കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ രണ്ടാമത്തെ ബിജെപി എംഎല്‍എയാവാന്‍ സുരേന്ദ്രന്‍; കേസില്‍ വിജയിക്കുമെന്ന് ആത്മവിശ്വാസം

Google Oneindia Malayalam News

കേന്ദ്രത്തിലെ ബിജെപി ഭരണം, രാജ്യാത്താകെ അലയടിക്കുന്ന മോദി പ്രഭാവം, മണ്ഡലത്തിലെ പാര്‍ട്ടിയുടെ ശക്തി ഇത്തരത്തില്‍ ഒട്ടനവധി അനുകൂല ഘടകങ്ങളുടെ പിന്‍ബലത്തിലാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് നിന്നും കെ സുരേന്ദ്രന്‍ നിയമസഭയിലേക്ക് മത്സരിച്ചത്. വിജയത്തില്‍ കുറഞ്ഞതൊന്നും പാര്‍ട്ടിയോ സുരേന്ദ്രനോ പ്രതീക്ഷിച്ചിരുന്നില്ല.

<strong>കോണ്‍ഗ്രസ്സില്‍ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്കിലേക്ക് വീഴാന്‍ കാത്തുനില്‍ക്കുന്നത് വന്‍മരങ്ങള്‍</strong>കോണ്‍ഗ്രസ്സില്‍ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്കിലേക്ക് വീഴാന്‍ കാത്തുനില്‍ക്കുന്നത് വന്‍മരങ്ങള്‍

പക്ഷെ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ അബ്ദുള്‍ റസാഖിനോട് 89 വോട്ടുകള്‍ക്ക് പരാജയപ്പെടനായിരുന്നു സുരേന്ദ്രന്റെ വിധി. തുടര്‍ന്ന് തിരഞ്ഞെടുപ്പില്‍ വ്യാപകമായി കള്ളവോട്ട് നടന്നെന്ന പരാതിയുമായി സുരേന്ദ്രന്‍ കോടതിയിലുമെത്തി. എതിര്‍ കക്ഷി മരണപ്പെട്ടതിനാല്‍ ഈ കേസ് തുടരണമോയെന്ന് കഴിഞ്ഞ ദിവസം കോടതി സുരേന്ദ്രനോട് ചോദിച്ചിരുന്നു. ഇന്നാണ് അതിനുള്ള മറുപടി കെ സുരേന്ദ്രന്‍ നല്‍കിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

സുരേന്ദ്രന്റെ ആരോപണം

സുരേന്ദ്രന്റെ ആരോപണം

മഞ്ചേശ്വരം മണ്ഡലത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മരിച്ചവരും വിദേശത്തുള്ളവരുമായ 259 പേരുടെ പേരില്‍ കള്ളവോട്ട് ചെയ്തതിനെ തുടര്‍ന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ലീഗിലെ അബ്ദുള്‍ റസാഖ് വിജിയിച്ചതെന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം.

അബ്ദുള്‍ റസാഖിന്റെ വിജയം

അബ്ദുള്‍ റസാഖിന്റെ വിജയം

ഇതേ തുടര്‍ന്ന് അബ്ദുള്‍ റസാഖിന്റെ വിജയം റദ്ദാക്കി തന്നെ മണ്ഡലത്തിലെ വിജയി ആയി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സുരേന്ദ്രന്‍ കോടതിയെ സമീപിക്കുകയും ചെയ്തു. ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി പരിഗണിച്ചപ്പോഴാണ് കേസ് വീണ്ടും തുടരണമോയെന്ന് ചോദ്യം കോടതി സുരേന്ദ്രനോട് ചോദിച്ചത്.

നിലപാട് വ്യക്തമാക്കണം

നിലപാട് വ്യക്തമാക്കണം

എതിര്‍ കക്ഷിയായ അബ്ദുള്‍ റസാഖ് കഴിഞ്ഞ ദിവസം മരിച്ചതിനെ തുടര്‍ന്നായിരുന്നു കേസില്‍ നിലപാട് വ്യക്തമാക്കണമെന്ന് കോടതി സുരേന്ദ്രനെ അറിയിച്ചത്. നിലപാട് വ്യക്തമാക്കാന്‍ വേണ്ടി സുരേന്ദ്രന് രണ്ട് ദിവസത്തെ സമയവും കോടതി നല്‍കിയിരുന്നു.

കേസ് തുടരും

കേസ് തുടരും

ഇതിന് മറുപടിയായി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസ് തുടരുമെന്നാണ് കെ സുരേന്ദ്രന്‍ ഇന്ന് കോടതിയെ അറിയിച്ചിരിക്കുന്നത്. ജനതാത്പര്യം മാനിച്ച് കേസ് പൂര്‍ത്തിയാക്കാന്‍ യുഡിഎഫും എല്‍എഡിഎഫും സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അവിശുദ്ധ ബദ്ധം

അവിശുദ്ധ ബദ്ധം

കേസില്‍ സാക്ഷികളെ തടഞ്ഞുവെച്ചും നോട്ടീസ് നല്‍കാന്‍ പോലും സമ്മതിക്കാതെയും കേസ് നീട്ടിക്കൊണ്ടുപോവാനാണ് ഇരുമുന്നണികളുടേയും ശ്രമം. തിരഞ്ഞെടുപ്പ് മുതലുള്ള അവിശുദ്ധ ബദ്ധം ഇവര്‍ തുടരുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

സാക്ഷികളെ വെറുതെ വിടണം

സാക്ഷികളെ വെറുതെ വിടണം

ഇനിയും 67 ല്‍പരം സാക്ഷികളെ വിസ്തരിക്കാനുണ്ട്. തടഞ്ഞു വെച്ച സാക്ഷികളെ വെറുതെ വിടണം. കേസില്‍ 75 ശതമാനം തെളിവുകളും സാക്ഷികളും വിസ്തരിച്ചിട്ടുണ്ട്. ബാക്കിയുള്ള സാക്ഷികളേയും വിസ്തരിച്ചാല്‍ കേസ് വിജയിക്കാന്‍ കഴിയുമെന്നാണ് ആത്മവിശ്വാസമെന്നും അദ്ദേഹം കേസ് കൂട്ടിച്ചേര്‍ത്തു.

ഒ രാജഗോപാലിന് ശേഷം

ഒ രാജഗോപാലിന് ശേഷം

സുരേന്ദ്രന്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത് പോലെ കോടതി വിധി അദ്ദേഹത്തിന് അനുകൂലമായി വരികയാണെങ്കില്‍ ഒ രാജഗോപാലിന് ശേഷം കേരളനിയമസഭയില്‍ എത്തുന്ന ആദ്യ ബിജെപി അംഗമാവും കെ സുരേന്ദ്രന്‍.

അത്ര എളുപ്പത്തില്‍ സാധ്യമായേക്കില്ല

അത്ര എളുപ്പത്തില്‍ സാധ്യമായേക്കില്ല

എന്നാല്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂലം വിധി ഉണ്ടായാലും സുരേന്ദ്രന്‍ കരുതുന്നത് പോലെ നിയമസഭാ പ്രവേശനം അത്ര എളുപ്പത്തില്‍ സാധ്യമായേക്കില്ല.

കേസ് തീരുമ്പോഴേക്കും

കേസ് തീരുമ്പോഴേക്കും

കോടതി വിധി അനുകൂലമാവുകയാണെങ്കില്‍ ഇതിനിതിരെ യുഡിഎഫ് സുപ്രീംകോടതിയില്‍ അപ്പീലിന് പോവുമെന്ന് ഉറപ്പാണ്. അങ്ങനെയങ്കില്‍ കേസ് തീരുമ്പോഴേക്കും നിയമസഭാ കാലാവധിയും പൂര്‍ത്തിയായേക്കും.

തിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പ്

കേസ് അവസാനിപ്പിക്കാനായിരുന്നു സുരേന്ദ്രന്റെ തീരുമാനമെങ്കില്‍ മണ്ഡലത്തില്‍ ആറുമാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടന്നേനെ. കേസുമായി മുന്നോട്ടു പോവാന്‍ സുരേന്ദ്രന്‍ തീരുമാനിച്ചതിനാല്‍ ഉപതിരഞ്ഞെടുപ്പ് ഇനിയും വൈകും.

English summary
k surendran says manjeshwar election case wil proceed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X