കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടകംപള്ളി ബാങ്കില്‍ 'ശതകോടികളുടെ' കള്ളപ്പണമെന്ന് കെ സുരേന്ദ്രന്‍... മന്ത്രിബന്ധുക്കളുടെ?

തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലാണ് കെ സുരേന്ദ്രന്‍ ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചിരിക്കുന്നത്

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിന് പോകുന്നതിന് മുമ്പാണ് കെ സുരേന്ദ്രന്‍ ആ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. കടകംപള്ളി സഹകരണ ബാങ്കില്‍ ശതകോടികളുടെ കള്ളപ്പണ നിക്ഷേപം ഉണ്ടെന്നാണ് കെ സുരേന്ദ്രന്റെ ആരോപണം.

ആ പണം മന്ത്രിസഭയിലെ ഒരു അംഗത്തിന്റേയും അദ്ദേഹത്തിന്റെ ബന്ധുക്കളുടേയും പേരിലാണ് നിക്ഷേപിച്ചിരിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നുണ്ട്. സംസ്ഥാനത്തെ ഒരു സഹകരണ ബാങ്കില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടന്നതായും മന്ത്രിയ്ക്ക് ഇവിടെ കോടികളുടെ നിക്ഷേപം ഉള്ളതായും ചില വാര്‍ത്തകള്‍ വന്നതിന് പിറകേയായിരുന്നു സുരേന്ദ്രന്റെ പോസ്റ്റ്.

 k-surendran

എന്നാല്‍ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിറകേ, കടകംപള്ളി സഹകരണ ബാങ്ക് പ്രസിഡന്റ് ദീപക്കിന്റെ പ്രതികരണവും പുറത്ത് വന്നു. ബാങ്കില്‍ ഏതെങ്കിലും വ്യക്തികളുടെ കള്ളപ്പണം ഉണ്ടെങ്കില്‍ അത് തെളിയിക്കാന്‍ കെ സുരേന്ദ്രനെ വെല്ലുവിളിക്കുകയും ചെയ്തു.

ബാങ്കിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട സുരേന്ദ്രന്‍ ആരോപണങ്ങള്‍ ഏറ്റ് പറഞ്ഞ് മാപ്പ് പറയാന്‍ തയ്യാറാകണം എന്നും ബാങ്ക് പ്രസിഡന്റ് ദീപക് ആവശ്യപ്പെടുന്നുണ്ട്. അല്ലാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

ആര്‍ക്ക് വേണമെങ്കിലും ബാങ്ക് രേഖകള്‍ പരിശോധിക്കാം എന്നാണ് ദീപക് പറയുന്നത്. ആരോപണം ഉന്നയിച്ച സുരേന്ദ്രനോ ആദായനികുതി വകുപ്പിനോ അതിന് മുകളില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കും പരിശോധിക്കാം എന്നും ദീപക് പറയുന്നുണ്ട്.

എന്തായാലും തലസ്ഥാന ജില്ലയിലെ ഒരു മന്ത്രിയ്‌ക്കെതിരെയാണ് ഇപ്പോഴത്തെ ആരോപണങ്ങളെല്ലാം നീളുന്നത്. ഇത് സംബന്ധിച്ച കേസ് ഒതുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഊര്‍ജ്ജിത ശ്രമം ആരംഭിച്ചിട്ടുണ്ടെന്ന് സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ആരോപിക്കുന്നുണ്ട്.

English summary
K Surendran;s Facebook post against Black Money in Kadakampally Co Operative Bank
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X