കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഡിഎഫിനും യുഡിഎഫിനും പരാജയ ഭീതി; തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവെക്കരുതെന്ന് കെ സുരേന്ദ്രന്‍

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനുള്ള നീക്കാത്തോട് ബിജെപി പൂര്‍ണ്ണമായും വിയോജിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കുന്നത് സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കും. എന്നാൽ നാലു മാസത്തെ മാത്രം കാലാവധിക്കായി സംസ്ഥാനത്ത് അസംബ്ലി ഉപതെരഞ്ഞെടുപ്പുകൾ ആവശ്യമില്ലന്നും സുരേന്ദ്രൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

എല്‍ഡിഎഫിനും യുഡിഎഫിനും പരാജയഭീതിയാണ്. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസും മയക്കുമരുന്ന് കേസും മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതികൂട്ടിലാക്കിയതും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകനെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തതുമെല്ലാം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്തിരിക്കുകയാണ്. സിപിഎമ്മിനും എല്‍ഡിഎഫിനും ജനവിശ്വാസം പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 ksurendran

യുഡിഎഫിനും പരാജയഭീതിയാണ്. കാരണം കേണ്‍ഗ്രസ്സിനകത്തെ നേതൃത്വ പ്രശ്‌നങ്ങളും കേരള കോണ്‍ഗ്രസ്സ് മുന്നണിയില്‍ നിന്നും വിട്ടു പോയതും യു ഡിഎഫിനകത്തെ തമ്മലടിയുമാണ് അതിന് കാരണം. ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്ക്കണമെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പ് കൂടി മാറ്റിവയ്ക്കണമെന്ന യുഡിഎഫിന്റെ നിലപാട് വിചിത്രമാണ്. നിയമസഭാ ഉപതെരഞ്ഞെടുപ്പുകളുടെ കാര്യത്തില്‍ ജനങ്ങള്‍ക്കുള്ള അഭിപ്രായവ്യത്യാസം അങ്ങനെയൊരു തെരഞ്ഞെടുപ്പ് നടത്തിയതുകൊണ്ട് ഒരു പ്രയോജനവുമില്ല എന്നതാണ്.

സംസ്ഥാനത്ത് കൊവിഡ് മരണങ്ങൾ കൂടിയേക്കും! വെന്റിലേറ്ററുകൾ കിട്ടാനില്ല, മുന്നറിയിപ്പുമായി ആരോഗ്യമന്ത്രിസംസ്ഥാനത്ത് കൊവിഡ് മരണങ്ങൾ കൂടിയേക്കും! വെന്റിലേറ്ററുകൾ കിട്ടാനില്ല, മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

ജനങ്ങളെ അഭിമുഖീകരിക്കാനുള്ള ഇരു മുന്നണികളുടെയും പ്രശ്‌നമാണ് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നതിന് പിന്നില്‍.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തെരഞ്ഞെടുപ്പ് നടത്താനുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനോടാണ് ബിജെപിയ്ക്ക് യോജിപ്പ്. സര്‍വ്വകക്ഷിയോഗത്തില്‍ ശക്തമായ നിലപാട് ബിജെപി അറിയിക്കും. തെരഞ്ഞെടുപ്പ് തീയതിയല്ല, രീതിയാണ് മാറ്റേണ്ടത്.
ബിനീഷ് കോടിയേരിയുടെ കാര്യത്തിലുള്ള നിലപാടില്‍ സിപിഎം കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ അഭിപ്രായം പറയണം.

Recommended Video

cmsvideo
Hareesh Perady slaps congress and BJP | Oneindia Malayalam

എകെജി സെന്ററിന്റെയും സര്‍ക്കാരിന്റെ മറപിടിച്ചാണ് ബിനീഷ് കോടിയേരി എല്ലാ തട്ടിപ്പുകളും നടത്തിയിരിക്കുന്നത്. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചതുകൊണ്ടാണ് ബിനീഷ് കോടിയേരി വലയിലായത്. രാഷ്ട്രീയ ധാര്‍മ്മികത ഉണ്ടെങ്കില്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം രാജിവച്ച് കോടിയേരി ബാലക്യഷ്ണന്‍ അന്വേഷണത്തിന് എല്ലാ വഴികളും തുറന്നുകൊടുക്കണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

പ്രശാന്ത് ഭൂഷണിനെതിരായ 2009ലെ കോടതിയലക്ഷ്യ കേസില്‍ അന്‍റോര്‍ണി ജനറലിന്‍റെ സഹായം തേടി സുപ്രീംകോടതിപ്രശാന്ത് ഭൂഷണിനെതിരായ 2009ലെ കോടതിയലക്ഷ്യ കേസില്‍ അന്‍റോര്‍ണി ജനറലിന്‍റെ സഹായം തേടി സുപ്രീംകോടതി

 ഇത്തവണയും ഏഷ്യാനെറ്റും ഏഷ്യാനെറ്റ് ന്യൂസും തന്നെ മുന്നിൽ; ന്യൂസില്‍ ഇടിവ്... ഫ്ലവേഴ്സിന് നേട്ടം ഇത്തവണയും ഏഷ്യാനെറ്റും ഏഷ്യാനെറ്റ് ന്യൂസും തന്നെ മുന്നിൽ; ന്യൂസില്‍ ഇടിവ്... ഫ്ലവേഴ്സിന് നേട്ടം

 പ്രതിരോധ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് ദേശീയ സുരക്ഷ ഉപാധി എഴുതി ചേർത്ത് കേന്ദ്രം പ്രതിരോധ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് ദേശീയ സുരക്ഷ ഉപാധി എഴുതി ചേർത്ത് കേന്ദ്രം

English summary
K Surendran says local body elections should not be postponed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X