പാർട്ടി അച്ചടക്കം ലംഘിച്ചാൽ കർശന നടപടി; താഴേത്തട്ടിൽ അഴിച്ചുപണിയുണ്ടാകും: കെ സുരേന്ദ്രൻ
കോഴിക്കോട്: ബിജെപിയിൽ പുന:സംഘടന ഇനിയും തുടരുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംഘടനാതലത്തിൽ താഴേത്തട്ടുവരെ തുടർന്നും അഴിച്ചുപണിയുണ്ടാകും. പാർട്ടി അച്ചടക്കം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. വിവിധ കമ്മറ്റികൾ ലഘൂകരിക്കും. പാർട്ടി ഭാരവാഹികൾ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ അതീവജാഗ്രത പുലർത്തണമെന്നും സുരേന്ദ്രൻ നിർദ്ദേശിച്ചു. നാദാപുരത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘടനാതലത്തിൽ താഴേത്തട്ടു വരെ തുടർന്നും അഴിച്ചുപണിയുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ബിജെപിയിൽ പുന:സംഘടന അവസാനിച്ചിട്ടില്ല. പാർട്ടി അച്ചടക്കം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. പാർട്ടി ഭാരവാഹികൾ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തണം. വിവിധ കമ്മിറ്റികൾ ചെറുതാക്കുമെന്നും പാർട്ടിയിൽ മാറ്റങ്ങൾ വരുത്തുമെന്നും അദ്ദേഹം നാദാപുരത്ത് പറഞ്ഞു.
മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

അതിനിടെ, ബിജെപി പുന:സംഘടനയുടെ ഭാഗമായി നിരവധി മാറ്റങ്ങളോടെയാണ് സംസ്ഥാന ഭാരവാഹി പട്ടിക പുറത്തിറക്കിയിരുന്നത്. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറുമെന്ന അഭ്യൂഹങ്ങൾക്കിടെ കെ സുരേന്ദ്രൻ തന്നെയാണ് ഭാരവാഹി പട്ടിക പുറത്തിറക്കിയത്. ഇതോടെ അദ്ദേഹത്തിന് സ്ഥാനചലനമില്ലെന്ന് ഉറപ്പിക്കാം.

എന്നാൽ, അഞ്ചു ജില്ലകളിൽ ജില്ലാ അധ്യക്ഷൻമാരെ ബിജെപി മാറ്റിയിട്ടുണ്ട്. കാസർകോട് , വയനാട് , പാലക്കാട് , കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് മാറ്റം. പാർട്ടി ജനറൽ സെക്രട്ടറിമാർക്ക് മാറ്റമില്ല. എ.എൻ. രാധാകൃഷ് ണനും ശോഭാ സുരേന്ദ്രനും വൈസ് പ്രസിഡന്‍റുമാരായി തന്നെ തുടർന്നേക്കും. സംസ്ഥാന ട്രഷറര്‍ ജെ ആര്‍ പത്മകുമാറിനെ സംസ്ഥാന സെക്രട്ടറിയാക്കി. പി രഘുനാഥ്, ബി ഗോപാലാകൃഷ്ണന്‍, ശിവന്‍കുട്ടി എന്നിവരാണ് പുതിയ സംസ്ഥാന വൈസ് പ്രസിഡന്റുമാർ.

കെ ശ്രീകാന്ത്, ജെ ആര്‍ പത്മകുമാര്‍, രേണു സുരേഷ്, പന്തളം പ്രതാപന്‍ എന്നിവർ പുതിയ സെക്രട്ടറിമാരാകും. ജെ ആര്‍ പത്മകുമാറിന് പകരം ഇ കൃഷ്ണകുമാര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാവും. നടന്‍ ജി. കൃഷ്ണകുമാര്‍, എം.എസ് സമ്പൂര്‍ണ, ജി.രാമന്‍ നായര്‍ എന്നിവരെയാണ് ദേശീയ കൗണ്‍സിലിലേക്ക് ഉയർത്തിയിട്ടുണ്ട്. നേരത്തെ, ജി രാമൻനായർക്ക് ബിജെപി വൈസ് പ്രസിഡൻ്റ് ചുമതലയായിരുന്നു പാർട്ടി നൽകിയിരുന്നത്. ഇദ്ദേഹം കോൺഗ്രസ് വിട്ട് ബിജെപിക്കൊപ്പം എത്തിയ നേതാവായിരുന്നു.

കോട്ടയത്ത് ജി ലിജിന്‍ ലാലിനെയും പാലക്കാട് കെ എം ഹരിദാസിനേയും വയനാട് കെ.പി മധുവിനെയും കാസര്‍ഗോഡ് രവീശ തന്ത്രിയെും പത്തനംതിട്ടയില്‍ വി. എ സൂരജിനെയുമാണ് പുതിയ ജില്ലാ പ്രസിഡന്റുമാരായി നിയോഗിച്ചത്. കെ.വി.എസ് ഹരിദാസ്, സന്ദീപ് വാചസ്പതി, ടിപി സിന്ധുമോള്‍, നാരായണന്‍ നമ്പൂതിരി, സന്ദീപ് ജി. വാര്യര്‍ എന്നിവാര്യര്‍ എന്നിവരാണ് പുതിയ പാര്‍ട്ടി വക്താക്കള്‍.

കെ. സോമന്‍ (തിരുവനന്തപുരം), എന്‍ ഹരി (എറണാകുളം സോണ്‍), വി. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍(പാലക്കാട് സോണ്‍) ടിപി ജയചന്ദ്രന്‍ മാസ്റ്റര്‍ (കോഴിക്കോട് സോണ്‍) എന്നിവരാണ് പുതിയ സോണൽ പ്രസിഡന്റുമാര്‍. സംസ്ഥാന കമ്മറ്റി മെമ്പറായി സജി ശങ്കര്‍, സെല്‍ കോര്‍ഡിനേറ്ററായി അശോകന്‍ കുളനട എന്നിവരെയും തിരഞ്ഞെടുത്തു. ജയരാജ് കൈമളാണ് പുതിയ സംസ്ഥാന ഓഫീസ് സെക്രട്ടറി.












Click it and Unblock the Notifications