Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വപ്നയ്ക്ക് സുരക്ഷ നൽകാൻ തയ്യാറാവണം: മുഖ്യമന്ത്രി അന്വേഷണത്തോട് സഹകരിക്കണമെന്നും കെ സുരേന്ദ്രന്‍

കൊയിലാണ്ടി: സ്വപ്ന സുരേഷ് കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തിയതോടെ സ്വർണ്ണക്കടത്ത് കേസിൻ്റെ അന്വേഷണം തടയാനാണ് സർക്കാർ നീക്കമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേസിലെ പ്രധാന പ്രതി സരിത്തിനെ പാലക്കാട്ടെ ഫ്ലാറ്റിൽ നിന്നും തട്ടിക്കൊണ്ട് പോയത് ഇതിൻ്റെ തുടർച്ചയാണ്. സ്വപ്നയ്ക്ക് സുരക്ഷ നൽകാൻ തയ്യാറാവണം. ഈ മുഖ്യമന്ത്രി അധികാരത്തിലിരിക്കുന്ന കാലത്തോളം കേസ് തെളിയില്ല. രക്ഷാകവചം ഉപേക്ഷിച്ച് അദ്ദേഹം അന്വേഷണത്തോട് സഹകരിക്കണമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കൊയിലാണ്ടിയിൽ നടന്ന വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

കേസ് അട്ടിമറിക്കാൻ മുമ്പും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നിരുന്നു. സ്വപ്നയുടെ വെളിപ്പെടുത്തലിൻ്റെ പിറ്റേ ദിവസം പ്രതിയെ വിജിലൻസ് തട്ടിക്കൊണ്ട് പോയത് കേസ് അട്ടിമറിക്കാനാണോയെന്ന സംശയമുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. അസാധാരണമായ സംഭവമാണ് കേരളത്തിൽ നടക്കുന്നത്. സംസ്ഥാന മുഖ്യമന്ത്രിക്കെതിരെ രാജ്യദ്രോഹകേസിലാണ് ആരോപണം ഉയർന്നിരിക്കുന്നത്. അതീവ ഗൗരവതരമായ മൊഴിയാണ് പുറത്തുവന്നത്.

k surendran

ഇതിലും വലുത് പുറത്ത് വരാനുണ്ടെന്നാണ് മൊഴികൊടുത്ത ആൾ പറയുന്നത്. മുഖ്യമന്ത്രി അന്വേഷണം നേരിടുമെന്ന് പറയാൻ ഭയക്കുന്നതെന്താണ്? മടിയിൽ കനമില്ലാത്തതിനാൽ വഴിയിൽ ഭയമില്ലെന്ന് പറയുന്ന മുഖ്യമന്ത്രി വസ്തുതകൾ തുറന്നു പറയണം. അദ്ദേഹത്തിൻ്റെ വിദേശ സന്ദർശനത്തിൽ ബാഗിൽ കറൻസി ഉണ്ടായിരുന്നെന്നാണ് സ്വപ്ന പറയുന്നത്. രണ്ട് വർഷം മുമ്പ് ബി ജെ പി ഇത് തുറന്ന് പറഞ്ഞതാണ്. അന്ന് എല്ലാവരും ഇത് രാഷ്ട്രീയ ആരോപണമാണെന്ന് പറഞ്ഞു. ബി ജെ പി പറഞ്ഞതെല്ലാം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

കേന്ദ്ര ഏജൻസികൾ അന്വേഷിച്ചപ്പോൾ ജയിലിൽ പോയി സ്വപ്നയെ കണ്ട് കേസ് അന്വേഷണം അട്ടിമറിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിച്ചത്. പൊലീസും ജയിൽ അധികൃതരുമാണ് അട്ടിമറിക്ക് നേതൃത്വം നൽകിയത്. അധികാരപരിധിക്ക് പുറത്തുള്ള കേസുകൾ പോലും അന്വേഷിക്കുന്ന സംസ്ഥാന ഏജൻസികൾ സ്വപ്നയുടെ വെളിപ്പെടുത്തൽ അന്വേഷിക്കാത്തത് അത്ഭുതപ്പെടുത്തുന്നുവെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

അതേസമയം സ്വപ്ന സുരേഷിനെതിരെ മുന്‍മന്ത്രി കെടി ജലീല്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തേക്കും. തിരുവനന്തപുരം കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ നേരിട്ടെത്തിയാണ് ജലീല്‍ പരാതി നല്‍കിയിരിക്കുന്നത. വേദനാജനകവും രാഷ്ട്രീയ ദുരുദ്ദേശത്തോടെയുമുള്ള നുണപ്രചാരണമാണ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെയും വ്യക്തിപരമായി തനിക്കെതിരേയും സ്വപ്ന നടത്തിയതെന്നുമാണ് ജലീൽ പരാതിയിൽ ആരോപിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+