ബെംഗളൂരുവില്‍ കെ സുരേന്ദ്രന്‍ ഒമ്പതര കോടിക്ക് ഹോട്ടല്‍ വാങ്ങി!!! പിണറായിയെ തോണ്ടിയപ്പോള്‍ കിട്ടിയത്

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കോഴിക്കോട്: ബിജെപി നേതാക്കള്‍ക്കെതിരെ കോഴ ആരോപണങ്ങള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുകയാണ്. അതിനിടെ ചില ബിജെപി നേതാക്കളുടെ അനധികൃത സ്വത്ത് സംബന്ധിച്ചും ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്. അതില്‍ ബിജെപി സംസ്ഥന സെക്രട്ടറി കെ സുരേന്ദ്രന്റെ പേരും ഉണ്ട്.

എന്നാല്‍ പിണറായി വിജയനെ വിമര്‍ശിച്ചുകൊണ്ട് കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ എഴുതിയ ഒരു പോസ്റ്റ് ആണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ച. മാധ്യമ പ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറാനുള്ള കാരണത്തെ കുറിച്ചാണ് സുരേന്ദ്രന്‍ പറയുന്നത്.

പക്ഷേ, ആ പോസ്റ്റ് ഒന്നും അല്ല ഇപ്പോള്‍ വിഷയം. അതിന് താഴെ വന്ന അസംഖ്യം കമന്റുകളാണ്. കെ സുരേന്ദ്രന്‍ ഒമ്പതര കോടി രൂപ കൊടുത്ത് ബെംഗളൂരിവില്‍ ഹോട്ടല്‍ വാങ്ങി എന്നൊക്കെയാണ് ആക്ഷേപം.

പിണറായി പ്രകോപിതനാകാന്‍ കാരണം...

പിണറായി പ്രകോപിതനാകാന്‍ കാരണം...

കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഇടപെടലും ഗവര്‍ണര്‍ വിളിച്ചുവരുത്തിയതിലുമൊക്കെയുള്ള ജാന്യതയാണ് പിണറായി വിജയനെ പ്രകോപിതനാക്കാനുള്ള കാരണം എന്നാണ് കെ സുരേന്ദ്രന്‍ പറയുന്നത്. അതുപോലെ തന്നെ ഉള്ളിലുള്ള കുറ്റബോധവും ആത്മവിശ്വാസക്കുറവും ഉണ്ടത്രെ.

പരാജായമാണെന്ന്

പരാജായമാണെന്ന്

താനും ആഭ്യന്തര വകുപ്പും തികഞ്ഞ പരാജയം ആണ് എന്ന് ഏറ്റവും ബോധ്യമുള്ളത് പിണറായി വിജയന് തന്നെ ആണെന്നും കെ സുരേന്ദ്രന്‍ പറയുന്നുണ്ട്. ബിജെപി ഉന്നയിക്കുന്ന വസ്തുതകള്‍ക്ക് ബലം ലഭിക്കുന്നു എന്നത് പിണറായി വിജയനെ അങ്ങേയറ്റം അസ്വസ്ഥനാക്കുന്നു എന്നും സുരേന്ദ്രന്‍ പറയുന്നുണ്ട്.

പോസ്റ്റ് അവിടെ നില്‍ക്കട്ടെ!!!

പോസ്റ്റ് അവിടെ നില്‍ക്കട്ടെ!!!

സംഗതി ഇതൊക്കെയാണ് പോസ്റ്റില്
പറയുന്നത് എങ്കിലും അതിന് അടിയില്‍ വരുന്ന ഭൂരിപക്ഷം കമന്റുകള്‍ക്കും ഇതുമായി ഒരു ബന്ധവും ഇല്ല. പതിവ് പോലെ പൊങ്കാല അര്‍പിക്കുക്കയാണ് ഭൂരിപക്ഷം പേരും.

ഒമ്പതര കോടിയുടെ ഹോട്ടല്‍

ഒമ്പതര കോടിയുടെ ഹോട്ടല്‍

കെ സുരേന്ദ്രന്‍ ബെംഗളൂരുവില്‍ ഒമ്പതര കോടി രൂപ ചെലവഴിച്ച് ഒരു ഹോട്ടല്‍ വാങ്ങിയിട്ടുണ്ട് എന്നാണ് ആക്ഷേപം. ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അങ്ങനെ ഒരു വാര്‍ത്തയും വന്നിരുന്നു. അതിന്റെ പേരിലാണ് ഇപ്പോള്‍ സുരേന്ദ്രന് പൊങ്കാല.

ശിവാസ് ഗേറ്റ് വേ

ശിവാസ് ഗേറ്റ് വേ

ബെംഗളൂരു കെംപഗൗഡ വിമാനത്താവളത്തിനടുത്താണ് ഈ പറയുന്ന ശിവാസ് ഗേറ്റ് വേ എന്ന ഹോട്ടല്‍. എന്നാല്‍ ഇതും കെ സുരേന്ദ്രനും തമ്മില്‍ എന്ത് ബന്ധം എന്നൊന്നും ചോദിക്കരുത്. പൊങ്കാലയിടാന്‍ വരുന്നവര്‍ക്ക് തെളിവ് വേണം എന്ന് നിര്‍ബന്ധം ഒന്നും ഇല്ലല്ലോ.

ഉള്ളി സുരു

ഉള്ളി സുരു

ഉള്ളി സുരു എന്ന വിളിയില്ലാതെ കെ സുരേന്ദ്രനെ പരിഹസിക്കാന്‍ പറ്റില്ല എന്ന് തോന്നുന്നു പലര്‍ക്കും. അങ്ങനെ തന്നെയാണ് ഇപ്പോഴും ചിലര്‍ ദേഷ്യം തീര്‍ക്കുന്നതും,

ബിസിനസ്സ് ഒക്കെ എങ്ങനെ

ബിസിനസ്സ് ഒക്കെ എങ്ങനെ

ബെംഗളൂരുവിലെ ഹോട്ടല്‍ ബിസിനസ് ഒക്കെ എങ്ങനെയുണ്ട് എന്നാണ് പലരുടേയും ചോദ്യം. ഇതിനുള്ള പൈസ എങ്ങനെ ഉണ്ടാക്കി എന്ന് ചോദിക്കുന്നവരും ഉണ്ട്.

ഉള്ളിക്കച്ചവടം ആണോ

ഉള്ളിക്കച്ചവടം ആണോ

എങ്ങനെയാണ് ബെംഗളൂരുവില്‍ ഹോട്ടലൊക്കെ വാങ്ങിയത് എന്നാണ് ചിലരുടെ ചോദ്യം. ഉള്ളിക്കച്ചവടം നടത്തിയാണോ പണം ഉണ്ടാക്കിയത് എന്നാണ് പരിഹാസം.

ലണ്ടനിലും ദുബായിലും

ലണ്ടനിലും ദുബായിലും

ബെംഗളൂരിവില്‍ മാത്രം പോര, ലണ്ടിനിലും ദുബായിലും ഒക്കെ ഹോട്ടല്‍ തുടങ്ങണം എന്നാണ് മറ്റ് ചിലരുടെ പരിഹാസം. ബിജെപിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളും ഉണ്ട്.

ആരോപണം ഒരുപാടുണ്ട്

ആരോപണം ഒരുപാടുണ്ട്

ശോഭ സുരേന്ദ്രന് നേര്‍ക്കും ഇതുപോലെ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് ആരോപണം ഉയര്‍ന്നിട്ടുണ്ട്. വിവി രാജേഷിനെതിരേയും ചിലര്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

വല്ല തെളിവും ഉണ്ടോ

വല്ല തെളിവും ഉണ്ടോ

കെ സുരേന്ദ്രനെതിരെ ഇത്തരം ഒരു ആരോപണം ഉന്നയിക്കുമ്പോള്‍ അതിന് തെളിവ് ഹാജരാക്കാനുള്ള ഉത്തരവാദിത്തവും ഉണ്ട്. എന്നാല്‍ അത്തരം തെളിവുകളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.

ഈ പൈസ കിട്ടുമോ?

ഈ പൈസ കിട്ടുമോ?

ഒമ്പതര കോടി രൂപയ്ക്ക് ബെംഗളൂരുവില്‍ ഹോട്ടല്‍ വാങ്ങി എന്നാണല്ലോ ആരോപണം. ആ ഹോട്ടലിന്റെ വെബ്‌സൈറ്റ് ഒന്ന് സന്ദര്‍ശിച്ചാല്‍ പിന്നെ പലരും ഈ ആരോപണത്തില്‍ നിന്ന് പിന്‍മാറിയേക്കും എന്നാണ് തോന്നുന്നത്. കാരണം ഒമ്പതര കോടി രൂപ ആണോ ബെംഗളൂരിവിലെ ഒരു ഹോട്ടല്‍ വിലമതിക്കുന്നത്?

K Surendran Against CPM

പോസ്റ്റ് വായിക്കാം

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

English summary
K Surendran's Facebook post criticising Pinarayi Vijayan, but comments are coming against K Surendran.
Please Wait while comments are loading...