കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്ഡിപിഐയ്ക്ക് തുല്ല്യമായ വർഗീയ പാർട്ടിയായി സിപിഎം മാറി; പിണറായി വിജയൻ കൊലക്കേസ് പ്രതിയെന്നും കെ.സുരേന്ദ്രൻ

അമിത് ഷാ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിന് പകരം അമിത് ഷാ വർഗീതാ വാദി ആണെന്ന പോലെയുള്ള തേഞ്ഞ് തുരുമ്പിച്ച വാദങ്ങളാണ് മുഖ്യമന്ത്രി പറയുന്നത്

Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎം എന്ന പാർട്ടി മലബാറിൽ എസ്ഡിപിഐയ്ക്ക് തുല്ല്യമായ വർഗിയ പാർട്ടിയായി മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന സ്ഥാനാർഥി നിർണയത്തെ വിമർശിച്ചായിരുന്നു സുരേന്ദ്രന്റെ പരാമർശം. പൊന്നാനി പോലൊരു മണ്ഡലത്തിൽ പോലും ഹൈന്ദവ സ്ഥാനാർഥിയെ നിർത്താൻ സിപിഎമ്മിന് കഴിയുന്നില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു.

K Surendran

എന്നിട്ടാണ് അമിത് ഷാ വർഗീയ വാദിയാണെന്ന് പിണറായി വിജയൻ പറയുന്നതെന്നും സുരേന്ദ്രൻ പരിഹസിച്ചു. അ​മി​ത് ഷാ ​മു​സ്ലിം ​വിരുദ്ധ​നാ​ണെ​ന്നാ​ണ് പി​ണ​റാ​യി പ​റ​യു​ന്ന​ത്. അ​ദ്ദേ​ഹം മ​ക​ളെ മു​സ് ലി​മി​ന് ക​ല്യാ​ണം ക​ഴി​ച്ചു​കൊ​ടു​ക്ക​ണ​മാ​യി​രു​ന്നോ എ​ന്നും സ്വ​പ്ന സു​രേ​ഷു​മാ​യി ആ​ർ​ക്കാ​യി​രു​ന്നു ബ​ന്ധ​മെ​ന്നും സു​രേ​ന്ദ്ര​ൻ ചോ​ദി​ച്ചു.

അമിത് ഷായുടെ പഴയ കേസുകൾ പറയുന്ന പിണറായി വിജയൻ കൊലക്കേസിലെ പ്രതിയായിരുന്നില്ലേയെന്നും കെ.സുരേന്ദ്രൻ. അമിത് ഷാ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിന് പകരം അമിത് ഷാ വർഗീതാ വാദി ആണെന്ന പോലെയുള്ള തേഞ്ഞ് തുരുമ്പിച്ച വാദങ്ങളാണ് മുഖ്യമന്ത്രി പറയുന്നത്. ഷായ്ക്ക് നേരെ വ്യാജ ഏറ്റുമുട്ടൽ കേസ് ആരോപണം ഉന്നയിക്കുന്ന പിണറായി വിജയൻ ഒരു കൊലക്കേസിലെ പ്രധാന പ്രതിയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

പിണറായി വിജയനെ വിമർശിച്ച പലരും ഇവിടെ മരിച്ചിട്ടുണ്ട്. വിമർശിക്കുന്നവരെ വക വരുത്തുക എന്നതാണ് അദ്ദേഹത്തിന്റെ സമീപനമെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ഒരു വിവരവും ലഭിക്കാതെ അമിത് ഷാ ഇത് പറയില്ലല്ലോ. യുഎഇ കോണ്‍സുലേറ്റിൽ സ്വന്തം പാർട്ടി ഓഫീസ് പോലെ മന്ത്രിമാർ കയറി നിരങ്ങി. കോണ്‍സുലേറ്റിൽ പോകാൻ മന്ത്രിമാർക്ക് എന്താണ് അധികാരം. മുഖ്യമന്ത്രി അമിത് ഷായുടെ ഈ ഒരു ചോദ്യത്തിൽ മാത്രം കിടന്ന് തൂങ്ങുന്നത് എന്താനാണെന്നും കെ സുരേന്ദ്രൻ ചോദിച്ചു.

പാചകവാതക വിലവർധനവിനെതിരെ തെരുവിലിറങ്ങി മമതാ ബാനർജി- ചിത്രങ്ങൾ കാണാം

സിബിഐ കേസെടുത്തപ്പോള്‍ കേരളത്തിലെ നേതാക്കളെപ്പോലെ അമിത് ഷാ നെഞ്ചുവേദന അഭിനയിച്ചില്ലെന്നും കെ. സുരേന്ദ്രന്‍ പരിഹസിച്ചു. മന്ത്രിമാര്‍ തലയില്‍ മുണ്ടിട്ട് അര്‍ധ രാത്രിയില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ ഹാജരായ സംഭവങ്ങള്‍ ഉണ്ട്. അമിത് ഷാ നേരിട്ട് അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ ഹാജരായി. അദ്ദേഹത്തെ നാല് ദിവസം കസ്റ്റഡിയില്‍വെച്ചു. ചോദ്യം ചെയ്യാനായി കോടതിയില്‍ ഒരു ദിവസത്തെ പോലും കസ്റ്റഡി ആവശ്യപ്പെട്ടിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

നീലയിൽ അതിസുന്ദരിയായി പ്രിയനായിക- നിക്കി ഗൽറാണിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

Recommended Video

cmsvideo
സർവേകൾ എല്ലാം പറയുന്നു..പിണറായി തന്നെ മുഖ്യമന്ത്രി | Oneindia Malayalam

English summary
K Surendran Against CPM and CM Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X