കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഉള്ളി സുര'! കെ സുരേന്ദ്രനെ ഏറ്റവും വിഷമിപ്പിച്ച ട്രോൾ... വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ തോൽവി ഉറപ്പിച്ചു

Google Oneindia Malayalam News

കൊച്ചി: കേരളത്തില്‍ ഏറ്റവും അധികം ട്രോള്‍ ചെയ്യപ്പെട്ടിട്ടുള്ള രാഷ്ട്രീയ നേതാവ് കെ സുരേന്ദ്രന്‍ ആയിരിക്കും. ട്രോളുകളില്‍ അത്രയധികം പേരുകളാണ് സുരേന്ദ്രന് മാത്രം കിട്ടിയിട്ടുള്ളത്.

ട്രോളുകള്‍ ആസ്വദിക്കുന്ന ആളാണ് താന്‍ എന്നാണ് സുരേന്ദ്രന്‍ പറയുന്നത്. എന്നാല്‍ 'ഉള്ളി' ചേര്‍ത്തുള്ള ട്രോളുകളും ഉള്ളി സുര എന്ന പേരും തന്നെ ഏറെ വിഷമിപ്പിച്ചിട്ടുണ്ട് എന്നാണ് അദ്ദേഹം പ്രതികരിച്ചത്. മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ എന്ന പരിപാടിയില്‍ ആയിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

'സുരേന്ദ്രന്‍റെ പിന്‍മാറ്റം യുഡിഎഫിന്‍റെ കൂറ്റന്‍ ലീഡ് കണ്ട്'; മഞ്ചേശ്വരം നിലനിര്‍ത്താന്‍ യുഡിഎഫ്'സുരേന്ദ്രന്‍റെ പിന്‍മാറ്റം യുഡിഎഫിന്‍റെ കൂറ്റന്‍ ലീഡ് കണ്ട്'; മഞ്ചേശ്വരം നിലനിര്‍ത്താന്‍ യുഡിഎഫ്

പത്തനംതിട്ടയില്‍ വിജയ പ്രതീക്ഷയില്‍ തന്നെ ആയിരുന്നു മത്സരിച്ചത്. എന്നാല്‍ വോട്ടെടുപ്പ് കഴിഞ്ഞ് ബൂത്ത് അടിസ്ഥാനത്തിലുള്ള കണക്കുകള്‍ വന്നുതുടങ്ങിയപ്പോള്‍ തന്നെ തോല്‍വി ഉറപ്പായിരുന്നു എന്നും സുരേന്ദ്രന്‍ പറയുന്നു.

ഉള്ളി ട്രോളുകള്‍

ഉള്ളി ട്രോളുകള്‍

ബീഫ് നിരോധനത്തെ പിന്തുണച്ച് കെ സുരേന്ദ്രന്‍ രംഗത്ത് വന്ന സമയത്തായിരുന്നു അദ്ദേഹം ഏറ്റവും അധികം ട്രോളുകള്‍ നേരിട്ടത്. കെ സുരേന്ദ്രന്‍ ബീഫ് ഫ്രൈയും പൊറോട്ടയും കഴിക്കുന്നു എന്ന രീതിയില്‍ ഒരു ചിത്രവും പ്രചരിച്ചിരുന്നു.

ഇതേ തുടര്‍ന്ന് 'ഉള്ളി സുര' എന്നായിരുന്നു ട്രോള്‍ ഗ്രൂപ്പുകളില്‍ അദ്ദേഹത്തിന് ലഭിച്ച പേര്. താന്‍ കഴിച്ചക് ബീഫ് ഫ്രൈ അല്ല, ഉള്ളിക്കറിയാണ് എന്ന് വിശദീകരിച്ചപ്പോള്‍ ആയിരുന്നു ഈ ട്രോള്‍.

ഏറെ വിഷമിപ്പിച്ചു

ഏറെ വിഷമിപ്പിച്ചു

സോളാര്‍ കാലം മുതല്‍ ഒരുപാട് ട്രോളുകള്‍ സുരേന്ദ്രനെതിരെ വന്നിട്ടുണ്ട്. താന്‍ ട്രോളുകള്‍ ആസ്വദിക്കുന്ന ആളാണ് എന്നാണ് സുരേന്ദ്രന്‍ പറയുന്നത്. എന്നാല്‍ ഉള്ളി സുര എന്ന ട്രോളും ഉള്ളി എന്ന വിളിയും തന്നെ ഏറെ വേദനിപ്പിച്ചിട്ടുണ്ട് എന്ന് സുരേന്ദ്രന്‍ പറയുന്നു.

ഒരുപക്ഷേ, സോഷ്യല്‍ മീഡിയയില്‍ ഏറ്റവും അധികം ഹിറ്റായ ട്രോള്‍ പേരും അത് തന്നെ ആയിരുന്നു.

ബീഫ് കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ല

ബീഫ് കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ല

താന്‍ ബീഫ് കഴിക്കുമോ എന്ന കാര്യത്തില്‍ തനിക്ക് വ്യക്തമായ ബോധ്യമുണ്ടെന്ന് സുരേന്ദ്രന്‍ പറയുന്നു. ബീഫ് കഴിയ്ക്കുന്നതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടെന്ന് കരുതുന്ന ആളല്ല താന്‍ എന്നും സുരേന്ദ്രന്‍ പറയുന്നുണ്ട്.

എന്നാല്‍ അന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഫോട്ടോ ബീഫ് കഴിക്കുന്നതല്ലെന്ന രീതിയില്‍ ആണ് സുരേന്ദ്രന്‍ പ്രതികരിക്കുന്നത്. ഫോട്ടോഷോപ്പ് ഉപയോഗിച്ച് എന്തും ചെയ്യാമെന്ന അവസ്ഥയാണ് ഇന്നുള്ളത് എന്നും അദ്ദേഹം പ്രതികരിച്ചു.

തോല്‍വി ഉറപ്പിച്ചു

തോല്‍വി ഉറപ്പിച്ചു

പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ ഇത്തവണ ഒന്നര ലക്ഷത്തിലധികം വോട്ടുകളാണ് കഴിഞ്ഞ തവണത്തേക്കാളും അധികമായി സമാഹരിച്ചത്. വിജയ പ്രതീക്ഷയില്‍ തന്നെ ആയിരുന്നു ഇത്തവണ പത്തനംതിട്ടയില്‍ മത്സരിച്ചത്.

പക്ഷേ, വോട്ടെടുപ്പ് കഴിഞ്ഞ് ബൂത്ത് അടിസ്ഥാനത്തിലുള്ള കണക്കുകള്‍ കിട്ടിത്തുടങ്ങിയപ്പോള്‍ പരാജയം ഉറപ്പിച്ചിരുന്നു എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

എന്തുകൊണ്ട് തോറ്റു?

എന്തുകൊണ്ട് തോറ്റു?

പിണറായി വിജയനേയും പിണറായി വിജയന്റെ നോമിനിയായ സ്ഥാനാര്‍ത്ഥിയേയും ആണ് പത്തനംതിട്ടക്കാര്‍ തോല്‍പിച്ചത് എന്നാണ് സുരേന്ദ്രന്‍ പറയുന്നത്. ശബരിമല വിഷയം ഗുണം ചെയ്തിട്ടുണ്ട്. എന്നാല്‍ അത് മുതലെടുത്തത് കോണ്‍ഗ്രസ് ആയിരുന്നു എന്നാണ് സുരേന്ദ്രന്റെ പക്ഷം. കെ സുരേന്ദ്രന് വോട്ട് ചെയ്താല്‍ സുരേന്ദ്രന്‍ ജയിക്കും എന്ന രീതിയില്‍ ആയിരുന്നു കോണ്‍ഗ്രസിന്റെ പ്രചാരണം എന്നും സുരേന്ദ്രന്‍ ആരോപിച്ചു.

English summary
K Surendran says about the most hurting troll against him on Social Media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X