കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോങ് മാർച്ചിനെകിരെ രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ; പിന്നിൽ മാവോവാദികൾ, ലക്ഷ്യം കലാപം!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഐതിഹാസിക സമരമെന്ന് ഭരണ പ്രതിപക്ഷഭേഗമന്യേ പലരും അഭിനന്ദിച്ച സമരമായിരുന്നു. 25,000 കര്‍ഷകരെ അണിനിരത്തി സിപിഎം കര്‍ഷക സംഘടനയായ അഖിലേന്ത്യാ കിസാന്‍ സഭ നാസിക്കില്‍ നിന്നും തുടങ്ങിയ ലോങ്ങ് മാര്‍ച്ച് ഇടക്ക് വച്ച് അവസാനിപ്പിക്കേണ്ടി വരുമെന്നാണ് സംസ്ഥാന ഭരണകൂടവും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും കരുതിയിരുന്നതെങ്കിലും എല്ലാം അസ്ഥാനത്താവുകയായിരുന്നു. സിപിഎമ്മിന്റെ കര്‍ഷക സംഘടനയായ അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന ലോങ് മാര്‍ച്ചിനെ തള്ളി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് രംഗത്ത് വന്നിരുന്നു.

എന്നാൽ മാർച്ച് മുംബൈയിൽ എത്തിതോടെ സനരത്തിനുള്ള പിന്തുണയും വർധിച്ചു. നിവൃത്തയില്ലാതെ സംസ്ഥാന ഭരണകൂടം സമരക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കേണ്ടി വന്നു. സമരത്തിനെ പിന്തുണച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും രംഗത്തെത്തിയരുന്നു. പ്രകാശ് രാജിനെ പോലുള്ള ചലച്ചിത്ര മേഖളയിലെ പ്രമുഖരം പിന്തുണയുമായി രംഗത്തെത്തി. എന്നാൽ സമരം കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന രൂക്ഷ വിമർസനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ രംഗത്ത് വന്നു. തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സമരത്തിന്റെ ലക്ഷ്യം കലാപം

സമരത്തിന്റെ ലക്ഷ്യം കലാപം

സത്യത്തിൽ വലിയൊരു കലാപമായിരുന്നു ലക്ഷ്യം. ഒരു വെടിവെപ്പും അതിലൂടെ രാഷ്ട്രീയ മുതലെടുപ്പും. ഗുജറാത്ത് ഹിമാചൽ തെരഞ്ഞെടുപ്പുകൾക്കുശേഷം മഹാരാഷ്ട്രയിൽ ഇതു രണ്ടാം തവണയാണ് ഈ ഗൂഡാലോചന നടക്കുന്നത്. ആദ്യം പ്ളാൻ ചെയ്തത് വലിയൊരു ജാതി കലാപമായിരുന്നു. അതു ദയനീയമായി പരാജയപ്പെട്ടു. ദേവേന്ദ്ര ഫട്നാവീസ് ഈ നീക്കവും സമർത്ഥമായി നേരിട്ടു. ബംഗാളിൽ കൃഷിക്കാരെ കോർപ്പറേററുകൾക്കുവേണ്ടി വെടിവെച്ചുകൊന്നവരാണ് ഇപ്പോൾ കർഷകരുടെ സംരക്ഷകരായി സമരം ചെയ്യുന്നതെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു.

മഹാരാഷ്ട്രയിൽ സിപിഎമ്മിന് കിട്ടിയ വോട്ട്...

മഹാരാഷ്ട്രയിൽ സിപിഎമ്മിന് കിട്ടിയ വോട്ട്...

അതും സലീം ഗ്രൂപ്പിനുവേണ്ടി കൂട്ടക്കുരുതി നടത്തിയവർ. വിയററ് നാം യുദ്ധത്തിൽ കമ്യൂണിസ്റ്റുകളെ കൊന്നൊടുക്കാൻ പണം വാരി എറിഞ്ഞവർക്കുവേണ്ടിയാണ് അവർ കൃഷിക്കാരെ കുരുതി കൊടുത്തത് എന്നോർമ്മിക്കണം. ഇനിയും ഇത്തരം നീക്കങ്ങൾ അടുത്ത ലോകസഭാ തെരഞ്ഞെടുപ്പുവരെ പ്രതീക്ഷിക്കാം. വലിയ വായിൽ സമരത്തെ പുകഴ്ത്തുന്നവരെ ഒരു കാര്യം വിനയത്തോടെ ഓർമ്മിപ്പിക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ സിപിഎമ്മിനു കിട്ടിയത് വെറും ഒന്നേ കാൽ ശതമാനം വോട്ടാണെന്നും അദ്ദേഹം വിമർശിച്ചു.

സമരത്തിന് പിന്നിൽ മാവോവാദികൾ

സമരത്തിന് പിന്നിൽ മാവോവാദികൾ

കേരളത്തിൽനിന്നു പോയ കിസാൻ സഭക്കാരും പിന്നെ കുറെ മാവോവാദികളും വിധ്വംസക ശക്തികളും ചേർന്നാണ് ഈ സമരം നടത്തിയത്. പിന്തുണ പ്രഖ്യാപിച്ച പിണറായി വിജയൻ സ്വന്തം നാട്ടിലെ കൃഷിക്കാരൊക്കെ വലിയ നിലയിലെത്തിക്കഴിഞ്ഞു എന്നാണോ വിചാരിക്കുന്നത്? അല്ലെങ്കിൽ തന്നെ രാഷ്ട്രീയ കൃഷിയല്ലാതെ എന്താണ് കേരളത്തിൽ പച്ചപിടിച്ച വേറൊരു കൃഷിയുള്ളതെന്നും അദ്ദേഹം പരിഹസിച്ചു. ലോങ് മാർച്ചിനെ അഭിവാദ്യം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.

കർഷകരുടെ ജീവിതം ദുരിത പൂർണ്ണമാക്കുന്നു

സമരത്തില്‍ പങ്കെടുക്കുവാന്‍ ഇരുന്നൂറോളം കിലോമീറ്ററുകള്‍ താണ്ടി മുംബൈയിലെത്തിയ ഒരു ലക്ഷത്തോളം കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും ജാതിമതദേശ ഭേദമന്യെ മുംബൈ ജനത വലിയ പിന്തുണ നല്‍കിയത് ആവേശകരമാണ്. കാര്‍ഷികചില്ലറമേഖലയില്‍ നൂറ് ശതമാനം പ്രത്യക്ഷവിദേശനിക്ഷേപം അനുവദിച്ചത് മുതല്‍ കര്‍ഷകരുടെ അനുമതിയില്ലാതെ അവരുടെ ഭൂമി പിടിച്ചെടുക്കുന്നത് നിയമവിധേയമാക്കിയതുവരെ ബിജെപി നേതൃത്വം നല്‍കിയിട്ടുള്ള സര്‍ക്കാരുകളാണ്. വന്‍കിട കച്ചവടക്കാരെയും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരെയും സഹായിക്കുന്ന ഇത്തരം നയങ്ങള്‍ കര്‍ഷകരും തൊഴിലാളികളുമുള്‍പ്പെടുന്ന അടിസ്ഥാനവര്‍ഗത്തിന്റെ ദൈനംദിനജീവിതത്തെയും ഗ്രാമീണമേഖലയെയുമാകെ ദുരിതപൂര്‍ണമാക്കുകയാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

English summary
K Surendran's facebook post about Kisan Long March
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X