കേരളത്തില്‍ ഗോവധം നിരോധനം നടപ്പാക്കും..!! പശുക്കളെ കൊന്നാല്‍ ജീവപര്യന്തം..!!!
കോഴിക്കോട്: കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്ര തീരുമാനത്തിന് ശേഷം ബിജെപി നേതാവ് കെ സുരേന്ദ്രന് ഫേസ്ബുക്കില്‍ വിശ്രമം ഇല്ലാത്ത പണിയാണ്. ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന് പിന്നാലെ വ്യാജ ഫോട്ടോയിട്ട് പൊങ്കാല വാങ്ങിയെങ്കിലും സുരേന്ദ്രന്‍ അങ്ങനെ വെറും ദുരേന്ദ്രനായി ഇരിക്കാന്‍ ഒരുക്കമല്ല. കേരളത്തില്‍ ഗോവധ നിരോധനം നടപ്പാക്കുമെന്നാണ് പുതിയ പ്രഖ്യാപനം.

സംഘിപ്രചരണങ്ങൾ
കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് തടയുന്ന നിയമത്തിന്റെ മറവില്‍ തങ്ങള്‍ക്ക് കേരളത്തില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ശ്രമങ്ങളാണ് കെ സുരേന്ദ്രനും വിവി രാജേഷും അടക്കമുള്ള ബിജെപി നേതാക്കളും പ്രവര്‍ത്തകരും നടത്തുന്നത്. ഇവര്‍ നടത്തുന്ന കുപ്രചരണങ്ങള്‍ ഒരാളെങ്കിലും വിശ്വസിച്ചാല്‍ അത് നേട്ടമായി എണ്ണപ്പെടുകയാണ്.

പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ അധികം താമസിയാതെ തന്നെ കേരളത്തില്‍ ഗോവധ നിരോധനം നടപ്പാക്കുമെന്നാണ് കെ സുരേന്ദ്രന്‍ പ്രഖ്യാപിക്കുന്നത്. മാത്രമല്ല രാജസ്ഥാന്‍ ഹൈക്കോടതി പറഞ്ഞതാണ് ഇവിടേയും വേണ്ടതത്രേ.

ബീഫ് വിഷയത്തില്‍ കേന്ദ്ര തീരുമാനത്തെ രാജസ്ഥാന്‍ ഹൈക്കോടതി പിന്തുണച്ചിരുന്നു. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം എന്നായിരുന്നു കോടതി പറഞ്ഞത്. മാത്രമല്ല പശുവിനെ കൊല്ലുന്നവര്‍ക്ക് ജീവപര്യന്തം തടവും നല്‍കണമത്രേ.

കേരളത്തിലും ഈ തീരുമാനങ്ങള്‍ നടപ്പില്‍ വരുത്തണം എന്നാണ് സുരേന്ദ്രന്റ ആഗ്രഹം. കേന്ദ്രത്തിന്റെ വിഞ്ജാപനം വായിച്ച് നോക്കാതെയാണ് പിണറായി വിജയനും ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും സമരത്തിന് ഇറങ്ങുന്നത് എന്നും പരിഹസിക്കുന്നു.

നോട്ട് നിരോധനകാലത്തെ സഹകരണ ബാങ്ക് സമരം പോലെ ഈ സമരവും പൊളിയും. ഒരു നിയമനിര്‍മ്മാണവും ഇവിടെ നടക്കില്ല. ഒരു കോടതിയും രക്ഷയ്‌ക്കെത്തില്ലെന്നും സുരേന്ദ്രന്‍ പറയുന്നു. രാഷ്ട്രീയ പ്രേരിതമായ കുപ്രചരണമാണേ്രത ഇവിടെ നടക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്












Click it and Unblock the Notifications