• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കരഞ്ഞതു കൊണ്ടൊന്നും കാര്യമില്ല, ബംഗാളിന്റെ ഗതി തന്നെ ത്രിപുരയ്ക്കും! സുരേന്ദ്രൻ തുറന്നടിക്കുന്നു...

കോഴിക്കോട്: ത്രിപുരയിലെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയുണ്ടായ ബിജെപി ആക്രമണത്തെ ന്യായീകരിച്ച് കെ സുരേന്ദ്രൻ. സമാധാനത്തിന്റെ വെള്ളരിപ്രാവുകളെ പോലെ വിലപിക്കുന്നവർ ത്രിപുരയിൽ മാത്രം കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒരു ഡസനിലധികം ബിജെപി പ്രവർത്തകരെ കൊന്നൊടുക്കിയതായി കെ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ത്രിപുരയിലെ പുതിയ സാഹചര്യത്തിൽ കാൽ നൂറ്റാണ്ടായി സിപിഎം മൂടിവച്ച പലകാര്യങ്ങളും പുറംലോകം അറിഞ്ഞുതുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തിലുള്ള വേവലാതിയാണ് സിപിഎം പ്രവർത്തകരുടെ ഇപ്പോഴത്തെ മുക്രയിടലിന് കാരണമെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം തുടർന്ന് വായിക്കാം:-

കിഴക്കൻ യൂറോപ്യൻ

കിഴക്കൻ യൂറോപ്യൻ

''റഷ്യയിലും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും കമ്യൂണിസ്ട് കിരാത ഭരണകൂടങ്ങൾ തകർന്നുവീണപ്പോൾ സ്വാതന്ത്ര്യത്തിൻറെ ശുദ്ധവായു ലഭിച്ച ജനത മാർക്സിൻറേയും ഏംഗൽസിൻറേയും ലെനിൻറേയും പ്രതിമകൾ അടിച്ചുതകർത്തുകൊണ്ട് ആനന്ദനൃത്തമാടി.

ഭരണാധികാരികളെ

ഭരണാധികാരികളെ

ജനങ്ങളെ ഗ്യാസ് ചേംബറിട്ട് കൊന്നൊടുക്കുകയും തടങ്കൽ പാളയങ്ങളിലിട്ട് പീഡിപ്പിക്കുകയും ചെയ്ത ഭരണാധികാരികളെ അവർ കണക്കിന് കൈകാര്യം ചെയ്തു. അക്രമവും നരഹത്യയും നടത്തി അതെല്ലാം ഇരുമ്പുമറക്കുള്ളിൽ ഒതുക്കിവെച്ച് സുഖിച്ച് നടന്ന ഭരണാധികാരികളെ ജനം വെറുതെ വിട്ടില്ല.

പടിഞ്ഞാറന്‍ ജർമ്മനി

പടിഞ്ഞാറന്‍ ജർമ്മനി

കിഴക്കൻ ജർമ്മനിയുടേയും പടിഞ്ഞാറന്‍ ജർമ്മനിയുടേയും ഇടയിൽ കമ്യൂണിസ്ട് സാമ്രാജ്യത്വം കെട്ടിപ്പൊക്കിയ മതിൽ ജനക്കൂട്ടം അടിച്ചുതകർത്തു. ഇതെല്ലാം ചരിത്രത്തിൻറെ ഭാഗമാണ്.

ത്രിപുരയിൽ

ത്രിപുരയിൽ

ബംഗാളിൽ സ്വാതന്ത്ര്യം നേടിയ ജനത നടത്തിയ വികാരപ്രകടനവും നാം കണ്ടതാണ്. എന്നാൽ ത്രിപുരയിൽ അതൊന്നും ഉണ്ടായില്ല എന്നുള്ളത് വിജയിച്ചത് ബി. ജെ. പി ആയതുകൊണ്ടുമാത്രമാണ്.

അക്രമങ്ങളുണ്ടാവുകയോ

അക്രമങ്ങളുണ്ടാവുകയോ

അവിടെ ആരും കൊല്ലപ്പെടുകയോ വലിയ അക്രമങ്ങളുണ്ടാവുകയോ ചെയ്തിട്ടില്ല. ഫാസിസ്ടു ഭരണകൂടത്തിൻറെ സ്മാരകമായി ജനങ്ങൾ കണക്കാക്കുന്ന ഒരു പ്രതിമക്കുനേരെ അക്രമമുണ്ടായി എന്നു പറഞ്ഞാണ് ഈ ബഹളം മുഴുവൻ. അതിൻറെ പ്രതികളെ പിടിക്കുകയും ചെയ്തിട്ടുണ്ട്.

 വിലപിക്കുന്നവർ

വിലപിക്കുന്നവർ

വെള്ളരിപ്രാവുകളെപ്പോലെ ഇപ്പോൾ വിലപിക്കുന്നവർ ത്രിപുരയിൽ മാത്രം കഴിഞ്ഞ രണ്ടുവർഷത്തിനിടയിൽ ഒരു ഡസനിലധികം ബി. ജെ. പിക്കാരെയാണ് കൊന്നൊടുക്കിയത്. കേരളത്തിലാണെങ്കിൽ ഒന്നരവർഷം കൊണ്ട് പതിനെട്ടുപേരെയും.

മൂടിവെച്ച പല കാര്യങ്ങളും

മൂടിവെച്ച പല കാര്യങ്ങളും

ഒരു കാര്യം ഉറപ്പാണ് കാൽനൂററാണ്ടുകൊണ്ട് സി. പി. എം മൂടിവെച്ച പല കാര്യങ്ങളും താമസിയാതെ പുറം ലോകം അറിഞ്ഞുതുടങ്ങും. അതിൻറെ വേവലാതിയാണ് ഈ മുക്രയിടലിനു കാരണം. കരഞ്ഞതുകൊണ്ടൊന്നും കാര്യമില്ല ബംഗാളിൻറെ ഗതി തന്നെയായിരിക്കും ത്രിപുരക്കും.''

ബിപ്ലബ് കുമാർ ദേബ് ത്രിപുരയിലെ ആദ്യ ബിജെപി മുഖ്യമന്ത്രി! സത്യപ്രതിജ്ഞ വെള്ളിയാഴ്ച...

ത്രിപുര കത്തുന്നു!! 2000 അക്രമങ്ങള്‍; നിരോധനാജ്ഞ, കേന്ദ്രം ഇടപെട്ടു, വിചിത്ര വാദവുമായി ഗവര്‍ണര്‍

English summary
k surendran's facebook post about tripura violence.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X