കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മും ബിജെപിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടം ഇനി കേരളത്തിൽ! യുദ്ധം കാണാനിരിക്കുന്നതേയുള്ളൂ...

25 വർഷത്തെ സിപിഎം ഭരണത്തിന് അന്ത്യംകുറിച്ച് 42 സീറ്റുകളിൽ വിജയിച്ചാണ് ബിജെപി ത്രിപുരയിൽ അധികാരത്തിലെത്തിയത്.

Google Oneindia Malayalam News

Recommended Video

cmsvideo
സിപിഎമ്മും ബിജെപിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടം ഇനി കേരളത്തിൽ | Oneindia Malayalam

കോഴിക്കോട്: ത്രിപുരയിലെ ബിജെപിയുടെ ചരിത്രവിജയം ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് കേരളത്തിൽ ആയിരിക്കുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ത്രിപുരയിലെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സിപിഎമ്മും ബിജെപിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ് ഇനി കേരളത്തിൽ നടക്കാൻ പോകുന്നതെന്നും, മോദിയുടെയും അമിത് ഷായുടെയും യുദ്ധം സിപിഎം കാണാനിരിക്കുന്നതേയുള്ളുവെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. 25 വർഷത്തെ സിപിഎം ഭരണത്തിന് അന്ത്യംകുറിച്ച് 42 സീറ്റുകളിൽ വിജയിച്ചാണ് ബിജെപി ത്രിപുരയിൽ അധികാരത്തിലെത്തിയത്. കഴിഞ്ഞതവണ 49 സീറ്റുകളുണ്ടായിരുന്ന സിപിഎം ഇത്തവണ 17 സീറ്റിലേക്ക് ഒതുങ്ങി.

 മിന്നുംജയം...

മിന്നുംജയം...

രാജ്യത്തെ ചെങ്കോട്ടയെന്ന് വിശേഷിപ്പിച്ചിരുന്ന ത്രിപുരയിലാണ് ബിജെപി ഭരണം പിടിച്ചെടുത്തിരിക്കുന്നത്. ഇതുവരെയുള്ള തിരഞ്ഞെടുപ്പുകളിൽ ഒരു സീറ്റ് പോലും ലഭിക്കാതിരുന്ന ബിജെപി 42 സീറ്റുകൾ നേടിയാണ് ഭരണത്തിലേറുന്നത്.

 കേരളത്തിൽ മാത്രം...

കേരളത്തിൽ മാത്രം...

ബംഗാളിന് പിന്നാലെ ത്രിപുരയും കൈവിട്ടതോടെ ഇനി കേരളം മാത്രമാണ് സിപിഎം ഭരിക്കുന്ന സംസ്ഥാനം. ഈ സാഹചര്യത്തിലാണ് ത്രിപുരയിലെ തിരഞ്ഞെടുപ്പ് ഫലം കേരളത്തിൽ ഇത്രയേറെ ചർച്ച ചെയ്യപ്പെടുന്നത്.

പ്രതീക്ഷ...

പ്രതീക്ഷ...

ത്രിപുരയെന്ന ചെങ്കോട്ടയിൽ താമര വിരിഞ്ഞതോടെ കേരളത്തിലെ ബിജെപി നേതാക്കളും ആത്മവിശ്വാസത്തിലാണ്. ത്രിപുരയിലേതിന് സമാനമായി കേരളത്തിലും ബിജെപി അധികാരത്തിൽ വരുമെന്നാണ് ഇവരുടെ പ്രതീക്ഷ.

കെ സുരേന്ദ്രനും

കെ സുരേന്ദ്രനും

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ബിജെപി നേതാവ് കെ സുരേന്ദ്രനും ആ പ്രതീക്ഷ പങ്കുവെയ്ക്കുന്നു. ഈ തിരഞ്ഞെടുപ്പ് ഫലം ഏറ്റവും കൂടുതൽ സ്വധീനിക്കാൻ പോകുന്നത് കേരളത്തിലായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

 വേറെ വഴിയില്ല...

വേറെ വഴിയില്ല...

ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:- ''ബി. ജെ. പി കേന്ദ്രമന്ത്രിമാരെ പ്രചാരണത്തിനിറക്കി, ചെറിയ കക്ഷിയുമായി തെരഞ്ഞെടുപ്പു സഖ്യമുണ്ടാക്കിക്കളഞ്ഞു, പണം ചെലവഴിച്ചു തുടങ്ങിയുള്ള മുട്ടാപ്പോക്കുന്യായങ്ങളാണ് പറയുന്നതെങ്കിൽ അവരോട് സഹതപിക്കുകയല്ലാതെ വേറെ വഴിയില്ല.

 എന്നായിരുന്നില്ലേ

എന്നായിരുന്നില്ലേ

ഇത്രയും കാലം പറഞ്ഞുനടന്നിരുന്നത് ഇടതുപക്ഷമുള്ളിടത്ത് ബി. ജെ. പി വളരില്ല എന്നായിരുന്നില്ലേ. ഈ തെരഞ്ഞെടുപ്പു ഫലം ഏററവും കൂടുതൽ സ്വാധീനിക്കാൻ പോകുന്നത് കേരളത്തിലായിരിക്കും.

 പോരാട്ടമാണ്

പോരാട്ടമാണ്

സി. പി. എമ്മും ബി. ജെ. പിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ് കേരളത്തിൽ നടക്കാൻ പോകുന്നത്. മോദിയുടെയും അമിത് ഷായുടേയും യുദ്ധം സി. പി. എം കാണാനിരിക്കുന്നതേയുള്ളൂ.'' എന്നു പറഞ്ഞാണ് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്. ഇതിനു പുറമേ അടുത്തത് കേരളം എന്നും അദ്ദേഹം ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അനുകൂലം...

അനുകൂലം...

ഇന്നലെ ബംഗാൾ, ഇന്ന് ത്രിപുര, നാളെ കേരളം എന്ന അവസ്ഥയിലാണ് കാര്യങ്ങളെന്നായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ പ്രതികരിച്ചത്. കേരളത്തിൽ സിപിഎം ഒറ്റപ്പെടുകയാണെന്നും, സാഹചര്യങ്ങൾ ബിജെപിക്ക് അനുകൂലമായി വരികയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇന്നലെ ബംഗാൾ, ഇന്ന് ത്രിപുര, നാളെ കേരളം! ആത്മവിശ്വാസത്തോടെ കുമ്മനം; വെറുതെയല്ല, എല്ലാം അനുകൂലം...ഇന്നലെ ബംഗാൾ, ഇന്ന് ത്രിപുര, നാളെ കേരളം! ആത്മവിശ്വാസത്തോടെ കുമ്മനം; വെറുതെയല്ല, എല്ലാം അനുകൂലം...

ഇത് ബിപ്ലാബ് കുമാർ ദേബ് എന്ന ബിജെപിയുടെ ചാണക്യൻ; ആർഎസ്എസിന്റെ പോരാളി, ത്രിപുരയിലെ പുതിയ മുഖ്യമന്ത്രിഇത് ബിപ്ലാബ് കുമാർ ദേബ് എന്ന ബിജെപിയുടെ ചാണക്യൻ; ആർഎസ്എസിന്റെ പോരാളി, ത്രിപുരയിലെ പുതിയ മുഖ്യമന്ത്രി

ത്രിപുരയിൽ മൂക്കും കുത്തി വീണ് സിപിഎം! ഇങ്ങനെയുണ്ടോ തോൽവി! കാവിക്കൊടുങ്കാറ്റിൽ ചെങ്കോട്ട തകർന്നു...ത്രിപുരയിൽ മൂക്കും കുത്തി വീണ് സിപിഎം! ഇങ്ങനെയുണ്ടോ തോൽവി! കാവിക്കൊടുങ്കാറ്റിൽ ചെങ്കോട്ട തകർന്നു...

English summary
k surendran's facebook post about tripura election result.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X