കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കെ കരുണാകരനെ ഗൗനിച്ചിട്ടില്ല, പിന്നെയല്ലേ കിങ്ങിണി കുട്ടൻ'; കെ മുരളീധരന് കെ സുരേന്ദ്രന്റെ വിമർശനം!

Google Oneindia Malayalam News

Recommended Video

cmsvideo
K Surendran's Facebook Post against K Muraleedharan | Oneindia Malayalam

കോഴിക്കോട്: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനമുന്നയിച്ച കോൺഗ്രസ് നേതാവും എംപിയുമായ കെ മുരളീധരനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ബിജെപി നേതാവ് കെ മുരളീധരൻ. രാജിവച്ച് പോയില്ലെങ്കിൽ ഗവർണർ തെരുവിലിറങ്ങി നടക്കില്ലെന്ന് കുറ്റ്യാടിയിൽ നടന്ന കോൺഗ്രസ് ലോംഗ് മാർച്ചിനെ അഭിസംബോധന ചെയ്തുകൊണ്ട് കെ മുരളീധരൻ പറഞ്ഞു. ഇതിനെതിരെയാണ് കെ സുരേന്ദ്രൻ മുരളീധരനെതിരെ ഫേസ്ബുക്കിൽ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.

കെ മുരളീധരന് സ്ത്രീധനം കിട്ടിയതല്ല കേരളം എന്നായിരുന്നു കെ സുരേന്ദ്രൻ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്. 'കെ. മുരളീധരന് സ്ത്രീധനം കിട്ടിയതല്ല കേരളം. മുരളീധരന്റെ പിതാവ് കെ. കരുണാകരനെ ഗൗനിച്ചിട്ടില്ല ഞങ്ങള്‍. പിന്നെയല്ലേ ഈ കിങ്ങിണിക്കുട്ടന്റെ ഭീഷണി', എന്നായിരുന്നു ബിജെപി നേതാവ് കെ സുരേന്ദ്രൻ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്.

ബ്രിട്ടീഷുകാരുടെ ചെരുപ്പ് നക്കികൾ

ബ്രിട്ടീഷുകാരുടെ ചെരുപ്പ് നക്കികൾ


എന്നാൽ കെ സുരേന്ദ്രന്റെ വിമർശനത്തിന് ചുട്ട മറുപടി തന്നെ കെ മുരളീധരൻ നൽകിയിട്ടുമുണ്ട്. മാപ്പ് എഴുതിനൽകി രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുത്ത...
ബ്രിട്ടീഷുകാരന്റെ ചെരുപ്പ് നക്കികൾക്ക് സ്ത്രീധനം കിട്ടിയതല്ല ഇന്ത്യാമഹാരാജ്യം എന്ന് ഓർത്താൽ നല്ലത്‌. എന്നായിരുന്നു കെ സുരേന്ദ്രന് മറുപടിയായി കെ മുരളീധരൻ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്.

തെരുവിലിറങ്ങി നടക്കില്ല

തെരുവിലിറങ്ങി നടക്കില്ല


കഴിഞ്ഞ ദിവസമായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വെല്ലുവിളിച്ച് വടകര എംപി കെ മുരളീധൻ പ്രസംഗിച്ചത്. രാജിവച്ച് പോയില്ലെങ്കിൽ ഗവർണർ തെരുവിലിറങ്ങി നടക്കില്ലെന്ന് കുറ്റ്യാടിയിൽ നടന്ന കോൺഗ്രസ് ലോംഗ് മാർച്ചിനെ അഭിസംബോധന ചെയ്തുകൊണ്ട് കെ മുരളീധരൻ പറഞ്ഞു. ഗവർണർ പരിധി വിട്ടാൽ മുഖ്യമന്ത്രി നിലയ്ക്ക് നിർത്തണം. ആരിഫ് മുഹമദ് ഖാനെ ഗവർണ്ണറെന്ന് താൻ വിളിക്കില്ലെന്നും മുരളീധരൻ പറഞ്ഞിരുന്നു.

അപക്വമായ പ്രസ്താവന

അപക്വമായ പ്രസ്താവന

ഗവർണർക്കെതിരായ കെ മുരളീധരന്റെ പ്രസ്താവന അപക്വമെന്ന് ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. ഭീഷണിയെങ്കിൽ മുരളീധരനെയും തെരുവിലിറക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ഭീഷണിപ്പെടുത്തിയ കെ മുരളീധരനെ ജയിലിലടക്കാനുള്ള വകുപ്പുണ്ട്. എംപിയായ മുരളീധരൻ നിയമം വായിച്ച് നോക്കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രൂക്ഷ വിമർശനവുമായി ഫേസ്ബുക്കിലും കെ സുരേന്ദ്രൻ പോസ്റ്റിട്ടത്.

ഗവർണർക്കെതിരെ ഉമ്മൻചാണ്ടിയും


ഇരിക്കുന്ന സ്ഥാനത്തെക്കുറിച്ച് ഗവർണർ മനസ്സിലാക്കണമെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പൗരത്വ ബില്ലിനെ അനുകൂലിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയ ഗവർണർക്കെതിരെ കേരളത്തിൽ വൻ പ്രതിഷേധമായിരുന്നു നടന്നത്. പൊതു പരിപാടികളിൽ ഗവർണർക്കെതിരെ കരിങ്കൊടി കാട്ടുന്ന സംഭവങ്ങൾ പോലും ഉണ്ടായിരുന്നു. ഭരണ പ്രതിപക്ഷ നേതാക്കൾ ഗവർണക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വരികയും ചെയ്തിരുന്നു.

പൗരത്വ നിയമഭേദഗതി നടപ്പാക്കും

അധികാരത്തിലുണ്ടായിരുന്നെങ്കില്‍ ബലം പ്രയോഗിച്ച് പൗരത്വ നിയമഭേദഗതി നടപ്പാക്കുമായിരുന്നുവെന്ന ഗവർണറുടെ പ്രസ്താവനയാണ് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നത്. പൗരത്വ നിയമഭേദഗതി നടപ്പാക്കണമെന്നും, അതിനോട് തികച്ചും അനുകൂലമായ നിലപാടാണ് തനിക്കുള്ളതെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. രാജ്യത്തെ നിയമങ്ങള്‍ സംരക്ഷിക്കേണ്ടത് ഗവര്‍ണറെന്ന നിലയില്‍ തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയിരുന്നു.

English summary
K Surendran's facebook post against Congress leader K Muraleedharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X