• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശബരിമല പ്രക്ഷോഭ സമയത്ത് ഈ ന്യായം ഒന്നും കണ്ടില്ലല്ലോ? കോടിയേരിയെ തേച്ചൊട്ടിച്ച് കെ സുരേന്ദ്രന്‍

  • By

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കേടിയേരിക്കെതിരെ ലൈംഗിക പീഡന പരാതിയില്‍ കുരുക്ക് മുറകുകയാണ്. ബിനോയ് കോടിയേരിക്കെതിരെ നിരവധി തെളിവുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അതേസമയം ബിനോയ് ഇപ്പോള്‍ ഒളിവിലാണ്. ബിനോയ് എവിടെയെന്ന് കണ്ടെത്താന്‍ മുംബൈ പോലീസ് സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ബിനോയിയെ കണ്ടെത്താന്‍ കേരള പോലീസ് സഹകരിക്കുന്നില്ലെന്നാണ് മുംബൈ പോലീസ് ഉയര്‍ത്തുന്ന പരാതി.

സിദ്ധരാമയ്യ കോണ്‍ഗ്രസ് വിടുന്നു? പുതിയ പാര്‍ട്ടി രൂപീകരിക്കും? ലക്ഷ്യം മുഖ്യമന്ത്രി കസേര

അതിനിടെ സംഭവത്തില്‍ കോടിയേരിയേയും കേരള പോലീസിനേയും രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

 കേരളം കണ്ടിരുന്നില്ല

കേരളം കണ്ടിരുന്നില്ല

മകൻ ചെയ്യുന്നതിനെല്ലാം അച്ഛൻ ഉത്തരവാദിയല്ലെന്ന ന്യായം ഒക്കെ കൊള്ളാം. എന്നാൽ ഈ ന്യായമൊന്നും ശബരിമല പ്രക്ഷോഭകാലത്ത് അതും കോടിയേരിക്കും കൂട്ടർക്കും സ്ത്രീശാക്തീകരണവും നവോത്ഥാനവുമൊക്കെ കൊടുമ്പിരിക്കൊണ്ടിരുന്നപ്പോൾ കേരളം കണ്ടിരുന്നില്ല.

 പീഡിപ്പിച്ച സമയത്ത്

പീഡിപ്പിച്ച സമയത്ത്

സമരത്തിൽ പങ്കെടുത്തു ശരണം വിളിച്ചു എന്ന നിസ്സാര കാരണത്തിന് കേസ്സു ചുമത്തപ്പെട്ട ആയിരക്കണക്കിന് ചെറുപ്പക്കാരുടെ വീടുകളിൽ രാവും പകലും കയറിയിറങ്ങി കേരളാ പോലീസ് പ്രായം ചെന്ന അമ്മമാരേയും എന്തിന് ഗർഭിണികളേയും നിത്യരോഗികളേയും വരെ ക്രൂരമായി പീഡിപ്പിച്ച സമയത്ത് ഈ ന്യായീകരണമൊന്നും ഉണ്ടായില്ലല്ലോ.

 അഞ്ച് മിനിറ്റ് മതി

അഞ്ച് മിനിറ്റ് മതി

ഇവിടെ സ്വന്തം മകനെ പിടിച്ചുകൊടുക്കാൻ മുംബൈ പൊലീസ് കേരളാ പൊലീസ്സിനോട് ആവശ്യപ്പെട്ടിട്ട് 72 മണിക്കൂർ കഴിഞ്ഞിട്ടും ഒരു പൊലീസുകാരനും അന്വേഷിച്ച് എങ്ങും ചെല്ലുകയോ ആരെയും ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നില്ലല്ലോ. കേരളാ പൊലീസ് വിചാരിച്ചാൽ ബിനോയ് എവിടുണ്ടെന്ന് കണ്ടെത്താൻ വെറും അഞ്ചു മിനിട്ടു മതി.

 അറബിക്കേസ്

അറബിക്കേസ്

മിസ്ടർ കോടിയേരി ബാലകൃഷ്ണൻ, താങ്കളുടെ അധരവ്യായാമം അവസാനിപ്പിച്ച് ഒന്നുകിൽ അറബിക്കേസ്സ് ഒത്തിതീർത്തതുപോലെ ചോദിച്ച കാശ് വല്ല വ്യവസായിയേയും കൊണ്ട് കൊടുപ്പിച്ച് പരാതിക്കാരിയെക്കൊണ്ട് കേസ്സ് പിൻവലിപ്പിക്കുക അല്ലെങ്കിൽ മകനെ മുംബൈ പൊലീസിനു കീഴടങ്ങാൻ വിട്ട് നിയമപരമായി നേരിടുക.

 പുറത്തെടുക്കരുത്

പുറത്തെടുക്കരുത്

സർക്കാർ ഭൂമിയോ വിലമതിക്കാനാവാത്ത പൈതൃക സമ്പത്തോ ആ വ്യവസായിക്ക് എഴുതിക്കൊടുത്ത് ഉപകാര സ്മരണയും കാണിക്കാൻ അങ്ങേക്കാവുമല്ലോ. പാർട്ടി പ്ളീനം , തെറ്റുതിരുത്തൽ രേഖ,സ്വയം വിമർശനം, കമ്യൂണിസ്റ്റ്‌ ജീവിത ശൈലി എന്നൊക്കെയുള്ള കടിച്ചാൽ പൊട്ടാത്ത വാക്കുകളൊക്കെ പാവപ്പെട്ട അണികളെ പറ്റിക്കാൻ ഇനിയും പുറത്തെടുക്കരുതെന്ന് മാത്രം.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

രാഹുലിന്‍റെ തോല്‍വിയുടെ കാരണം കണ്ടെത്തി പ്രിയങ്ക, വിജയ തന്ത്രവും!!

'വിനായകൻ കുറ്റം സമ്മതിച്ചു' സംസാരിച്ചത് മറ്റൊരു യുവാവിനോടാണെന്ന് വാദം, മദ്യലഹരിയിലെന്ന് സംശയം

English summary
k surendran's facebook post against kodiyeri balakrishnan and police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X