞിരുന്നു. ചലച്ചിത്രപ്രവർത്തകർക്കെതിരെ ആദ്യം വിമർശനവുമായി യുവോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യരായിരുന്നു രംഗത്തെത്തിയിരുന്നത്. ഇന്‍കംടാക്‌സ് ഒക്കെ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളില്‍ അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. നാടിനോടുള്ള പ്രതിബദ്ധത കൃത്യമായി നികുതിയടച്ച് തെളിയിക്കുന്നതിൽ പലപ്പോഴും നവ സിനിമാക്കാര്‍ വീഴ്ച വരുത്താറുണ്ട് എന്ന ഭീഷണിയായിരുന്നു അദ്ദേഹത്തിന്റേത്.

അവർക്ക് എല്ലാം അഭിനയം

അവർക്ക് എല്ലാം അഭിനയം

ഇതിന് പിന്നാലെ ബിജെപി നേതാവ് കുമ്മനം രാജശേഖരനും സിനിമ പ്രവർത്തകർക്കെതിരെ രംഗത്തെത്തിയിരുന്നു. സിനിമ, സാംസ്കാരിക പ്രവർത്തകരുടെ സ്നേഹം കാപട്യമാണെന്ന് അദ്ദേഹം പറഞ്ഞു. അവർക്ക് നാടിനോടുള്ള കൂറ് എന്ന് പറയുന്നത് അഭിനയം മാത്രമാണെന്നായിരുന്നു കുമ്മനം രാജശേഖരൻ വ്യക്തമാക്കിയത്. സിനിമ-സാംസ്കാരിക പ്രവർത്തകർ നടത്തിയ ലോങ് മാർച്ചിന് പിന്നാലെയാണ് പിന്നാലെയാണ് എൽഡിഎഫിനും യുഡിഎഫിനും പിന്നാലെ സിനിമ പ്രവർത്തകർക്കെതിരെയും ബിജെപി രംഗത്ത് വന്നത്.

സന്ദീപ് വാര്യരെ തള്ളി ബിജെപി

സന്ദീപ് വാര്യരെ തള്ളി ബിജെപി

എന്നാൽ സിനിമ പ്രവർത്തകർക്കെതിരെ യുവമോർച്ച സംസ്ഥാന സെക്രട്ടറി നടത്തിയ പരാമർശത്തെ തള്ളി ബിജെപി രംഗത്തെത്തുകയായിരുന്നു. പൗരത്വ ഭേഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയ സിനിമാ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്ന തരത്തിൽ സന്ദീപ് വാര്യർ നടത്തിയ പ്രതികരണം വ്യക്തിപരമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് പറഞ്ഞു. ഇത് പാർട്ടി നിലപാടല്ലെന്നും അദ്ദേഹം വ്യക്തമാക്കുകയായിരുന്നു.

വിമർശിക്കുന്നവരെ ഭീഷണിപ്പെടുത്തില്ല

വിമർശിക്കുന്നവരെ ഭീഷണിപ്പെടുത്തില്ല

സന്ദീപ് വാര്യര്‍ ആരെയെങ്കിലും ഭീഷണിപ്പെടുത്തിയതായി അറിയില്ല. വിവിധ വിഷയങ്ങളിലുള്ള അഭിപ്രായം എന്ന നിലയിലാണ് സമൂഹമാധ്യമങ്ങളിൽ‌ പ്രതികരണങ്ങൾ വരുന്നത്. പ്രതിഷേധിക്കുന്നവരോട് ബിജെപിക്ക് വൈര്യനിരാതന ബുദ്ധി ഇല്ല. വിമര്‍ശിക്കുന്നവരെ ഭീഷണിപ്പെടുത്തുന്ന സമീപനം ബിജെപിക്ക് ഇല്ലെന്നാണ് എംടി രമേശിന്റെ പ്രതികരിച്ചിരുന്നത്.

Recommended Video

cmsvideo
MK Stalin Supports Pinarayi Vijayan For His Brave Move | Oneindia Malayalam
സിനിമ പ്രവർത്തകർക്കെതിരെ കെ സുരേന്ദ്രൻ

സിനിമ പ്രവർത്തകർക്കെതിരെ കെ സുരേന്ദ്രൻ

എന്നാൽ ഇപ്പോൾ സിനിമ പ്രവർത്തകർക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ രംഗത്തെത്തിയിരിക്കുന്നത്. ബീഫ് നിരോധനം,​ ശബരിമല,​ പൗരത്വ നിയമ ഭേദഗതി തുടങ്ങിയ വിഷയത്തിൽ തന്റാതായ നിലപാടുകൾ സ്വീകരിച്ച നേതാവാണ് കെ സുരേന്ദ്രൻ. ഇപ്പോൾ മലയാള സിനിമാക്കാർക്കെതിരെയും രംഗത്തെത്തിയിരിക്കുതയാണ് സുരേന്ദ്രൻ കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിലാണ് കെ സുരേന്ദ്രന്റെ പ്രതികരണം.

ജനങ്ങൾക്ക് അമർഷം

ജനങ്ങൾക്ക് അമർഷം

സിനിമാക്കാരോട് നല്ല അമർഷം ജനങ്ങൾക്കുണ്ട്. ഈ സിനിമാക്കാർ എന്ന് പറയുമ്പോൾ അവരെന്തോ വലിയ മഹാമേരുക്കൾ ആണെന്ന ധാരണ വേണ്ട. സിനിമാക്കാരും സമൂഹത്തിൽ ജീവിക്കുന്നവരാണ്. സിനിമാക്കാരെന്തോ അമാനുഷന്മാരെന്നും അവർക്ക് പ്രതലബോധം വേണ്ടെന്നുമൊക്കെയുള്ള ധാരണയുണ്ട്. സിനിമാക്കാർ വസ്തുത മനസിലാക്കാതെ രാഷ്ട്രീയപാർട്ടികളെ ചട്ടുകമായിട്ട് പ്രവർത്തിക്കരുതെന്ന് അദ്ദേഹം വ്യക്തമാക്കി.

"മോദിയുടെ തന്തയ്ക്ക് വിളിക്കാം"

ഞങ്ങളുമായി യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. ഞങ്ങളെ എവിടെയും കൊട്ടാം. മോദിയെ കൊട്ടാം. മോദിയുടെ തന്തയ്ക്ക് വിളിക്കാം. മോശം ഭാഷയിലൂടെ മോദിയെ കുറിച്ച് സംസാരിക്കാം. സിനിമാക്കാരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഇവരെന്തോ സാംസ്കാരിക നായകന്മാരെന്നാവും. സിനിമാക്കാരും രാഷ്ട്രീയക്കാരും ആരായാലും ചോദ്യങ്ങളുണ്ടെങ്കിൽ ഉത്തരങ്ങളുമുണ്ടാകുംമെന്നും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കി.

English summary
K Surendran's comments against actors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X