കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനം ചാനൽ പ്രതീക്ഷ, ജനം ടിവിയെ കുറിച്ചുള്ള സുരേന്ദ്രന്റെ പോസ്റ്റ് കുത്തിപൊക്കി സോഷ്യൽമീഡിയ

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം; ജനം ടിവി ബിജെപി ചാനൽ അല്ലെന്ന പ്രസ്താവനയ്ക്ക് പിന്നാലെ ചാനലിനെ സംബന്ധിച്ച് കെ സുരേന്ദ്രൻ നേരത്തേ പങ്കുവെച്ച പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ. നയതന്ത്ര ചാനൽ വഴി സ്വർണ്ണം കടത്തിയ കേസിൽ ജനം ടിവിയിലെ മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാരെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്തിരുന്നു.ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ചാനലിനെ കുറിച്ച് മാധ്യമപ്രവർത്തകർ സുരേന്ദ്രനോട് ചോദ്യം ഉയർത്തിയത്. ബിജെപിയ്ക്ക് അങ്ങനൊരു ചാനലില്ലെന്നും ചില ദേശസ്നേഹികൾ നടത്തുന്ന ചാനലാണ് ജനം ടിവിയെന്നുമായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. ഇതോടെ പഴയ പോസ്റ്റ് വീണ്ടും ചർച്ചയായിരിക്കുന്നത്.

Recommended Video

cmsvideo
K Surendran says Janam TV is not a BJP Channel | Oneindia Malayalam
സ്വപ്നയുടെ മൊഴി

സ്വപ്നയുടെ മൊഴി

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അനിൽ നമ്പ്യാരെ ഇന്ന് അഞ്ച് മണിക്കൂറോളമാണ് കസ്റ്റംസ് ചോദ്യം ചെയ്തതത്. അനിൽ നമ്പ്യാർ സ്വപ്ന സുരേഷുമായി ഫോണിൽ സംസാരിച്ചതായി നേരത്തേ രേഖകൾ പുറത്തുവന്നിരുന്നു. സ്വപന സുരേഷും ഇത് സംബന്ധിച്ച് കസ്റ്റംസിന് മൊഴി നൽകിയിരുന്നു.

അനിൽ നമ്പ്യാർ പറഞ്ഞത്

അനിൽ നമ്പ്യാർ പറഞ്ഞത്

ജൂലൈ അഞ്ചിന് സ്വര്‍ണം കണ്ടെടുത്ത ദിവസം സ്വപ്നയും അനില്‍ നമ്പ്യാരുമായി രണ്ടു തവണ ഫോണില്‍ സംസാരിച്ചെന്നാണ് കസ്റ്റംസ് കണ്ടെത്തിയത്. സ്വര്‍ണം അടങ്ങിയ ബാഗേജ് നയതന്ത്ര പാഴ്സലല്ല, വ്യക്തിപരമായ ആവശ്യത്തിന് കൊണ്ടുവന്നതണെന്ന് കോൺസുൽ ജനറൽ കത്ത് നൽകിയാൽ രക്ഷപ്പെടാമെന്നാണ് അനില്‍ നമ്പ്യാര്‍ പറഞ്ഞെന്നും സ്വപ്ന മൊഴി നൽകിയിരുന്നു.

യാതൊരു ബന്ധവുമില്ല

യാതൊരു ബന്ധവുമില്ല

ഇതോടെയാണ് അനിൽ മ്പ്യാരിലേക്ക് അന്വേഷണ സംഘം എത്തിയത്. ചോദ്യം ചെയ്യൽ പൂർത്തിയാക്കിയെങ്കിലും അനിലിന് ക്ലീൻ ചീറ്റ് നൽകിയിട്ടില്ലെന്നാണ് കസ്റ്റംസ് വ്യക്തമാക്കിയത്. ഇതിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു ചാനൽ സംബന്ധിച്ച് മാധ്യമങ്ങൾ സുരേന്ദ്രനോട് ചോദ്യം ഉയർത്തിയത്. എന്നാൽ കേസിൽ ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്നും ജനം ബിജെപിയുടെ ചാനൽ അല്ലെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു.

സുരേന്ദ്രന്റെ പോസ്റ്റ്

സുരേന്ദ്രന്റെ പോസ്റ്റ്

ജനം ചാനൽ ഈ നാട്ടിലെ ദേശസ്നേഹികളായ കുറേ പേ‍ര്‍ നടത്തുന്ന ചാനലാണ്. ബിജെപിക്കാരായിട്ടുള്ള ആരും അതിലില്ലെന്നും സുരേന്ദ്രൻ പ്രതികരിച്ചു.
ഇതിന് പിന്നാലെയാണ് ചാനലിനെ കുറിച്ചുള്ള സുരേന്ദ്രന്റെ പഴയ പ്രതികരണം സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയത്. 2015 ഏപ്രില്‍ 19ന് ജനം ടിവി ലോഞ്ച് ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു സുരേന്ദ്രന്റെ പോസ്റ്റ്.

പ്രതീക്ഷ നൽകുന്നത്

പ്രതീക്ഷ നൽകുന്നത്

സംഘപരിവാറും ബിജെപിയും നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളി എന്നത് തീർത്തും പക്ഷപാതപരമായ മാധ്യമങ്ങളാണ്.ഏറെക്കാലം കാത്തിരുന്ന ജനം ടിവി ഇതാ ലോഞ്ച് ചെയ്യുകയാണ്.ഇത് തീർച്ചയായും പ്രതീക്ഷ നൽകുന്നുണ്ട്, എന്നായിരുന്നു സുരേന്ദ്രന്റെ പോസ്റ്റ്.

വിളിപ്പിക്കാതിരിക്കട്ടെ

വിളിപ്പിക്കാതിരിക്കട്ടെ

അതേസമയം പോസ്റ്റിന് താഴെ നിരവധി പേരാണ് വിമർശനവും പരിഹാസവും ഉയർത്തിയിരിക്കുന്നത്. 'അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ജനം ടി വി ബിജെപി ചാനല്‍ അല്ല എന്ന് കെ. സുരേന്ദ്രന് പറയേണ്ടി വന്നു. വി മുരളീധരനെ വിളിപ്പിക്കാതിരിക്കട്ടെയെന്നായിരുന്നു ചിലരുടെ പരിഹാസം.

കേരളത്തിൽ ഇന്ന് 2406 പേർക്ക് കൊവിഡ്!! 2067 പേർക്ക് രോഗമുക്തി! 10 മരണംകേരളത്തിൽ ഇന്ന് 2406 പേർക്ക് കൊവിഡ്!! 2067 പേർക്ക് രോഗമുക്തി! 10 മരണം

കോൺഗ്രസിൽ കൂട്ടപൊരിച്ചൽ; ജിതിൻ പ്രസാദയ്ക്കെതിരെ പ്രമേയം.. തുറന്നടിച്ച് കപിൽ സിബിൽകോൺഗ്രസിൽ കൂട്ടപൊരിച്ചൽ; ജിതിൻ പ്രസാദയ്ക്കെതിരെ പ്രമേയം.. തുറന്നടിച്ച് കപിൽ സിബിൽ

English summary
K Surendran's old post about janam channel is getting viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X