കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഗ്‌നിപഥിനെതിരെ കുപ്രചരണം നടത്തി യുവാക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നു: കെ സുരേന്ദ്രന്‍

Google Oneindia Malayalam News

കോഴിക്കോട്: ഭാരത സൈന്യത്തെ കൂടുതല്‍ യുവത്വമാക്കാനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ പദ്ധതിയായ അഗ്‌നിപഥിനെതിരെ കുപ്രചരണം നടത്തി യുവാക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇന്ത്യന്‍ സൈന്യം യുവത്വവല്‍ക്കരിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. തൊഴിലില്ലായ്മക്കെതിരെ സമരം ചെയ്യുന്ന യുവജസംഘടനകള്‍ കേന്ദ്രസര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ അതിനെതിരെ സമരം ചെയ്യുന്നത് വഞ്ചനയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

kerala

ഈ പദ്ധതിയെ ട്രേഡ് യൂണിയന്‍ കണ്ണിലൂടെയാണ് കോണ്‍ഗ്രസും സിപിഎമ്മും കാണുന്നത്. എന്നാല്‍ രാജ്യത്തിനായി സന്നദ്ധ സേവനത്തിനിറങ്ങുന്ന യുവാക്കളെ വാര്‍ത്തെടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. സൈന്യം എന്നത് സമര്‍പ്പിത മനോഭാവത്തോടെ രാജ്യത്തിന് വേണ്ടി സേവനം ചെയ്യുന്നവരാണെന്നും കൂലിതൊഴിലാളികള്‍ അല്ലെന്നും ഇടതുപക്ഷവും കോണ്‍ഗ്രസും മനസിലാക്കണം.

Recommended Video

cmsvideo
PM Modi's Recruitment Drive| തൊഴിലില്ലായ്മയ്ക്ക് പരിഹാരം, മോദിയുടെ അടിയന്തര ഇടപെടല്‍ | *India

ട്രെയിനും ബസും കത്തിച്ച് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുന്നവര്‍ക്ക് മുമ്പില്‍ മോദി സര്‍ക്കാര്‍ മുട്ടുമടക്കുകയില്ല. രാജ്യസ്‌നേഹവും മികച്ച ശാരീരികക്ഷമതയുമുള്ള യുവതലമുറയെ വാര്‍ത്തെടുക്കാനുള്ള മോദി സര്‍ക്കാരിന്റെ ലക്ഷ്യം തടയാനാണ് രാഷ്ട്രവിരുദ്ധര്‍ ശ്രമിക്കുന്നത്. ഇത് വിലപ്പോവില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം,ഇന്ത്യന്‍ സൈന്യത്തില്‍ താത്കാലിക നിയമനം നടത്താനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് ഡി വൈ എഫ് ഐ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ബിജെപി സര്‍ക്കാര്‍ പ്രഖ്യാപിച്ച താത്കാലിക നിയമന പദ്ധതിയായ അഗ്‌നിപഥ് രാജ്യമെങ്ങും വ്യാപകമായ യുവജനപ്രതിഷേധത്തിനു വഴി വെച്ചിരിക്കുകയാണ്. ഈ നീക്കത്തില്‍ യുവാക്കള്‍ 21ആം വയസ്സില്‍ തന്നെ സര്‍വീസില്‍ നിന്ന് പുറത്താക്കപ്പെടും.

ഭാവി ജീവിതത്തില്‍ ആകെ ലഭിക്കുന്നത് ' അഗ്‌നിവീര്‍ ' എന്ന പേരു മാത്രം. സൈനികര്‍ക്ക് ലഭിക്കുന്ന ഒരാനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കുകയില്ല. അതിനു പുറമെ ഇന്ത്യ എന്ന മഹത്തായ രാജ്യത്തിന്റെ സുരക്ഷക്ക് പോലും ഇത് ഭീഷണിയാണ്. സമാനമായ രീതിയില്‍ സ്ഥിരനിയമനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും രാജ്യത്തെ മുഴുവന്‍ പൊതുമേഖലകളിലും താത്കാലിക ജീവനക്കാരെ എടുക്കുന്നത് വഴി മുഴുവന്‍ മേഖലകളിലും കോര്പറേറ്റുകള്‍ക്ക് കടന്നുചെല്ലാന്‍ വഴിയൊരുക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്ന് ഡി വൈ എഫ് ഐ പ്രസ്താവനയില്‍ അറിയിച്ചു.

English summary
K Surendran Says An attempt is being made to mislead the youth by spreading against Agnipath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X