കേരളം പാകിസ്താനികളുടെ പറുദീസ...!!! കേരളത്തെ അപമാനിച്ച് കെ സുരേന്ദ്രന്‍...!!!

  • By: Anamika
Subscribe to Oneindia Malayalam

തിരുവനന്തപുരം: ബീഫ് വിഷയത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന ചിത്രത്തോട് ഒപ്പമുള്ള ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെ കേരളത്തെ ഒന്നാകെ അപമാനിക്കുന്ന വിവാദ പ്രസ്താവനയുമായി കെ സുരേന്ദ്രന്‍ വീണ്ടും രംഗത്ത്. കേരളം പാകിസ്താന്‍ അനുകൂലികളഉടെ പറുദീസയാണെന്നാണ് കെ സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നത്. മതം മാറിയ യുവതിയുടെ വിവാഹം റദ്ദാക്കിയ വിഷയത്തില്‍ നടന്ന ഹൈക്കോടതി മാര്‍ച്ചിനെതിരെയാണ് സുരേന്ദ്രന്റെ പോസ്റ്റ്. മാര്‍ച്ചിന്റെ ചിത്രവും സുരേന്ദ്രന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വാഹനത്തിന് മുകളില്‍ കയറി മുദ്രാവാക്യം വിളിക്കുന്ന പ്രവര്‍ത്തകരെ വട്ടം വരച്ച് അടയാളപ്പെടുത്തിയിട്ടുമുണ്ട്.

Read Also: അര്‍ണബിന് തലച്ചോര്‍ വേണ്ട...ഒച്ചയിടല്‍ തന്നെ ധാരാളം...!!! എംബി രാജേഷിന്റെ കലക്കന്‍ മറുപടി...!!!

Read Also: യുപിയിലെ മാടറക്കൽ കേരളത്തിലേതെന്ന് കള്ളപോസ്റ്റിട്ട് സുരേന്ദ്രൻ...!!! വലിച്ചൊട്ടിച്ച് സോഷ്യൽ മീഡിയ !!

bjp

ജിഹാദികള്‍ ഹൈക്കോടതിയെ പരസ്യമായി തെറിവിളിച്ചിട്ട് ഒരാളെപ്പോലും കസ്റ്റഡിയിലെടുക്കാന്‍ പിണറായി വിജയന്റെ പോലീസ് തയ്യാറായില്ല. ജിഹാദികള്‍ക്ക് പൂമാലയും പട്ടാളക്കാര്‍ക്ക് ആക്ഷേപവും ആണ് സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാട്. കേരളം പാക്കനുകൂലികളുടെ പറുദീസ. ഗോഹത്യയും ലൗജിഹാദും ഇടതിന് ഹലാല്‍. വന്ദേമാതരവും സൈനികരും ഇവര്‍ക്ക് ഹറാം എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്. ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയ മുസ്ലിം ഏകോപന സമിതി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

English summary
BJP leader K Surendran's Facebook post insulting people of Kerala by calling them pakistan supporters
Please Wait while comments are loading...