കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയ് യാത്ര സുരേന്ദ്രന്‍ തുടങ്ങിയത് മുഖ്യമന്ത്രിയുടെ പേരിലെന്ന് ചെന്നിത്തല, മറുപടിയുമായി സിപിഎം!!

Google Oneindia Malayalam News

കണ്ണൂര്‍: ബിജെപിയുമായി സഹകരിക്കുന്നുവെന്ന വാദം സിപിഎമ്മിനെതിരെ ശക്തമായി കോണ്‍ഗ്രസ്. ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നടത്തുന്ന വിജയ് യാത്ര മുഖ്യമന്ത്രി പിണറായി വിജയനെ സഹായിക്കാനാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. പിണറായി വിജയന്റെ പേരാണ് ബിജെപി യാത്രയ്ക്കിട്ടത്. ബിജെപിയും സിപിഎമ്മും തമ്മില്‍ ഐക്യം ഉണ്ടെന്നും ചെന്നിത്തല ആരോപിച്ചു. ഇതിന് പിന്നാലെ തന്നെ പരിഹാസവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ രംഗത്തെത്തി. ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയിലെ ഐശ്വര്യ എന്ന പേര് ആരുടെയൊക്കെ പേരക്കുട്ടികള്‍ക്ക് ഉണ്ടെന്നാണ് ആദ്യം പരിശോധിക്കേണ്ടതെന്നും വിജയരാഘവന്‍ പരിഹസിച്ചു.

1

അതേസമയം മന്ത്രിസഭാ യോഗത്തില്‍ പിന്‍വാതില്‍ വഴി നിയമിച്ചവരെ സ്ഥിരപ്പെടുത്താനാണ് തീരുമാനിച്ചതെന്ന് ചെന്നിത്തല ആരോപിച്ചു. തൊഴില്‍ രഹിതരും റാങ്ക് ലിസ്റ്റിലുള്ളവരോടുമുള്ള വെല്ലുവിളിയാണ് ഈ സമീപനം. മുഖ്യമന്ത്രി സമരക്കാരെ വിളിച്ച് സംസാരിക്കാന്‍ ശ്രമിക്കണം. നിമയനങ്ങള്‍ നടത്താന്‍ പുതിയ തസ്തിക ഉണ്ടാക്കണം. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്നും ചെന്നിത്ത ആവശ്യപ്പെട്ടു. പിണറായി മോദിയെ കണ്ടപ്പോള്‍ കവാത്ത് മറന്നു. ബിപിസിഎല്ലിനെ കുറിച്ച് പറഞ്ഞപ്പോള്‍ കാര്യങ്ങള്‍ മനസ്സിലാകാതിരിക്കാനാണ് മുഖ്യമന്ത്രി മലയാളം പറഞ്ഞതെന്നും ചെന്നിത്തല വിമര്‍ശിച്ചു.

വില്‍ക്കാന്‍ പോകുന്ന സ്ഥാപനത്തിന് വികസനം നടത്തിയാല്‍, അതിന്റെ ഗുണം വാങ്ങുന്ന സ്വകാര്യ കമ്പനികള്‍ക്കാണ്. ഇപ്പോഴത്തെ വികസനം അവരെ സഹായിക്കാനാണ്. മുഖ്യമന്ത്രി അതിനെതിരെ നല്ല പ്രതിഷേധം തന്നെ നടത്തണമായിരുന്നു. പക്ഷേ മുഖ്യമന്ത്രിക്ക് ആ ധൈര്യം ഇല്ലാതെ പോയെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ തള്ളി വിജയരാഘവന്‍ രംഗത്തെത്തി. ഇല്ലാത്ത ഒഴിവുകളില്‍ ആളുകളെ നിയമിക്കാനാവില്ല. റാങ്ക് ലിസ്റ്റിലെ എല്ലാവര്‍ക്കും ജോലി നല്‍കാന്‍ പുതിയ തസ്തിക സൃഷ്ടിക്കാനും സാധ്യമല്ല. കോണ്‍ഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ അക്രമസമരത്തിനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍‍-ചിത്രങ്ങള്‍ കാണാം

മാനുഷിക പരിഗണന നല്‍കിയാണ് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നത്. പിഎസ്‌സി വഴി നിയമനം നടത്തുന്ന ഒരു തസ്തികയില്‍ പോല്‍ ഈ സര്‍ക്കാരിന്റെ കാലത്ത് താല്‍ക്കാലികക്കാരെ നിയമിച്ചിട്ടില്ല. തൊഴിലില്ലായ്മ വര്‍ധിക്കാന്‍ കാരണം കോണ്‍ഗ്രസിന്റെ നിലപാടുകളായിരുന്നുവെന്നും വിജയരാഘവന്‍ ആരോപിച്ചു. കേന്ദ്ര സര്‍ക്കാര്‍ നിയമനം നടത്താതിരിക്കുന്നതില്‍ ആര്‍ക്കും പ്രശ്‌നമില്ല. ബാങ്കിംഗ് മേഖലയില്‍ അടക്കം എവിടെയും നിയമനം നടത്തുന്നില്ല. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പുള്ള സമര ആഭാസമാണ് ഇപ്പോള്‍ നടക്കുന്നതെന്നും വിജയരാഘവന്‍ ആരോപിച്ചു. അതേസമയം കോണ്‍ഗ്രസ് ഈ സമരത്തിന് ശക്തമായ പിന്തുണയാണ് നല്‍കുന്നത്.

Recommended Video

cmsvideo
എല്‍ഡിഎഫ് മന്ത്രി സഭ ജനങ്ങളോട് കമ്മിറ്റഡാണ് | Oneindia Malayalam

English summary
k surendran's vijay yatra is named after pinarayi vijayan alleges ramesh chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X