സുരേന്ദ്രന്‍ വീണ്ടും ഫേസ്ബുക്കിലിറങ്ങി... വിഎസിന് അടങ്ങി ഒതുങ്ങി ഇരുന്നൂടേയെന്ന്!!!
തിരുവനന്തപുരം: കഴിഞ്ഞ ദിവസം പിണറായി വിജയനെതിരെ ഇട്ട പോസ്റ്റ് ഒടുവില്‍ കെ സുരേന്ദ്രന് ഡിലീറ്റ് ചെയ്യേണ്ടി വന്നിരുന്നു. 13-ാം നമ്പര്‍ കാര്‍ എല്‍ഡിഎഫ് മന്ത്രിമാര്‍ ആരും എടുക്കാത്തതായിരുന്നു കെ സുരേന്ദ്രന്റെ പ്രശ്‌നം.
ഇപ്പോഴിതാ വിഎസ് അച്യുതാനന്ദന് നേര്‍ക്കാണ് സുരേന്ദ്രന്റെ പോസ്റ്റ്. ആട്ടും തുപ്പും കേട്ട് ഉപദേശകനാകുന്നതിലും ഭേദം വയസ്സാംകാലത്ത് അടങ്ങി ഒതുങ്ങി ഇരിയ്ക്കുന്നതല്ലേ അച്യുതാനന്ദന് നല്ലത് എന്നാണ് സുരേന്ദ്രന്റെ ചോദ്യം.

അധികാര ദുര
അച്യുതാനന്ദന്‍ അധികാരദുര മൂത്ത ആളാണെന്ന് സുരേന്ദ്രന്‍ നേരത്തേ കേട്ടിട്ടുണ്ടത്രെ!!!

തരംതാഴാന്‍ പാടില്ലായിരുന്നു
പിണറായി വിജയന്‍ സര്‍ക്കാര്‍ നല്‍കുന്ന ഒരു കാറിനും ബംഗ്ലാവിനും വേണ്ടി അച്യുതാനന്ദന്‍ ഇത്രയും തരംതാഴാന്‍ പാടില്ലായിരുന്നു എന്നാണ് സുരേന്ദ്പന്‍ പറയുന്നത്.

ഒന്നും കിട്ടാന്‍ പോകുന്നില്ല
നേരത്തെ പറഞ്ഞതില്‍ കൂടുതലൊന്നും വിഎസിന് കിട്ടാന്‍ പോകുന്നില്ലെന്ന് സുരേന്ദ്രന്‍ ഉറപ്പിച്ച മട്ടാണ്. വിഎസിന്റെ ഉപദേശങ്ങള്‍ ഈ സര്‍ക്കാര്‍ കേള്‍ക്കുമെന്ന് ലോകത്ത് ആരും കരുതുന്നില്ലെന്നും സുരേന്ദ്രന്‍ പറയുന്നു.

പദവി സ്വീകരിയ്ക്കരുത്
സുരേന്ദ്രന്റെ ഉപദേശം തീരുന്നില്ല. വിഎസ് അച്യുതാനന്ദന്‍ ദയവ് ചെയ്ത് ആ പദവി സ്വീകരിയ്ക്കരുതെന്നാണ് സുരേന്ദ്രന് പറയാനുള്ളത്.

നാണക്കേടാണത്രെ
വിഎസ് ആ പദവി സ്വീകരിയ്ക്കുന്നത് അദ്ദേഹത്തിന് മാത്രമല്ല, കേരളീയര്‍ക്ക് മുഴുവന്‍ നാണക്കേടാണെന്നാണ് സുരേന്ദ്രന്‍ പറയുന്നത്.

മകന്റെ ആര്‍ത്തി
വിഎസിന്റെ മകന്‍ അരുണ്‍ കുമാറിന്റെ ആര്‍ത്തി ഇനിയും തീരുമെന്ന് കരുതേണ്ടെന്നും സുരേന്ദ്രന്‍ പറയുന്നുണ്ട്. മകന്‍ കാരണം വിഎസ് എത്രാമത്തെ തവണയാണ് നാണം കെടുന്നതെന്നും സുരേന്ദ്രന്‍ ചോദിയ്ക്കുന്നു

പെന്‍ഷനില്ലേ... പിന്നെന്താ..?
മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചതിന് പെന്‍ഷന്‍ കിട്ടില്ലേ.. അതുകൊണ്ട് ശിഷ്ടകാലം സുഖമായി കഴിയാമല്ലോ എന്നാണ് മറ്റൊരു ചോദ്യം.

അപ്പോള്‍ സ്വാതന്ത്ര്യം കിട്ടും!!!
അങ്ങനെ ജീവിയ്ക്കുമ്പോള്‍ വിയോജിപ്പുള്ള കാര്യങ്ങള്‍ തുറന്ന് പറയാനുള്ള സ്വാതന്ത്ര്യമെങ്കിലും കിട്ടുമല്ലോ എന്നാണ് സുരേന്ദ്രന്റെ ഉപദേശം.

സ്വരാജ് മുതല്‍ ലോറന്‍സ് വരെ
വിഎസ് അച്യുതാനന്ദന്‍ എം സ്വാരാജ് മുതല്‍ എംഎം ലോറന്‍സ് വരെയുള്ളവരുടെ ആട്ടും തുപ്പും കേട്ട് കഴിയേണ്ടി വരും എന്നതാണ് മറ്റൊരു പരാമര്‍ശം.

അതിലും ഭേദം...
ആട്ടുംതുപ്പും സഹിച്ച് കഴിയുന്നതിനേക്കാള്‍ നല്ലത്് വയസ്സാംകാലത്ത് അടങ്ങി ഒതുങ്ങി കഴിയുന്നതാണെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിയ്ക്കുന്നത്.
ഇതാണ് ആ പോസ്റ്റ്
ഇതാണ് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

കാരണം എന്താ?
പദവികള്‍ സംബന്ധിച്ച് വിഎസ് അച്യുതാനന്ദന്‍ സീതാറാം യെച്ചൂരിയ്ക്ക് കുറിപ്പ് നല്‍കിയതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതാണ് സുരേന്ദ്രന്റെ പോസ്റ്റിന് ആധാരം.

വീണ്ടും പൊങ്കാല
ഈ പോസ്റ്റിന് താഴേയും കെ സുരേന്ദ്രന് പൊങ്കാല തന്നെയാണ് കിട്ടുന്നത്. പിന്തുണ കമന്റുകളും ഇല്ലാതില്ല.












Click it and Unblock the Notifications