കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഗ്യാസ് വില വര്‍ദ്ധിപ്പിക്കില്ല, നിയന്ത്രണം സര്‍ക്കാരിന് തന്നെ'; സുരേന്ദ്രന്റെ പഴയ പോസ്റ്റ് കുത്തിപൊക്കി ചർച്ച

Google Oneindia Malayalam News

തിരുവനന്തപുരം; പാചക വാതക വിലവർധനവിനിടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപൊക്കി സോഷ്യൽ മീഡിയ.വീട്ടാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറുകളുടെ വില കൂട്ടില്ലെന്ന കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്രപാലിന്റെ പ്രസ്താവന പങ്കുവെച്ച് കൊണ്ടുള്ള കെ സുരേന്ദ്രന്റെ പോസ്റ്റാണ് വീണ്ടും ചർച്ചയാകുന്നത്.'ഗ്യാസ് വില വര്‍ദ്ധിപ്പിക്കില്ല, നിയന്ത്രണം സര്‍ക്കാരിന് തന്നെ എന്ന തലക്കെടോടെ വന്ന വാർത്തയാണ് സുരേന്ദ്രൻ അന്ന് പങ്കുവെച്ച് ന്യായീകരിച്ചത്. ഇതാണ് ഇപ്പോൾ വീണ്ടും ചർച്ചയായിരിക്കുന്നത്. അന്നത്തെ പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

സിലിണ്ടർ വില കൂട്ടില്ല

സിലിണ്ടർ വില കൂട്ടില്ല

വീട്ടാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറുകളുടെ വില കൂട്ടില്ലെന്ന് കേന്ദ്രമന്ത്രി പ്രധാന്‍ ധര്‍മ്മേന്ദ്രപാല്‍. നിലവിലുള്ള വില തുടരും.ജനങ്ങള്‍ക്കുമേല്‍ അധികഭാരം ചുമത്താന്‍ ഒരു ഉദ്ദേശവുമില്ല. വില കൂട്ടുമെന്ന് ചിലര്‍ പരത്തുന്ന അഭ്യൂഹങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രധാന്‍. സിലിണ്ടറുകളുടെ സബ്സിഡിയും പഴയതുപോലെ തുടരും. വര്‍ഷത്തില്‍ 12 സിലിണ്ടര്‍ നല്‍കും, പ്രധാന്‍ പറഞ്ഞു.

പഠിച്ച് വരികയാണ്

പഠിച്ച് വരികയാണ്

പെട്രോള്‍ ഡിസല്‍ വിലവര്‍ദ്ധന വിവാദ വിഷയമാണ്. അതിനാല്‍ ഇക്കാര്യവും പഠിച്ചുവരികയാണ്. 2006 ല്‍ ക്രൂഡ് ഓയിലിന്‍റെ വിപണി വിലയുമായി ബന്ധപ്പെടുത്തിയതോടെയാണ് പെട്രോള്‍ വില നിയന്ത്രണാധികാരം സര്‍ക്കാരിന് നഷ്ടപ്പെട്ടത്.

മുൻ സർക്കാരായിരുന്നു

മുൻ സർക്കാരായിരുന്നു


അതേസമയം, സബ്ഡിസിഡി അനുവദിക്കുന്നതിനും ഡീസല്‍ വില നിയന്ത്രിക്കുന്നതിനുമുള്ള അധികാരം സര്‍ക്കാരിന് തന്നെയാണ്, അദ്ദേഹം പറഞ്ഞു.പാചകവാതക സിലിണ്ടര്‍ ലഭ്യതയുടെ എണ്ണം വര്‍ഷത്തില്‍ 12 ല്‍ നിന്ന് ആറാക്കി ചുരുക്കുകയും പിന്നീട് ഒന്പതാക്കുകയും ചെയ്തത് മുന്‍ സര്‍ക്കാരായിരുന്നു.

ഊഹാപോഹം പ്രചരിക്കുകയാണ്

ഊഹാപോഹം പ്രചരിക്കുകയാണ്

എന്നാല്‍ പഴയതോതില്‍ മാസത്തില്‍ ഒരു സിലിണ്ടര്‍ വീതം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നല്‍കുമെന്നാണ് പുതിയ സര്‍ക്കാരിന്‍റെ നയം.കഴിഞ്ഞ മൂന്നുദിവസമായി പലമാധ്യമങ്ങളും ഡീസല്‍ വില നിര്‍ണ്ണയാവകാശം സര്‍ക്കാര്‍ കെെവിടുകയാണെന്നും ഇതോടെ വില കുത്തനെ കൂടുമെന്നുമൊക്കെ ഊഹോപോഹം പ്രചരിപ്പിക്കുകയാണ്.

യാതൊരു തിരുമാനവും എടുത്തിട്ടില്ല

യാതൊരു തിരുമാനവും എടുത്തിട്ടില്ല

ഇതു സംബന്ധിച്ച് യാതൊരു തീരുമാനവും എടുത്തിട്ടില്ല. വില കൂട്ടാന്‍ ഒരു നീക്കവും നടക്കുന്നുമില്ല. എന്നിരിക്കെ ചില ഉന്നതര്‍ പറഞ്ഞുവെന്ന ഔദ്യോഗിക മട്ടിലാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ ആശങ്കകള്‍ എല്ലാം തള്ളിക്കളയുന്നതാണ് മന്ത്രിയുടെ വിശദീകരണം.

ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരം കടന്നു;കേരളത്തിൽ ഇന്ന് 5 ജില്ലകളിൽ റെഡ് അലർട്ട്.. അതീവ ജാഗ്രതാ നിർദ്ദേശംബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരം കടന്നു;കേരളത്തിൽ ഇന്ന് 5 ജില്ലകളിൽ റെഡ് അലർട്ട്.. അതീവ ജാഗ്രതാ നിർദ്ദേശം

കൊവിഡിലും തളർന്നില്ല; പോരാടാനുറച്ച് യുവ ഡോക്ടർ.. വീണ്ടും സേവനത്തിന്കൊവിഡിലും തളർന്നില്ല; പോരാടാനുറച്ച് യുവ ഡോക്ടർ.. വീണ്ടും സേവനത്തിന്

82 ലും തളരാത്ത പോരാട്ട വീര്യം.. ലോകത്തെ സ്വാധീനിച്ച ഷഹീൻബാഗ് സമരനായിക82 ലും തളരാത്ത പോരാട്ട വീര്യം.. ലോകത്തെ സ്വാധീനിച്ച ഷഹീൻബാഗ് സമരനായിക

Recommended Video

cmsvideo
LPG gas price hike in india | Oneindia Malayalam

English summary
k surendran's old facebook post on gas price hike is again hit on social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X