• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സുരേന്ദ്രൻ ശരിക്കും പെട്ടു! ഗ്യാസ് സബ്‌സിഡിയെ കുറിച്ച് പത്രക്കാരുടെ ചോദ്യം... തടിയൂരാൻ ഒന്ന് പറഞ്ഞു, ഒടുവിൽ...

കൊച്ചി: പാചക വാതക വില കുതിച്ചുകയറിക്കൊണ്ടിരിക്കുകയാണ്. മൂന്ന് മാസം കൊണ്ട് ഒരു സിലിണ്ടറിന് 220 രൂപയാണ് കൂടിയത്. പെട്രോള്‍- ഡീസല്‍ വിലയും ഇതോടൊപ്പം കുതിച്ചുകയറുകയാണ് .

സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളുമായി ബിജെപിയുടെ സ്ഥാനാര്‍ത്ഥിപ്പട്ടിക; അമിത് ഷാ എത്തിയാല്‍ അന്തിമം

ശോഭയ്ക്ക് വഴങ്ങി സുരേന്ദ്രന്‍; കേരള ബിജെപിയില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുങ്ങുന്നു? അടിയൊഴുക്കുകള്‍ ശക്തം

യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇന്ധന വിലവര്‍ദ്ധനയ്‌ക്കെതിരെ കുറേയേറെ സമരം ചെയ്തവരാണ് ബിജെപിക്കാര്‍ . എന്നാല്‍ ഇപ്പോള്‍ അതേക്കുറിച്ച് മിണ്ടാട്ടമില്ല. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അത്തരമൊരു ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുരക്ഷപ്പെട്ടു എന്നാണ് വാര്‍ത്ത.

ഇന്ധനവില വര്‍ധനയ്‌ക്കെതിരായ പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം, ചിത്രങ്ങള്‍ കാണാം

പാചകവാതക വില

പാചകവാതക വില

പാചക വാതകത്തിന്റേയും മറ്റ് പെട്രോളിയം ഉത്പന്നങ്ങളുടേയും വിലവര്‍ദ്ധനയ്ക്ക് കാരണം മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ ആണെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ആണ് അത് നടപ്പിലാക്കിയത് എന്നാണ് ആക്ഷേപം.

 ജിഎസ്ടി വരട്ടേ

ജിഎസ്ടി വരട്ടേ

വിലവര്‍ദ്ധന നിയന്ത്രിക്കാന്‍ ഒരു വഴിയേ സുരേന്ദ്രന്‍ കാണുന്നുള്ളു. അത് പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടിയ്ക്ക് കീഴില്‍ കൊണ്ടുവരിക എന്നത് മാത്രമാണ്. അതിലും തടസ്സം കോണ്‍ഗ്രസ്, സിപിഎം സര്‍ക്കാരുകള്‍ ആണെന്നാണ് സുരേന്ദ്രന്റെ പക്ഷം.

അപ്പോള്‍ സബ്‌സിഡിയോ

അപ്പോള്‍ സബ്‌സിഡിയോ

പാചകവാചക സബ്‌സിഡിയെ പറ്റിയും മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യം ഉന്നയിച്ചു. കുറച്ച് കാലമായി പാചകവാതക സബ്‌സിഡി ലഭിക്കുന്നില്ലല്ലോ എന്നതായിരുന്നു ചോദ്യം. എന്നാല്‍ രണ്ട് മാസം മുമ്പ് വരെ തനിക്ക് സബ്‌സിഡി ലഭിച്ചിട്ടുണ്ടല്ലോ എന്നായിരുന്നു സുരേന്ദ്രന്റെ മറുപടി.

മൂന്ന് മാസമായി

മൂന്ന് മാസമായി

പാചക വാതകത്തിന് ഇപ്പോഴും സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നുണ്ട് എന്ന് ആവര്‍ത്തിക്കുകയായിരുന്നു സുരേന്ദ്രന്‍. എന്നാല്‍ മൂന്ന് മാസമായി സബ്‌സിഡി ബാങ്കില്‍ വരുന്നില്ലെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു പറഞ്ഞു. ഇതോടെ സുരേന്ദ്രന്‍ സ്ഥലം വിടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടര്‍ ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മുമ്പും അങ്ങനെ തന്നെ

മുമ്പും അങ്ങനെ തന്നെ

പാചക വാതകത്തിനുള്ള സബ്‌സിഡി ബാങ്ക് വഴി ലഭിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളെ കുറിച്ചും വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യമുയര്‍ന്നിരുന്നു. അത് പണ്ടും അങ്ങനെ തന്നെ ആയിരുന്നില്ലേ എന്നാണ് സുരേന്ദ്രന്‍ മറുപടി പറഞ്ഞത്. എന്നാല്‍ സബ്‌സിഡി കഴിഞ്ഞുള്ള തുകയായിരുന്നു മുമ്പ് ഉപഭോക്താവില്‍ നിന്ന് വാങ്ങിക്കൊണ്ടിരുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.

സബ്‌സിഡി നിര്‍ത്തലാക്കില്ല

സബ്‌സിഡി നിര്‍ത്തലാക്കില്ല

സബ്‌സിഡി പൂര്‍ണമായും നിര്‍ത്തലാക്കുക എന്ന നയം ബിജെപി സര്‍ക്കാരില്ലെന്ന് പറയുന്നുണ്ട് കെ സുരേന്ദ്രന്‍. എന്നാല്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്ത് സബ്‌സിഡിയിലൂടെ വരുത്തിവച്ച രണ്ട് ലക്ഷം കോടിയില്‍ പരം രൂപയുടെ കടം വീട്ടിയത് നരേന്ദ്ര മോദി സര്‍ക്കാര്‍ ആണെന്ന് അവകാശപ്പെടുകയും ചെയ്തു.

കോണ്‍ഗ്രസിന്റെ പെരുംകോട്ട; സിപിഎമ്മില്‍ നിന്ന് അന്ന് പിടിച്ചെടുത്തു, അരനൂറ്റാണ്ടിന് ശേഷം കൈവിട്ട നിലമ്പൂര്‍

ലീഗിന്റെ പഴയ കോട്ട; കുറ്റിപ്പുറം പൊളിച്ചടുക്കിയപ്പോൾ, തവനൂര്‍ ചെങ്കോട്ടയായി... കെടി ജലീൽ മാജിക്

വ്യത്യസ്ത ലുക്കില്‍ ഗായിക സ്വാഗത: ചിത്രങ്ങള്‍ കാണാം

cmsvideo
  കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam

  English summary
  K Surendran says, LPG subsidy is still there, but journalists question about the last three months' stat
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X